ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അനന്ത് - രാധിക വിവാഹ ആഘോഷങ്ങളുടെ പകിട്ടിലാണ് അംബാനി കുടുംബം. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടന്ന സംഗീത് ചടങ്ങിൽ നീണ്ട താരനിരയും അണിനിരന്നിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഓരോ ചടങ്ങിനും വധു വരന്മാർ മാത്രമല്ല അംബാനി കുടുംബത്തിലെ അംഗങ്ങൾ ഓരോരുത്തരും ധരിക്കുന്ന വസ്ത്രങ്ങൾ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞദിവസം നടന്ന ആഘോഷവേളയിൽ ഇഷ അംബാനി പിരാമൽ ധരിച്ച സാരിയാണ് ചർച്ചാവിഷയം.

isha-sangeethsp1
Image Credit∙ ambani_update/ Instagram
isha-sangeethsp1
Image Credit∙ ambani_update/ Instagram

കസ്റ്റമൈസ് ചെയ്ത മൂന്ന് വസ്ത്രങ്ങൾ ധരിച്ചിരുന്നുവെങ്കിലും അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് സിൽവർ - ബ്ലൂ കോമ്പിനേഷനിലുള്ള സാരിയാണ്. പ്രമുഖ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ സ്കാ പെരേലി കൗച്ചറിൽ നിന്നുമാണ് ഇഷ സാരി തിരഞ്ഞെടുത്തത്. സ്കാ പെരേലിയുടെ ക്രിയേറ്റീവ് ഡയറക്ടറായ ഡാനിയൽ റോസ്ബറിയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. അദ്ദേഹം ആദ്യമായി കസ്റ്റമൈസ് ചെയ്ത സാരിയാണ് ഇത് എന്നതും പ്രത്യേകതയാണ്.

ishasangeeth-sp2
Image Credit∙ ambani_update/ Instagram
ishasangeeth-sp2
Image Credit∙ ambani_update/ Instagram

പ്രീ ഡ്രേപ്പ് ചെയ്ത സാരിക്കൊപ്പം വെള്ളി നിറത്തിലുള്ള സ്ട്രക്ചേർഡ് ബ്ലൗസ് കൂടി ചേർന്നപ്പോൾ വസ്ത്രത്തിന്റെ ഭംഗി ഇരട്ടിയായി. ഒറ്റ നിറത്തിലുള്ള സാരിക്കൊപ്പം ചേർന്നു പോകുന്ന വിധത്തിൽ സീക്വിനുകളും ക്രിസ്റ്റലുകളും കൊണ്ടാണ് ബ്ലൗസ് അലങ്കരിച്ചിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ അനൈത ഷ്രോഫാണ് ചടങ്ങുകളിൽ ശ്രദ്ധാകേന്ദ്രമാകും വിധം ഇഷയെ അണിയിച്ചൊരുക്കിയത്. രണ്ട് നിരയുള്ള വജ്ര നെക്ലൈസും വജ്രത്തിൽ നിർമിച്ച ഇയർ സ്റ്റഡുകളും ചതുരാകൃതിയിലുള്ള വജ്ര നെറ്റിച്ചുട്ടിയുമായിരുന്നു ആഭരണങ്ങൾ. 

വസ്ത്രത്തിന്റെ പകിട്ട് കുറയ്ക്കാത്ത വിധത്തിൽ മിതമായ മേക്കപ്പണിഞ്ഞാണ് ഇഷ എത്തിയത്. സ്കാ പെരേലി സാരി ധരിച്ച ഇഷയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടി കഴിഞ്ഞു. ഫാഷൻ മോഡലുകളെ കടത്തിവെട്ടുന്ന ഭംഗി ഇഷ അംബാനിക്ക് ഉണ്ടെന്നാണ് കമന്റുകൾ. ഈ വസ്ത്രത്തിൽ ഇഷ രാജകുമാരിയെ പോലെ തോന്നിക്കുന്നുവെന്നും ആളുകൾ അഭിപ്രായപ്പെടുന്നു. അനന്തിന്റെ വിവാഹ ചടങ്ങുകളിൽ രാധികയെക്കാൾ അധികം ശ്രദ്ധ ഇഷയിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല എന്ന് പറയുന്നവരും കുറവല്ല. ഇന്ത്യൻ ഡിസൈനർമാരായ ഫൽഗുനി ഷെയിൻ പീകോക്കും മനീഷ് മൽഹോത്രയും രൂപകൽപന ചെയ്ത മറ്റ് രണ്ട് വസ്ത്രങ്ങളും സംഗീത് ചടങ്ങിനായി ഇഷ തിരഞ്ഞെടുത്തിരുന്നു.

isha-sangeeth-sp
Image Credit∙ ambani_update/ Instagram
isha-sangeeth-sp
Image Credit∙ ambani_update/ Instagram

ഡാനിയൽ റോസ്ബെറി ആദ്യമായി രൂപകൽപന ചെയ്ത സാരിയാണ് ഇഷ ധരിച്ചതെങ്കിലും സ്കാ പെരേലി  ഫാഷൻ ഹൗസിൽ നിന്നുമുള്ള ആദ്യത്തെ സാരി ഇതല്ല. ഫാഷൻ ഹൗസിന്റെ സ്ഥാപകയായ എൽസ സ്കാ പെരേലി 1935ൽ സാരികൾ ഡിസൈൻ ചെയ്തിരുന്നു. കപൂർത്തലയിലെ മഹാറാണി സീതാ ദേവിയുടെ വസ്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എൽസ സാരികളുടെ ശേഖരം തന്നെ ഒരുക്കിയത്.

English Summary:

Isha Ambani's Stunning Outfit Steals the Spotlight at Anant-Radhika Sangeet

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com