ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

2024 മാർച്ച് 31 ന് അവസാനിച്ച നാലാം  പാദത്തിൽ (2023-24) മുത്തൂറ്റ് ഫിനാൻസിന്റെ  ലാഭത്തിൽ 22 ശതമാനം വർധനവ്. 1056 കോടി രൂപയാണ് ലാഭം.  മുൻവർഷം ഇതേകാലയളവിൽ ലാഭം 903 കോടി രൂപയായിരുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ  ദാതാക്കളായ മുത്തൂറ്റ് ഫിനാൻസിന്‍റെ ‌പ്രവർത്തന വരുമാനം 8 ശതമാനം ഉയർന്ന് 3,409 കോടി രൂപയായി. 3,358 കോടി രൂപയാണ് പലിശ വരുമാനം.  20 ശതമാനത്തോളം ഉയർച്ചയാണ് പലിശ വരുമാനത്തിൽ ഉണ്ടായത്.  

മാർച്ച് 31ലെ കണക്കുകൾ പ്രകാരം 75,827 കോടി രൂപയുടെ വായ്പകളാണ് മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്നത്. ഓഹരി ഒന്നിന്  24 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.‌

സ്വർണ വില ഉയരുന്നത് മുത്തൂറ്റ് ഫിനാൻസ് ഉൾപ്പടെയുള്ള കമ്പനികളുടെ വായ്പാ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.  ലാഭകണക്കുകൾ പുറത്തു വന്നതിന് പിന്നാലെ മുത്തൂറ്റ് ഫിനാൻസിന്‍റെ ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 50 ശതമാനത്തിലധികം നേട്ടമാണ് മുത്തൂറ്റ് ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്.  

English Summary:

Muthoot Finance Stock Soars as Q4 Profits Surge by 22% and Dividend of Rs 24 Announced

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com