ADVERTISEMENT

പ്രവാസികളുടെ സമ്പാദ്യത്തിൽ നല്ലൊരുപങ്ക് ഓഹരി, കടപ്പത്ര വിപണികളിലേക്കും എത്താനുള്ള വഴി തുറന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI). ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലെ ഇന്‍റ‍ര്‍നാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്‍റ‍റുകളിലെ (IFSCs) ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപസ്ഥാപനത്തിൽ (FPI) സജ്ജമാക്കുന്ന ഗ്ലോബൽ ഫണ്ടിൽ ഇനി പ്രവാസികൾക്ക് 100 ശതമാനം പങ്കാളിത്തവുമാകാമെന്ന് സെബി വ്യക്തമാക്കി. നിലവിലെ 50 ശതമാനമെന്ന പരിധി എടുത്ത് കളഞ്ഞു.

പ്രവാസികൾക്കും (NRIs) വിദേശത്തെ ഇന്ത്യൻ പൗരന്മാർക്കും (Overseas Indian Citizens/OICs) റെസിഡന്‍റ‍് ഇന്ത്യക്കാർക്കും (RIs) ഐ‍എഫ്‍എസ്‍സിയിൽ എഫ്‍പിഐ രൂപീകരിച്ച് നടത്താവുന്ന നിക്ഷേപ പരിധിയാണ് 100 ശതമാനമാക്കിയത്. ഓഹരി, കടപ്പത്ര വിപണികളിലേക്ക് ഗിഫ്റ്റ് സിറ്റി വഴിയുള്ള നിക്ഷേപം വർധിക്കാൻ ഇത് വഴിയൊരുക്കും.

ഇത്തരത്തിൽ നിക്ഷേപിക്കുമ്പോൾ വ്യക്തിഗത നിക്ഷേപം മൊത്തം നിക്ഷേപത്തിന്‍റെ 25 ശതമാനം കവിയരുതെന്നും സെബിയുടെ പരിഷ്കരിച്ച ചട്ടത്തിലുണ്ട്. നിക്ഷേപകർ രജിസ്ട്രേഷൻ വേളയിൽ നിർബന്ധമായും പാൻ (PAN) വിവരങ്ങൾ നൽകണം. പാൻ ഇല്ലാത്തവർ പ്രത്യേക ഫോമിൽ അതിന്‍റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണം.

Indian business man counting cash banknotes of newly launched 100 rupees. Money counting concept for background.
Indian business man counting cash banknotes of newly launched 100 rupees. Money counting concept for background.

വഴി തെളിച്ചത് ഉയർന്ന പ്രവാസി നിക്ഷേപം
 

ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം (Remittances) നേടുന്ന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ, മൂലധന വിപണിയിലേക്കും (ഓഹരി, കടപ്പത്രം) വൻതോതിൽ പ്രവാസി നിക്ഷേപം ആകർഷിക്കാൻ നടപടിയെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2019 ജൂലൈയിലെ ബജറ്റിൽ വ്യക്തമാക്കിയിരുന്നു. നിക്ഷേപ പരിധി ഉയർത്തണമെന്ന ആവശ്യം പ്രവാസികളും ഏറെക്കാലമായി ഉന്നയിച്ചിരുന്നു.

പ്രവാസികൾ 2023ൽ റെക്കോർഡ്  119 ബില്യൺ ഡോളറാണ് (ഏകദേശം 9.9 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് അയച്ചതെന്ന് ലോക ബാങ്കിന്‍റെ കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇതിൽ 23 ശതമാനവും യുഎസിൽ നിന്നാണ്. യുഎഇ, സൗദി, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

English Summary:

SEBI Revamps Rules: 100% FPI Participation for Non-Residents in Gift City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com