നമുക്കു പൊതുവേ യോജിച്ച രസകരമായ പ്രയോഗമുണ്ട് : ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുക. ഏതെങ്കിലും പ്രശ്നമുണ്ടായാൽ അതു ശ്രദ്ധയോടെ പരിഹരിക്കുന്നതിനു പകരം എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ട്, പ്രശ്നം ഭംഗിയായി പരിഹരിച്ചെന്ന വീമ്പിളക്കൽ. പഴയൊരു വർക്ഷോപ്പുകാരനെപ്പറ്റിയുള്ള നർമ്മകഥയുണ്ട്. ജോലിയിൽ വേണ്ടത്ര പ്രാവീണ്യമില്ലെങ്കിലും വാചാലതവഴി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിൽ വിരുതൻ. കാറിന്റെ ബ്രേക്കു വേണ്ടതുപോലെ പിടിക്കുന്നില്ലെന്ന പരാതിയുമായി രാവിലെ വണ്ടിയേൽപ്പിച്ചിട്ടു വണ്ടിയുടമ പോയി. ബ്രേക്കു ശരിയാക്കിയ വണ്ടിയെടുക്കാൻ വൈകിട്ട് ഉടമസ്ഥൻ വർക്‌ഷോപ്പിലെത്തി. ചോദിച്ച പണം കൊടുത്തു. ‘ബ്രേക്കു ശരിയായല്ലോ, ഇല്ലേ?’

loading
English Summary:

Simple Solutions: The Key to Effective Problem Solving, Practical Solutions for Everyday Challenges

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com