ADVERTISEMENT

കോവിഡ്കാലത്ത് മെഡിക്കൽ സാമഗ്രികളുടെ വിതരണത്തിനു വലിയ സാധ്യതകൾ ഉണ്ട്. ഡോക്ടർമാരുടെ അനുമതി േവണ്ട സാമഗ്രികൾക്ക് അതിൻ‌പ്രകാരവും പ്രത്യേക അനുമതികൾ ആവശ്യമില്ലാത്ത സാനിറ്റൈസർ, മാസ്കുകൾ, ചില ഇനം ഗുളികകൾ, സിറപ്പുകൾ, ഹെൽത്തി ഫുഡ് സപ്ലിമെന്റുകൾ, ഗർഭനിരോധന ഗുളികകൾ, ഉറകൾ, ഇമ്യൂണിറ്റി വർധിപ്പിക്കുന്ന ആയുർവേദ, ഹെർബൽ ഉൽപന്നങ്ങൾ, ആപ്പിറ്റൈസറുകൾ, കൊതുകു‌വലകൾ, കുട്ടികൾക്കുള്ള ബെഡുകൾ അങ്ങനെ പൊതുസമൂഹത്തിന് ആവശ്യമുള്ള ഏതൊരു ഉൽപന്നവും ഓർഡർ പ്രകാരം സപ്ലൈ ചെയ്യാം. ഓൺലൈൻ സംവിധാനമാണ് ഉപയോഗിക്കേണ്ടത്.

പ്രവർത്തനരീതി

സമീപ‌പ്രദേശത്തെ മെഡിക്കൽ സാമഗ്രികളുടെ  മൊത്ത‌വിതരണക്കാരുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക. വാട്സാപ്, യുട്യൂബ്, ഫെയ്സ് ബുക് തുടങ്ങിയ മാധ്യമങ്ങൾ വഴി േവണ്ടത്ര പരസ്യങ്ങൾ നൽകുക. നൽകാൻ കഴിയുന്ന ഉൽപന്നങ്ങൾ എന്തെല്ലാമാണ് എന്നു ധാരണ ഉണ്ടാക്കുക. അത് പൊതുജനങ്ങളെ അറിയിക്കുക. പൊതുജനങ്ങളിൽനിന്നു കൂടുതൽ അന്വേഷണം വരുന്ന ഉൽപന്നങ്ങൾ എന്തൊക്കെയാണ് എന്നു മനസ്സിലാക്കി ബിസിനസ് രൂപപ്പെടുത്തുക. മിനിമം തുകയ്ക്കുള്ള ഓർഡർ നിശ്ചയിക്കാം. െഡലിവറി ചാർജ് പ്രത്യേകം വാങ്ങുകയോ മരുന്ന് മൊത്തവിതരണക്കാരിൽനിന്നു ലാഭം ഈടാക്കുകയോ െചയ്യാം. 

വിപണനം

പരമാവധി പബ്ലിസിറ്റി നൽകി ഓർഡറുകൾ പിടിക്കണം. ഇതിനായി മേഖലകൾ നിശ്ചയിക്കാവുന്നതാണ്. കൂടുതൽ ഓർഡറുകൾ കൂടുതൽ പ്രദേശത്തുനിന്നു ലഭിക്കുകയാണെങ്കിൽ അതനുസരിച്ച് ഡെലിവറി ബോയ്സിനെ നിയമിച്ചാൽ മതിയാകും. ക്വാറന്റീനിൽ ഇരിക്കുന്ന ആളുകൾക്ക് മെഡിക്കൽ സാമഗ്രികൾ ധാരാളമായി ആവശ്യമുണ്ട്. പിന്നീട് ആയാലും (കോവിഡിനു ശേഷം) ഇത്തരം വിതരണ സംവിധാനം തുടരാനാകും. കഴിയുമെങ്കിൽ ഡോക്ടർമാരുടെ െടലി കൺസൽറ്റൻസി േസവനങ്ങളും ഏർപ്പാടാക്കി നൽകണം.

പ്രത്യേക നിക്ഷേപം ആവശ്യമില്ല

സ്വന്തം മൊബൈൽ ഫോണും വിതരണത്തിന് ഒരു ടൂ വീലറും ഉണ്ടെങ്കിൽ ഓൺലൈൻ ബിസിനസ് തുടങ്ങാം. ഇത്തരം സേവനങ്ങൾ വീട്ടുപടിക്കൽ കിട്ടും എന്ന ഒരു അറിയിപ്പാണ് എല്ലാവരിലേക്കും എത്തേണ്ടത്. െഡലിവറി മാത്രം ചെയ്യുന്നതിനാൽ പ്രത്യേക ലൈസൻസുകൾ ആവശ്യമില്ല.

നേട്ടങ്ങൾ

യാതൊരു പ്രത്യേക നിക്ഷേപവും ഇല്ലാതെ ഒരു ബിസിനസ് കോവിഡ്കാലത്തു ചെയ്യാം. നന്നായി മാർക്കറ്റ് ചെയ്യാൻ കഴിയുന്ന ഒരു സാഹചര്യം നിലനിൽക്കുന്നു. രോഗ‌പ്രതിരോധ‌ശക്തി വർധിപ്പിക്കുന്ന സാമഗ്രികൾക്കും ഡയപ്പറുകൾ, പാഡുകൾ എന്നിവയ്ക്കെല്ലാം ഈ സമയത്ത് മികച്ച ഓർഡർ കിട്ടും. പ്രതിദിനം 3,000 രൂപയുടെ കച്ചവടം ചെയ്താൽ പോലും 900 രൂപ സമ്പാദിക്കാൻ കഴിയും. 

English Summary : Online Medical Distribution has Good Opportunity in Covid period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com