ADVERTISEMENT

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനൻ. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. കഥാപാത്രത്തിനായി ഒരുങ്ങാനുള്ള സമയത്തെ സംബന്ധിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. 

Read More: ‘സാരിയുടെ ചാരുത മറ്റൊന്നിനുമില്ല’, പരമ്പരാഗത വേഷത്തിൽ വൈറ്റ് ഹൗസിലെ ഡിന്നറിനെത്തി നിത അംബാനി

ദിവസവും 4–5 മണിക്കൂർ വരെ മേക്കപ്പ് ചെയ്യേണ്ടി വരുന്നു എന്നാണ് മാളവിക സമൂഹ മാധ്യമത്തിൽ കുറിച്ചത്. ‘ദിവസവും 4-5 മണിക്കൂർ മേക്കപ്പും വസ്ത്രാലങ്കാര സമയവും ആവശ്യമുള്ള ഒരു കഥാപാത്രത്തെ നിങ്ങൾ അവതരിപ്പിക്കുമ്പോൾ (അത്രയും നേരം നിശ്ചലമായി ഇരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി, അതെ), നിങ്ങളുടെ ക്യാമറ റോളിലെ ചിത്രങ്ങൾ ഇതായിരിക്കും’. എന്ന കുറിപ്പാണ് താരം പങ്കുവച്ചത്. മേക്കപ്പ് ചെയ്യുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു. 

malavika-mohan-character-in-thangalaan1
Image Credits: Instagram/malavikamohanan

‘തങ്കലാനിലെ’ മാളവികയുടെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാളവികയുടെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. പാർവതിയാണ് ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com