Activate your premium subscription today
ചെന്നൈ ∙ തിരുനെൽവേലി– ചെന്നൈ വന്ദേഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16 ആക്കി ഉയർത്താനുള്ള ശുപാർശയുമായി ദക്ഷിണ റെയിൽവേ വാണിജ്യ വിഭാഗം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച സർവീസിനു മികച്ച സ്വീകാര്യതയാണു ലഭിച്ചത്. പ്രധാന ദിവസങ്ങളിൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീരുന്നതും ഒട്ടേറെപ്പേർ വെയ്റ്റ് ലിസ്റ്റിലാകുന്നതും കണക്കിലെടുത്താണു ട്രാൻസ്പോർട്ട് ഡിവിഷനോട് കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 16 ആക്കാൻ ശുപാർശ ചെയ്തത്.
കോഴിക്കോട്∙ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികൻ മരിച്ചു. ഇന്നു രാവിലെ ചക്കുംകടവ് വച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് മരിച്ചത്. കേൾവിക്കുറവുള്ള അബ്ദുൽ ഹമീദ് വീട്ടിൽ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബെംഗളൂരു– എറണാകുളം വന്ദേഭാരത് സർവീസ് പുനരാരംഭിക്കുന്നതും നടപ്പിലായില്ല. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം വന്ദേഭാരത് സ്പെഷൽ സർവീസ് നടത്തിയത്. ഓണക്കാലത്തേക്ക് നീട്ടണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചില്ല. പകരം യെലഹങ്കയിൽ നിന്ന് എറണാകുളത്തേക്ക് ഗരീബ് രഥ് എക്സ്പ്രസ്
അവളുടെ മുൻപിൽ എപ്പോഴും വീശുക പച്ചക്കൊടിയായിരിക്കും, തടസ്സത്തിന്റെ ചുവപ്പുകൊടിയില്ലാതെ എല്ലായിപ്പോഴും സ്വതന്ത്രമായ യാത്ര. ആ വരവിൽ വഴിയൊഴിച്ചിട്ട് ‘കൂട്ടുകാരികൾ’ കാത്തുകിടക്കും. ഞൊടിയിടയിൽ പൊടിപറത്തി വിറപ്പിച്ച് വലിയ ‘ഉരുക്കു’ശബ്ദത്തോടെ അവൾ വേഗത്തിൽ കടന്നുപോകും. ഇന്ത്യൻ റെയില്വേയ്ക്ക് പേരും പെരുമയും നേടിക്കൊടുത്ത രാജധാനിയെ കുറിച്ചാണ് പറയുന്നത്. അടുത്തകാലത്തായി വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടെങ്കിലും ഡൽഹി തൊട്ട് ഓടിയെത്തുന്ന രാജധാനിയുടെ പത്രാസിന് ഇപ്പോഴും വലിയ കോട്ടമൊന്നും ഉണ്ടായിട്ടില്ല. രാജ്യതലസ്ഥാനവുമായി സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെയോ പ്രമുഖ നഗരങ്ങളെയോ ബന്ധിപ്പിക്കുന്ന രാജധാനിയെ മറ്റു ട്രെയിനുകളിൽനിന്ന് വ്യത്യസ്തമാക്കാൻ ഇന്ത്യൻ റെയില്വേ എന്നും ശ്രമിച്ചിരുന്നു. പ്രധാന കാരണം, വിമാന തുല്യമായിരുന്നു രാജധാനിയുടെ ടിക്കറ്റ് നിരക്ക്, അതിനാൽ സേവനങ്ങളിലും അതു നൽകണമെന്ന് റെയിൽവേ നിർബന്ധംവച്ചു. ഒറ്റവാചകത്തിൽ ‘പാളത്തിലെ പറക്കും വിമാനം’ അതായിരുന്നു രാജധാനി. ഇന്ത്യൻ റെയിൽവേ രാജധാനിയെ രാജ്യത്തിന് പരിചയപ്പെടുത്തിയിട്ട് 55 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1969ൽ യുഎസ് മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച അതേവർഷമാണ് ഇന്ത്യയിൽ രാജധാനി സർവീസ് പ്രഖ്യാപിക്കുന്നത്. 1969 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച റെയിൽവേ ബജറ്റിലായിരുന്നു ഈ പ്രഖ്യാപനം. എന്തുകൊണ്ടാണ് ഇന്ത്യയിൽ രാജധാനി അവതരിപ്പിക്കപ്പെട്ടത്? രാജധാനിയുടെ വളർച്ച എപ്രകാരമായിരുന്നു? നിലവിൽ എങ്ങനെയാണ് രാജധാനി പ്രീമിയം സർവീസുകൾ ഇന്ത്യയിൽ നടത്തപ്പെടുന്നത്? വന്ദേഭാരതിനു മുന്നിൽ അതിന്റെ പ്രഭ മങ്ങിയോ?
