വയനാട് ദുരന്തം: മലബാർ ഗ്രൂപ്പ് മൂന്നു കോടി രൂപയുടെ സഹായമെത്തിക്കും
Mail This Article
×
കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് മലബാർ ഗ്രൂപ്പ് മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് ചെയർമാൻ എം പി അഹമ്മദ് അറിയിച്ചു. ഭക്ഷണം, മരുന്ന്, വീട് നഷ്‌ടപ്പെട്ടവർക്ക് വീട് വയ്‌ക്കാനുള്ള സഹായം എന്നിവ മലബാർ ഗ്രൂപ്പ് അടിയന്തരമായി ലഭ്യമാക്കും.
കേരളം കണ്ട ഏറ്റവും ദാരുണമായ ദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ മനുഷ്യസ്‌നേഹികളായ എല്ലാവരും മുന്നോട്ടുവരുമെന്ന് എം പി അഹമ്മദ് പറഞ്ഞു. വയനാട്ടിലെ പുത്തുമല ദുരന്തത്തിൽ വീട് നഷ്‌ടപ്പെട്ട 15 കുടുംബങ്ങൾക്ക് മലബാർ ഗ്രൂപ്പ് വീട് വച്ച് നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.