Activate your premium subscription today
നന്നായി അധ്വാനിക്കുന്ന ഒരാൾ, ഊർജാവശ്യങ്ങൾക്കായി ദിവസം ഏകദേശം 240 ഗ്രാം ധാന്യങ്ങൾ കഴിക്കണം, നാരുകളും ധാതുക്കളും നൽകുന്ന ചെറുധാന്യങ്ങൾ അടക്കം. ഈ കണക്കനുസരിച്ച് ഒരാൾക്ക് ഒരു മാസം 6 കിലോ അരി വേണ്ടിവരും; ഒരു വർഷം ഏതാണ്ട് 72 കിലോയും. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന 3 കോടി ആളുകൾക്ക് ഏകദേശം 22 ലക്ഷം ടൺ അരി
കാവാലം∙ മുരിക്കുംമൂട്ടിൽ വീടിന്റെ പഴയ നെൽപ്പുരയുടെ ഭിത്തിയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്: കുട്ടനാട്- സമുദ്രനിരപ്പിൽ നിന്ന് 6–8 അടി താഴെ കേരളത്തിന്റെ ചോറ്റുപാത്രം. 1940കളിൽ രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ കടുത്ത ഭക്ഷ്യക്ഷാമം. തിരുവിതാംകൂറിന്റെ പട്ടിണി മാറ്റാൻ ആയിരക്കണക്കിന് ഏക്കർ കായൽ വളച്ചു കെട്ടി, വെള്ളം വറ്റിച്ച്, ചോരയും നീരും വീഴ്ത്തി നൂറുമേനി വിളയിച്ച ചോറ്റുപാത്രം! ഉറച്ച ആത്മവിശ്വാസവും എന്തും നേരിടാനുള്ള മനക്കട്ടിയുമായി ആ ചോറ്റുപാത്രം നിറച്ച ജോസഫ് മുരിക്കന്റെ ഓർമകൾ പേറുന്ന കായൽ തീരത്താണ് അദ്ദേഹത്തിന്റെ മുരിക്കുംമൂട്ടിൽ വീട്.
ഡിസംബർ ലക്കം കർഷകശ്രീ മാസികയിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവൻ എഴുതിയ ‘ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല്’ എന്ന ലേഖനം ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു ചതുരശ്രമീറ്റർ ഒരു കിലോ നെല്ല് ഉൽപാദിപ്പിച്ച കർഷകനെക്കുറിച്ച് പ്രമോദ് മാധവൻ എഴുതിയ ലേഖനം കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ കർഷകശ്രീ
ഡിസംബർ ലക്കം കർഷകശ്രീയിൽ നെൽക്കൃഷിയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. ഒരു മീറ്റർ നീളവും വീതിയുമുള്ള സ്ഥലത്തുനിന്ന് 40000 നെന്മണികൾ അഥവാ ഒരു കിലോ നെല്ല് വിളയിക്കുന്നതിനെക്കുറിച്ചായിരുന്നു അത്. വായിച്ച കുറേപ്പേർ വിളിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്ത് മികച്ച വിളവ് കാലങ്ങളായി
അത്യുൽപാദനശേഷിയുള്ള പുതിയ വിളയിനങ്ങൾ കേരള കാർഷിക സർവകലാശാല പുറത്തിറക്കി. മികച്ച ഉൽപാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുള്ള പുതിയ ഇനങ്ങൾ വാണിജ്യക്കൃഷിക്ക് യോജിച്ചവയാണ്. നെല്ല് (2 ഇനം), പാവൽ (2 ഹൈബ്രിഡ് ഇനങ്ങൾ, പയർ (2 വൻപയറിനം), കൊക്കോ (6 ഇനം), തെങ്ങ് (2 ഇനം), തീറ്റപ്പുല്ല് എന്നിവയാണ് അവതരിപ്പിച്ചത്.
മൂന്നാർ ∙ ഇടമലക്കുടിയിൽ എലി തിന്നത് ആറു ടൺ റേഷൻ അരി! ഗോത്രവർഗക്കാർക്കായി വിതരണം ചെയ്യാനുള്ള റേഷനരിയുടെ ശേഖരത്തിലെ ക്രമക്കേടിനെപ്പറ്റി അന്വേഷണം തുടങ്ങിയതോടെയാണ് ഈ വിശദീകരണം. ഗോഡൗണിലെ ആറു ടണ്ണിലധികം അരി പല കാലഘട്ടങ്ങളിലായി എലി തിന്നെന്നാണു സ്റ്റോർ കീപ്പർ നൽകിയ വിശദീകരണം. രാജമല പെട്ടിമുടിയിലാണ് ഈ ഗോഡൗൺ. പൊതുവിതരണ വകുപ്പിലെയും അരി വിതരണത്തിന്റെ ചുമതലയുള്ള ദേവികുളം ഗിരിജൻ സൊസൈറ്റിയിലെയും ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.
എന്തെല്ലാം കഴിച്ചാലും ഒരു ഉരുള ചോറെങ്കിലും കഴിച്ചില്ലെങ്കിൽ മലയാളിക്ക് തൃപ്തി വരില്ല. അതു കൊണ്ടാണ് ഏതു നാട്ടിൽ പോയാലും മലയാളി ഒരു നേരമെങ്കിലും അരിയാഹാരം വേണമെന്ന് ആഗ്രഹിക്കുന്നത്. അരിയാഹാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴചയില്ലെങ്കിലും നാലു കാര്യത്തിൽ നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ –
കൽപറ്റ∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും കൊമ്പുകോർക്കുന്നു. പഞ്ചായത്ത് അധികൃതരാണ് കിറ്റ് വിതരണം ചെയ്തതെന്നാന്ന് ആരോപിച്ചാണ് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. എന്നാൽ റവന്യു വകുപ്പും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ചേർന്നാണ് കിറ്റ് വിതരണം നടത്തുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു അറിയിച്ചത്. തിരഞ്ഞെടുപ്പായതിനാൽ കിറ്റ് വിതരണത്തിൽ ഭരണസമിതിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ അതിര്‍ത്തി മേഖലകളില്‍ കേരളത്തിലെ അരിക്കച്ചവടക്കാര്ക്കെതിരെ തമിഴ്നാട് പൊലീസ് നടപടി സ്വീകരിക്കുന്നതിൽ വ്യാപക പ്രതിഷേധം. തമിഴ്നാട്ടിലെ അരിമാഫിയയും പൊലീസും ചേര്‍ന്ന് കേരളത്തിലെ അരി മൊത്തക്കച്ചവടക്കാരെ തകര്‍ക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.
ന്യൂഡൽഹി∙ പുഴുക്കലരിയുടെ (പാർബോയിൽഡ് റൈസ്) കയറ്റുമതി തീരുവ കേന്ദ്രം പൂർണമായും എടുത്തുകളഞ്ഞു. ആഭ്യന്തര ലഭ്യത വർധിച്ച സാഹചര്യത്തിലാണ് കയറ്റുമതി വർധിപ്പിക്കാൻ സഹായകമായ തീരുമാനം. അരിയുടെ വിലക്കയറ്റം തടയുന്നതിനാണ് 2023 ഓഗസ്റ്റിൽ 20% തീരുവ ചുമത്തി പുഴുക്കലരിയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
Results 1-10 of 242