ചുവപ്പിൽ മലൈക സൂപ്പർ, അർജുനൊപ്പം തിളങ്ങി; ചിത്രങ്ങൾ

Mail This Article
ബോളിവുഡ് താരം അർമാൻ ജെയ്ന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി താരസുന്ദരി മലൈക അറോറ. ഫാന്‍സി ഡിസൈനുകൾ കൊണ്ട് ഫാഷൻ ലോകത്തെ അതിശയിപ്പിക്കുന്ന ശീലം തുടർന്ന മലൈക, ചുവപ്പ് സാരിയിലാണ് റിസപ്ഷന് എത്തിയത്.
സാറ്റിൻ, ഷീർ തുണികള്‍ കൊണ്ടാണ് സാരി ഒരുക്കിയത്. മുന്താണിയാണ് ഷീർ തുണികൊണ്ട് തയാറാക്കിയത്.സ്ലീവ്‌ലസ് ബ്ലൗസും ചേർന്നതോടെ ഹോട്ട് ലുക്കിൽ മലൈക്ക തിളങ്ങി. മിനിമൽ ആക്സസറീസ് ആയിരുന്നു ഉപയോഗിച്ചത്.
അർജുൻ കപൂറിനൊപ്പമാണ് മലൈക എത്തിയത്. ഗ്രീൻ കുർത്തയും കറുപ്പ് പാന്റ്സുമായിരുന്നു അർജുന്റെ വേഷം. ഇരുവരും ഒന്നിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്തു.
English Summary : Malaika Arora at Arman Jain's Wedding