ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി തയാറെടുക്കാം
Mail This Article
ഡിജിറ്റല്‍ ഇടപാടുകളിൽ ഇപ്പോൾ വന്‍ വളര്‍ച്ചയാണുള്ളത്. സമ്പര്‍ക്കം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങിലേക്കു മാറുന്നതും കടകളില്‍ പോകുന്നവര്‍ സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതുമാണിതിനു കാരണം. മുന്‍പ് ഡിജിറ്റല്‍ ഇടപാടുകളോട് വലിയ താല്പര്യം കാട്ടാതിരുന്ന വ്യാപാരികള്‍ പോലും യുപിഐ, ഐഎംപിഎസ്, പ്രീ പെയ്ഡ് വാലറ്റുകള്‍ തുടങ്ങിയവ സ്വീകരിച്ച് ഉപഭോക്താക്കള്‍ക്കു കൂടുതല്‍ സുരക്ഷിതമായ ഷോപിങ് ഉറപ്പാക്കുന്നുണ്ട്.
ഡിജിറ്റല്‍ പെയ്‌മെന്റ് ഗ്രാഫ് ഉയരുന്നു
കുറഞ്ഞ ചെലവിലെ ഇന്റര്‍നെറ്റും ഉയര്‍ന്ന മൊബൈല്‍ സാന്ദ്രതയും ഇ-കോമേഴ്‌സ് രംഗത്തെ കുതിച്ചു ചാട്ടവുമെല്ലാം ലളിതമായ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ആവശ്യകതയും വര്‍ധിപ്പിക്കുകയാണ്. ഇ-കോമേഴ്‌സ് രംഗത്ത് കാഷ് ഓണ്‍ ഡെലിവറിക്കു പകരം ഡിജിറ്റല്‍ പിഒഎസുകള്‍ വർധിക്കുന്നു.
∙റിസര്‍വ് ബാങ്കിന്റെ ഈ രംഗത്തെ നീക്കങ്ങള്‍ ചെറുകിട മര്‍ച്ചന്റ് ബാങ്കുകള്‍ക്ക് ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം തയ്യാറാക്കാന്‍ സഹായിക്കുന്ന രീതിയിലാണ്.
∙വാലറ്റ് ഉപയോഗത്തിനിടെയുള്ള തകരാറുകള്‍, സുരക്ഷാ വിഷയങ്ങള്‍ തുടങ്ങിയവ പരിഗണിക്കാന്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
∙ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഇന്റര്‍ചെയ്ഞ്ച് ഫീസുകള്‍ പുതുക്കിയതും കൂടുതല്‍ ചെറുകിട കച്ചവടക്കാരെ ഡിജിറ്റല്‍ രീതികള്‍ സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കും.
∙ഇതിനു പുറമെ പിന്‍ നമ്പര്‍ നല്‍കാതെ ഇടപാടു നടത്താവുന്ന കാര്‍ഡുകളിലെ പരിധി ഉയര്‍ത്തിയിട്ടുണ്ട്. മുന്‍പ് 2000 രൂപയായിരുന്നത് 5000 രൂപയായാണ് വര്‍ധിപ്പിച്ചത്.
∙ഇതോടെ ഇത്തരം ടാപ് ആന്റ് ഗോ വിഭാഗത്തിലെ കാര്‍ഡുകള്‍ വലിയ ഇടപാടു നടത്തുമ്പോള്‍ മാത്രം സ്വൈപ് ചെയ്താല്‍ മതി.
English Summary : Be Ready for Digital Transaction