താൽപ്പര്യമില്ലാതിരുന്നിട്ടും ട്രംപ് ക്രിപ്റ്റോ കറൻസിയിലേയ്ക്ക് വന്നതെങ്ങനെ?
Mail This Article
മുൻ അമേരിക്കൻ പ്രസിഡന്റും വരുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും കുടുംബവും ഒരു മാസത്തിലേറെയായി ക്രിപ്റ്റോ കറൻസികളെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഇന്നലെ 'ട്രംപ് കുടുംബത്തിന്റെ' പുതിയ ക്രിപ്‌റ്റോ പ്രോജക്റ്റിന് പിന്നിലെ പ്രധാന വിശദാംശങ്ങൾ പുറത്തു വന്നു. വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്നാണ് ഇവർ പുറത്തിറക്കുന്ന ക്രിപ്റ്റോ പ്ലാറ്റ് ഫോമിന്റെ പേര്. വിശദാംശങ്ങളറിയാം.
∙വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ ഒരുതരം ക്രിപ്‌റ്റോ ബാങ്കിങ് പ്ലാറ്റ്‌ഫോമായിരിക്കും. അതിലൂടെ പൊതുജനങ്ങളെ കടം വാങ്ങാനും വായ്പ നൽകാനും ക്രിപ്‌റ്റോയിൽ നിക്ഷേപിക്കാനും പ്രോത്സാഹിപ്പിക്കും.
∙കൂടാതെ WLFI എന്ന പേരിൽ ഒരു ക്രിപ്റ്റോ ടോക്കണും ഉണ്ടായിരിക്കും
∙പ്രോജക്റ്റിന്റെ ടോക്കണുകളുടെ ഇരുപത് ശതമാനം സ്ഥാപക ടീമിന് അനുവദിക്കും
∙17 ശതമാനം ടോക്കണുകൾ റിവാർഡുകൾക്കായി നീക്കിവയ്ക്കും
∙ബാക്കി 63 ശതമാനം നാണയങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.
∙പ്രീ-സെയിലുകളോ നേരത്തെയുള്ള വാങ്ങലുകളോ ഉണ്ടാകില്ല.
ക്രിപ്റ്റോ കറൻസികളിൽ ഒട്ടും താല്പര്യമില്ലായിരുന്നു എന്ന് ട്രംപ് ഉത്‌ഘാടന വേളയിൽ പറഞ്ഞു. എന്നാൽ മക്കൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോഴാണ് ഇതിന്റെ സാധ്യതകൾ മനസിലായത് എന്ന് അദ്ദേഹം പറഞ്ഞു.
“ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ് ക്രിപ്‌റ്റോ, നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ചെയ്യണം” ട്രംപ് തൻ്റെ പ്രസംഗത്തിന്റെ അവസാനം പറഞ്ഞു. ക്രിപ്‌റ്റോ വ്യവസായവുമായുള്ള ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ബന്ധത്തിലെ ഏറ്റവും പുതിയ ചുവടുവെപ്പാണ് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ പ്രതിനിധീകരിക്കുന്നത്. അമേരിക്കയെ ക്രിപ്റ്റോ സൗഹൃദ രാജ്യമാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായി രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നുണ്ട്.