നാൽകോയുടെ ലാഭം കുതിച്ചുയരുന്നു, പുതിയ ഉയരങ്ങൾ തൊടുമോ?
Mail This Article
പൊതുമേഖല സ്ഥാപനമായ നാൽകോയുടെ ഓഹരി വില കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. 52 ആഴ്ചയിലെ ഉയരങ്ങൾ ഭേദിക്കുന്നതിലാണ് നൽകോയുടെ ഇപ്പോഴത്തെ ശ്രദ്ധ. മാർച്ച് 31 ന് പാദത്തിലെ അറ്റാദായം 101 ശതമാനമാണ് ഉയർന്നിരിക്കുന്നത്. അലുമിനിയം ബിസിനസിൽ നിന്നുള്ള നൽകോയുടെ വരുമാനം അടുത്ത പാദത്തിൽ ഇനിയും ഉയരുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
ആഗോളതലത്തിൽ തന്നെ ഇതിനുള്ള ഡിമാൻഡും വിലയും ഉയരുകയാണ്. റഷ്യക്ക് മേൽ ഉപരോധങ്ങൾ ഉള്ളതിനാൽ റഷ്യയിൽ നിന്നുള്ള മെറ്റൽ കയറ്റുമതി നിലച്ചതാണ് ആഗോളതലത്തിൽ മെറ്റലുകൾക്കുള്ള വിലയും ഡിമാൻഡും വർധിച്ചതിനുള്ള ഒരു കാരണം. ചൈനയിൽ നിന്നുള്ള ഡിമാൻഡ് കൂടുന്നത് മറ്റൊരു കാരണമാണ്. 135 ശതമാനമാണ് നൽകോയുടെ ഓഹരി വില ഒരു വർഷത്തിൽ വർധിച്ചിരിക്കുന്നത്. ഇന്ന് ഓഹരി വിപണിയുടെ തുടക്കത്തിലും നാൽകോ ഓഹരി റെക്കോർഡ് ഭേദിച്ച് 206 രൂപയിലെത്തി.