മൊത്തവിപണിയിലെ വിലക്കയറ്റം കൂടി
Mail This Article
×
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 8 മാസത്തെ ഉയർന്ന നിരക്കായ 0.26 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് കണക്കിൽ പ്രതിഫലിച്ചത്.
കഴിഞ്ഞ 7 മാസമായി നിരക്ക് നെഗറ്റീവിൽ തുടരുകയായിരുന്നു. നവംബറിലാണ് ഇത് വീണ്ടും പോസിറ്റീവ് ആയത്. പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിന് താഴെ പോകുമ്പോഴാണ് ഡിഫ്ലേഷൻ (പണച്ചുരുക്കം) എന്നു വിശേഷിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ നാണ്യപ്പെരുപ്പ നിരക്ക് ഒക്ടോബറിൽ 2.53 ശതമാനമായിരുന്നത് നവംബറിൽ 8.18 ശതമാനമായി. കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.
English Summary:
Increase in wholesale prices
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.