ADVERTISEMENT

മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഓഹരികൾ 1.9 ശതമാനം വർധിച്ച് 284.2 കോടി രൂപയുടെ അറ്റാദായം നേടി. ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിംഗ്, കാറ്ററിംഗ് വിഭാഗം മാർച്ച് പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം വർധിച്ച് 1,155 കോടി രൂപയായി.

ഐആർസിടിസിയുടെ ഓഹരികൾ കൈവശമുള്ളവർക്ക് ഒരു ഓഹരിക്ക് 4 രൂപ ലാഭവിഹിതം ലഭിക്കും. 2023 നവംബറിൽ ഡയറക്ടർ ബോർഡ് ഓഹരി ഉടമകൾക്ക് നൽകിയ ഒരു ഓഹരിക്ക് 2.50 രൂപ ഇടക്കാല ലാഭവിഹിതത്തിന് പുറമേയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ലാഭവിഹിതം. യാത്രക്കാർക്ക് പുത്തൻ അനുഭവങ്ങൾ നൽകാൻ ഐആർസിടിസി പല കമ്പനികളുമായി കൈകോർത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഐ ആർ സി ടി സി ഓഹരികൾ ഒരു വർഷത്തിൽ 67 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

English Summary:

IRCTC Shares Surge 67% YoY: Dividend Declared and Revenue Jumps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com