ADVERTISEMENT

ബിസിനസ് സംരംഭങ്ങള്‍ വിജയിപ്പിച്ചെടുക്കുന്നതില്‍ സഖ്യങ്ങള്‍ക്കുളള പങ്കിനെക്കുറിച്ച് അറിയാവുന്ന യുവ സംരംഭകനാണ് യുഎസ്ഡിസി കമ്പനിയുടെ അമരത്തുള്ള വിശാല്‍ ചെന്‍രാജ്. സംരംഭകരുടെ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം എത്തുന്നത് എന്നതു തന്നെയാണ് അതിനു കാരണം. പുതിയ മേഖലകളിലേക്ക് കടക്കുന്നതിനും പുതിയ അവസരങ്ങളെക്കുറിച്ച് ആരായാനും മറ്റു കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ച് മുന്നേറുന്ന കല, നേതൃസ്ഥാനത്തുളള ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന് അറിയാമെന്നതിന് തെളിവാണ് കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയ്ക്ക് സ്റ്റാര്‍ട്ടപ്, വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍.

 

അമേരിക്കയിലെ റട്‌ഗേഴ്‌സ് ബിസിനസ് സ്‌കൂളില്‍ നിന്ന് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ വിശാല്‍ ബിസിനസ് മേഖലയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞു. 2021ല്‍ ആണ് അദ്ദേഹം സഹസ്ഥാപകനായ യുണൈറ്റഡ് സ്‌കില്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (യുഎസ്ഡിസി) തുടങ്ങുന്നത്. ഓണ്‍ലൈന്‍ വഴി ഉന്നത വിദ്യാഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെക്‌നോളജി കമ്പനിയാണിത്. ടോം ജോസഫിനൊപ്പമാണ് വിശാല്‍ യുഎസ്ഡിസി സ്ഥാപിച്ചത്. സ്ഥാപിച്ച് കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ മാറ്റുതെളിയിക്കാനും യുഎസ്ഡിസിക്കു സാധിച്ചു എന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് ഓണ്‍ലൈന്‍ പഠനം വഴി ഡിഗ്രി നല്‍കുന്ന ഏറ്റവും പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുകയാണ് യുഎസ്ഡിസി.

 

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്മേളനമായ മനോരമ ഓണ്‍ലൈന്‍ - ടെക്‌സ്‌പെക്റ്റേഷന്‍സില്‍ പങ്കെടുക്കാന്‍ യുഎസ്ഡിസി കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ വിശാല്‍ ചെന്‍രാജും എത്തുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ്സ് - ബില്‍ഡിങ് ഫ്രം കേരളാ എന്ന ഗ്രൂപ് ഡിസ്‌കഷനിലാണ് വിശാല്‍ ചെന്‍രാജ് പങ്കെടുക്കുക. ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ അഞ്ചാം എഡിഷനാണ് ഫെബ്രുവരി 17ന് നടക്കുന്നത്. ടെക്നോളജി മേഖലയിലെ വിദഗ്ധര്‍, നിക്ഷേപകര്‍ തുടങ്ങിയവരായിരിക്കും ഇതില്‍ പങ്കെടുക്കുക. ഈ വര്‍ഷം ടെക്നോളജി മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന സമൂല മാറ്റമടക്കമുള്ള വിഷയങ്ങളായിരിക്കും പ്രാധാന്യം നേടുക. സമൂഹ മാധ്യമങ്ങള്‍, മൊബൈല്‍സ്, വിഡിയോ, ഇ-കൊമേഴ്സ്, വ്യാജ വാര്‍ത്ത, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക.

 

യുഎസ്ഡിസി വിവിധ വിഷയങ്ങളിലായി അണ്ടര്‍ഗ്രാജുവേറ്റ്, പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഏകദേശം 40,000ലേറെ കുട്ടികളാണ് ഇത്തരം കോഴ്‌സുകളുടെ ഗുണഭോക്താക്കള്‍. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഎസ്ഡിസിയില്‍ മൂന്നൂറിലേറെ പേര്‍ ജോലിക്കാരായുണ്ട്. ഓണ്‍ലൈന്‍ വഴി ഒരു ഡിഗ്രി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വിദ്യാർഥികളെ സഹായിക്കുന്ന കമ്പനിയാണ് യുഎസ്ഡിസി. വൈവിദ്യമുള്ള പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിക്കുക വഴി രാജ്യത്തെ ബിസിനസ് മേഖലയില്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

 

ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിനൊപ്പമാണ് തന്റെ വിദ്യാഭ്യാസ മേഖലയിലെ കരിയര്‍ വിശാൽ തുടങ്ങിയത്. തുടര്‍ന്ന് അദ്ദേഹം ജെയിന്‍ ഗ്രൂപ്പിന്റെ സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മികവ് ഉയര്‍ത്താന്‍ വേണ്ട തന്ത്രങ്ങള്‍ക്കു പിന്നിലും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഉണ്ടായിരുന്നു.‌

Techspectations-2023

 

ബിസിനസ് പാരമ്പര്യ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ അദ്ദേഹത്തിനു പല കാര്യങ്ങളും സഹജാവബോധത്തോടെ തന്നെ ചെയ്യാന്‍ സാധിച്ചിരുന്നു. കെ-12 സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍, സ്‌കില്ലിങ് പ്രോഗ്രാമുകള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയവയ്‌ക്കെല്ലാമുള്ള തന്ത്രങ്ങള്‍ മെനയുന്നതില്‍ വിശാലിന്റെ കഴിവ് വ്യക്തമായി കഴിഞ്ഞു. 

 

വേറിട്ട, നൂതന ഡിജിറ്റല്‍ പഠന രീതികളാണ് യുഎസ്ഡിസി നല്‍കുന്നത്. കമ്പനിയുമായി സഹകരിക്കുന്ന മറ്റു കമ്പനികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് പുതിയ അനുഭവമാണ്. തങ്ങളുടെ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുന്നതില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ് യുഎസ്ഡിസി.

 

∙ ടെക്സ്പെക്റ്റേഷന്‍സ് 2023

 

മനോരമ ഓൺലൈൻ 25 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്കു തുടക്കമിട്ട്, ടെക്സ്പെക്‌റ്റേഷൻസ് ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ഫെബ്രുവരി 17 ന് നടക്കും. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതാണ് പ്രധാന പ്രമേയം. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ പ്രമുഖ ടെക് വിദഗ്ധരും സംരംഭകരും പങ്കെടുക്കും. സ്റ്റാർ‌ട്ടപ്പുകളും ഏയ്ഞ്ചൽ നിക്ഷേപകരും, വാർത്തയുടെ ഭാവി, ആർ‌ട്ടിഫിഷ്യൽ ഇന്റലിജൻസും ബിസിനസ് ഇന്റലിജൻസും, പുതിയ ഡിജിറ്റൽ ക്രമത്തിന്റെ നിർവചനം, ആഡംബര ബ്രാന്‍ഡുകളുടെ ഇന്ത്യൻ സാധ്യതകൾ, അതിരുകൾ മായുന്ന വിനോദവ്യവസായം തുടങ്ങിയവയാകും ചർച്ചാ വിഷയങ്ങൾ.

 

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com  സന്ദർശിക്കുക.

 

English Summary: Vishal Chenraj - Co - Founder - USDC – Techspectations – 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com