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു പത്തു പുതിയ നമോ ഭാരത് ട്രെയിനുകൾ അഥവാ വന്ദേ ഭാരത് ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കുവേണ്ടിഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക്
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ വേഗറെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഗേജ്, അലൈൻമെന്റ് മാറ്റം ഉൾപ്പെടെ റെയിൽവേ പുതിയ നിബന്ധനകൾ മുന്നോട്ടു വയ്ക്കും. ഇതു സംബന്ധിച്ച കത്ത് റെയിൽവേ ബോർഡ് താമസിയാതെ ദക്ഷിണ റെയിൽവേയ്ക്കും കേരളത്തിനും കൈമാറും. പദ്ധതിയുടെ ഘടനയെയും ചെലവിനെയും മാറ്റിമറിക്കുമെന്നതിനാൽ ഈ വ്യവസ്ഥകളോട് കേരളത്തിന്റെ പ്രതികരണം എന്താകുമെന്നു വ്യക്തമല്ല.
പയ്യന്നൂർ ∙ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേഭാരത് എക്സ്പ്രസ് വരുമ്പോൾ ട്രാക്കിലേക്ക് സിമന്റ് മിക്സിങ് യൂണിറ്റുമായി വാഹനം കയറ്റി; ലോക്കോ പൈലറ്റ് സഡൻബ്രേക്കിട്ട് വേഗം കുറച്ചതിനാൽ ദുരന്തം ഒഴിവായി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. അമൃത് ഭാരത് പദ്ധതിയിൽ നിർമാണം
കണ്ണൂർ∙ പയ്യന്നൂർ റെയിൽവേ ട്രാക്കിലേക്ക് അശ്രദ്ധമായി സിമന്റ് മിക്സിങ് യൂണിറ്റ് കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരം–മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് പയ്യന്നൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് സംഭവം. അപകടസാധ്യത പരിഗണിച്ച് വന്ദേഭാരത് സഡൻ ബ്രേക്കിട്ടതിനാൽ വൻദുരന്തം ഒഴിവായി.
യാത്രയിൽ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത് പോലെ തന്നെ പ്രധാനമാണ് അവിടേക്കുള്ള യാത്രയും. ലക്ഷ്യസ്ഥാനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് യാത്ര ചെയ്യുന്ന രീതിയും. യാത്ര ചെയ്യുന്ന രീതിക്കു കൂടി പ്രാധാന്യം നൽകുന്ന സഞ്ചാരികൾക്കുള്ളതാണ് ഈ സന്തോഷവാർത്ത. ന്യൂഡൽഹിയിൽ നിന്ന്
ഭാരതീയരുടെ ട്രെയിൻ യാത്രക്ക് പുത്തൻ മേൽവിലാസമാണ് വന്ദേഭാരത് നൽകിയത്. ടിക്കറ്റ് നിരക്ക് അൽപം കൂടിയാലും നിലവാരമുള്ള യാത്രയാണ് വന്ദേഭാരതിനെ സഞ്ചാരികൾക്കിടയിൽ ഇത്രയധികം പ്രിയങ്കരമാക്കിയത്. ഏതായാലും ഇത്തവണത്തെ ദീപാവലിക്ക് വന്ദേഭാരത് ആരാധകർക്ക് ഒരു ഉഗ്രൻ സമ്മാനമാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്.
Results 1-10 of 470