ADVERTISEMENT

ജീവിച്ചിരിപ്പുണ്ടെന്ന് വെറുതെ പറഞ്ഞാൽ മാത്രം പോരാ. പെൻഷൻ ലഭിക്കണമെങ്കിൽ ഇക്കാര്യം സാക്ഷ്യപ്പെടുത്തുക കൂടി വേണം. അതിനാണ് മസ്റ്ററിങ് നടത്തുന്നത്. സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് ജൂൺ 25 ന് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 വരെയാണ് സമയപരിധി. രണ്ടു മാസത്തെ കാലാവധി ഉണ്ടെങ്കിലും അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കാതെ കഴിയുന്നതും വേഗം മസ്റ്റർ നടപടികൾ പൂർത്തീകരിക്കുന്നതാവും ഉചിതം.

ആർക്കെല്ലാം വേണം?
 

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിനു മുകളിലുളലുള്ള വരുടെ അവിവാഹിത പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ എന്നിവയുടെ ഗുണഭോക്താക്കളും ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരും മസ്റ്ററിങ് നടത്തണം. 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർക്കാണ് മസ്റ്ററിങ് ബാധകമായിട്ടുള്ളത്. മുൻ വർഷങ്ങളിൽ മസ്റ്റർ നടപടികൾ പൂർത്തിയാക്കിയ വരും പുതുതായി മസ്റ്റർ ചെയ്യണം.

എങ്ങനെ ചെയ്യാം?
 

അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടു ചെന്ന് മസ്റ്ററിങ് നടത്താം. ശാരീരിക മാനസിക വെല്ലുവിളിയുള്ളവർ /കിടപ്പു രോഗികൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ ബുദ്ധിമുട്ടുള്ള ഗുണഭോക്താക്കൾ  വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിച്ചാൽ അവർ വീട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കും.

സർവീസ് ചാർജ് നൽകണം
 

മസ്റ്ററിങ് നടത്തുന്നതിനുള്ള സർവീസ്ചാർജ് ഗുണഭോക്താവ് വഹിക്കണം. ആധാർ കാർഡ് നിർബന്ധമായി കൈയിൽ കരുതണം. നേരത്തെ വാങ്ങിയ പെൻഷൻ സ്ലിപ്പും കരുതുന്നതു നന്നായിരിക്കും.

pension-3-

മസ്റ്ററിങ് നടത്തിയില്ലെങ്കിൽ
 

നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർക്കു മാത്രമേ തുടർന്ന് പെൻഷൻ ലഭിക്കൂ. സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള മാസങ്ങളിലും ചെയ്യാം. എന്നാൽ മസ്റ്ററിങ് നടത്താത്ത കാലയളവിലെ പെൻഷൻ കുടിശിക ലഭിക്കില്ല.

അഹമ്മദാബാദിലെ പമ്പുകളിലൊന്നിൽ പണം എണ്ണി നോക്കുന്ന ജീവനക്കാരൻ (Photo by REUTERS/Amit Dave)
Representative Image (Photo by REUTERS/Amit Dave)

ഒരു ഗഡു ക്ഷേമ പെൻഷൻ ഉടൻ

ക്ഷേമ പെൻഷന്റെ ഒരു ഗഡു ഉടൻ ലഭിക്കും. 1600 രൂപയാണ് ലഭിക്കുക. ഇതിനായി 900 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് ജൂൺ മാസത്തെ പെൻഷനാണ്. ഇപ്പോഴും അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ്.

English Summary:

Kerala Pensioners: Mustering Process Now Mandatory to Receive Payments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com