ADVERTISEMENT

സംരഭകർക്ക് വേണ്ടത് ആത്മധൈര്യം ആണെന്ന് പ്രമുഖ വ്യവസായിയും വി ഗാർഡ് ഇൻഡസ്ട്രീസ് എമിറേറ്റസും ആയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ക്ലബ്ബ് ഹൗസ് കൂട്ടായ്മ ആയ ഓഹരിവിപണി ക്ളബിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. തന്റെയും ചെറുപ്രായത്തിൽ അത്ര ധൈര്യം ഇല്ലായിരുന്നു. പിന്നീട് പല പ്രതികൂല സാഹചര്യങ്ങളിലും ആർജിച്ചെടുത്ത ആത്മധൈര്യം ആണ് തന്റെ സംരഭങ്ങളുടെ വിജയത്തിന് പിന്നിൽ. പുതുതായി സംരഭത്തിനു ഇറങ്ങുമ്പോൾ വിപണിയിൽ ഒരുപാട് ഉൽപ്പന്നങ്ങളും സർവീസുകളും ഉണ്ടാകും. അവയിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ സവിശേഷതകൾ എന്തൊക്കെ ആയിരിക്കണം എന്നുള്ളതിലാകണം നമ്മുടെ ശ്രദ്ധ.. 

ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് ലെനി. ആർ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി സുദർശൻ, മോഡറേറ്റർമരായ  ജെറിൻ ചാക്കോ,  സിബിൻ ജോസഫ്, ഷംനാസ് കോയാനി, അനീഷ് കുമാർ, ജോൺ മൈക്കൾ, ഡോ: മോഹൻ പി എൻ, സന്ദീപ് കല്ലാട്ട്, സുധീപ് എബ്രഹാം, റാഷിദ് ചെറുകാട്ട്, സൽമാൻ മേൽമുറി, രമേഷ്  കർത്ത, ഷിബു സാമുവൽ എന്നിവർ  പ്രസംഗിച്ചു.

English Summary : Clubhouse Share Investment Group Celebrated First Anniversary

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com