ADVERTISEMENT

തിരുവനന്തപുരം ∙ കുറഞ്ഞത് 10 വർഷം ആയുസ്സുള്ള എല്ലാ വിളകളും ഫലവർഗങ്ങളും സംസ്ഥാനത്തെ തോട്ടങ്ങളിൽ കൃഷി ചെയ്യാൻ അനുവദിക്കണമെന്നും ഇതിനായി ‘ തോട്ടം’ എന്ന നിർവചനത്തിൽ മാറ്റം വരുത്തണമെന്നും ശുപാർശ. 

തോട്ടം മേഖലയുടെ നവീകരണത്തിനും വിള വൈവിധ്യവൽ‍ക്കരണത്തിനുമായി  പഠനം നടത്തി  കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണിത്. വ്യവസായ വകുപ്പാണ് പഠനത്തിന് ഐഐഎമ്മിനെ നിയോഗിച്ചത്. വസ്തുതകൾ കൃത്യമായി വിശകലനം ചെയ്തേ  തോട്ടഭൂമി പരിസ്ഥിതിലോല പ്രദേശമായി  പ്രഖ്യാപിക്കാവൂ എന്നും  ശുപാർശയുണ്ട്.  മനുഷ്യ– വന്യജീവി സംഘർഷം രൂക്ഷമായ  തോട്ടങ്ങളിൽ വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ  ബഫർസോണായി മാറ്റിവയ്ക്കണം. ഇതിനു തോട്ടം ഉടമയ്ക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തണം. സംസ്ഥാനത്തെ  കാർഷിക വിസ്തൃതിയുടെ 27.5 % തോട്ടം മേഖലയാണ്.  ഇവിടെ ഫലവർഗക്കൃഷി തുടങ്ങുന്നത് തോട്ടം ഉടമകൾക്കും കർഷകർക്കും പുറമേ ഭക്ഷ്യസംസ്കരണ, വിപണന സംരംഭകർക്കും വ്യവസായിക‍ൾക്കും  വലിയ മുന്നേറ്റമുണ്ടാക്കുമെന്നും  തൊഴിലവസരങ്ങൾ കൂടാനും ഫാം ടൂറിസം വികസനത്തിനും വഴിവയ്ക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ആറളം ഫാം ബ്ലോക്ക് 3 ലെ തണ്ണിമത്തൻ കൃഷി
ആറളം ഫാം ബ്ലോക്ക് 3 ലെ തണ്ണിമത്തൻ കൃഷി

മറ്റു പ്രധാന ശുപാർശകൾ

∙ ഉഷ്ണമേഖലയിലെയും വിദേശരാജ്യങ്ങളിലെയും പഴവർഗങ്ങൾ കൃഷി ചെയ്യാൻ അനുമതി . 

∙ വിളകൾ തിരഞ്ഞെടുക്കാൻ കർഷകർക്കും തോട്ടം ഉടമകൾക്കും പൂർണ സ്വാതന്ത്ര്യം .

∙ വീര്യമേറിയ രാസവസ്തുക്കൾ ഉപയോഗിക്കാത്തതും ജൈവവൈവിധ്യത്തെ ബാധിക്കാത്തതുമായ കൃഷി 

∙ പൊതു-സ്വകാര്യ പങ്കാളിത്തം  

∙ പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് ‘കേരള ബ്രാൻഡ്’ 

∙ ഇഎസ്ഐ ആനുകൂല്യം എല്ലാ തൊഴിലാളികൾക്കും ലഭ്യമാക്കണം. 

∙ ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കണം.

English Summary:

A new report recommends permitting fruit cultivation in Kerala's plantations to boost farmer income, promote sustainable agriculture, and develop agro-tourism. Learn about the key recommendations and their potential impact.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com