ബാങ്കുകൾ ക്രിപ്റ്റോ കറൻസികളെ തകർക്കുന്നോ അതോ ക്രിപ്റ്റോകൾ ബാങ്കുകളെ തകർക്കുന്നോ?
Mail This Article
സിലിക്കൺ വാലി ബാങ്കിന്റെ പതനത്തോടെ അമേരിക്കയിലെ മുഖ്യധാരയിലുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്ക് ക്രിപ്റ്റോ കറൻസികളിൽ ഉണ്ടായിരുന്ന ഇടപാടുകൾ മറ നീക്കി പുറത്തുവരാൻ തുടങ്ങി. ബാങ്കിങ് പേമെന്റ് സേവനദാതാക്കൾ ക്രിപ്റ്റോ എക്സ് ചേഞ്ചായ എഫ് ടി എക്സുമായി കൈകോർത്തു തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് വെടിമരുന്ന് ഇട്ടത്. 'നിങ്ങളുടെ പണം നിങ്ങളുടെ കയ്യിൽ സുരക്ഷിതം' എന്ന ഉദ്ദേശത്തോടുകൂടി 2008 ലെ അമേരിക്കൻ സാമ്പത്തിക പ്രതിസന്ധിയിൽ ഉദയം ചെയ്തിരുന്ന ക്രിപ്റ്റോ കറൻസികൾ തങ്ങളെ തന്നെയും, ബാങ്കിങ് സംവിധാനത്തെയും തകർക്കുന്ന കാഴചയാണ് ഇപ്പോൾ.
ഇടപാടുകാർ പെട്ടോ?
എത്രത്തോളം നേരിട്ടുള്ള നിക്ഷേപം ക്രിപ്റ്റോകളിൽ ബാങ്കിനുണ്ട്, അതല്ലെങ്കിൽ പരോക്ഷമായുള്ള നിക്ഷേപങ്ങളുണ്ടോ, അല്ലെങ്കിൽ ബാങ്കിന്റെ ഇടപാടുകാർ ഇതിൽ പെട്ടുപോയിട്ടുണ്ടോ, ഇത്തരം കമ്പനികളിൽ സിലിക്കൺ വാലി ബാങ്കിനുള്ള നിക്ഷേപമെത്ര തുടങ്ങിയ ഒരു കാര്യങ്ങളിലും ഇപ്പോഴും വ്യക്തതയില്ല. സിലിക്കൺ വാലി ബാങ്ക് തകർന്നതോടെ സ്റ്റേബിൾ കോയിനായ യു എസ് ഡി പോലുള്ളവയുടെ മൂല്യവും, മറ്റ് ക്രിപ്റ്റോ കറൻസികളുടെ മൂല്യവും കുത്തനെ ഇടിഞ്ഞുവെന്നും, ഇനിയും നല്ല രീതിയിൽ ഇടിയാൻ സാധ്യതയുണ്ട് എന്നുമാണ് പുറത്തു വരുന്ന വാർത്തകൾ.
ബാങ്കിങ് വ്യവസ്ഥയുടെ പ്രശ്നങ്ങൾ ക്രിപ്റ്റോകറൻസികളെ തകർക്കുന്നതാണോ, അല്ലെങ്കിൽ ക്രിപ്റ്റോകറൻസികൾ സിലിക്കൺ വാലി ബാങ്ക് പോലുള്ളവയിൽ നേരിട്ട് പ്രശ്നമുണ്ടാക്കിയോ എന്നുള്ള വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.എന്നാൽ ക്രിപ്റ്റോ കറൻസികൾക്ക് ബാങ്കിങ് നെറ്റ് വർക്കുകളുമായി നേരിട്ട് ബന്ധപ്പെടാതെ ഇപ്പോഴും നിലനിൽക്കാനാകുന്നില്ല എന്നൊരു കാര്യം മിക്ക രാജ്യങ്ങളിലുമുണ്ട്. സ്വതന്ത്രമായ വോലറ്റുകൾ ക്രിപ്റ്റോ കറൻസികൾക്ക് ഉണ്ടെങ്കിലും പലപ്പോഴും, വ്യക്തികൾക്കും, സംഘടനകൾക്കും അവരുടെ ബാങ്കിങ് അക്കൗണ്ടുകളിലേക്ക് ക്രിപ്റ്റോ കറൻസികളെ ബന്ധിപ്പിക്കേണ്ടതായി വരുന്നുണ്ട്.അതുകൊണ്ടുതന്നെ ക്രിപ്റ്റോകളുടെ പ്രശ്നങ്ങൾ അവയിൽ നിക്ഷേപിച്ചിരിക്കുന്ന ബാങ്കുകളെയും, ബാങ്കുകളുടെ പ്രശ്നങ്ങൾ ക്രിപ്റ്റോകളെയും ബാധിക്കും.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നലത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
English Summary : Crypto currencies and Banking crisis
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.