റോൾസ് റോയ്സിന്റെ ആഡംബര സലൂണാണ് റോൾസ് റോയ്സ് ഫാന്റം. 1998 ൽ ബിഎംഡബ്ല്യു ഏറ്റെടുത്തതിന് ശേഷം റോൾസ് റോയ്സ് പുറത്തിറക്കുന്ന ആദ്യ കാറാണ് ഫാന്റം VII. 2003 ല്‍ ഫാന്റം VII വിപണിയിലെത്തി. ഫാന്റം നെയിംപ്ലേറ്റ് ഉപയോഗിക്കുന്ന ഏഴാമത്തെ റോൾസ് റോയ്‌സ് ഡിസൈനാണിത്.
ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെയും ഫാന്റം കൂപ്പേയും യഥാക്രമം 2007-ലും 2008-ലും റോൾസ് റോയ്സ് പുറത്തിറക്കി. 2009-ൽ ഗോസ്റ്റ് പുറത്തിറങ്ങുന്നത് വരെ റോൾസ് റോയ്‌സ് നിർമ്മിച്ച ഒരേയൊരു കാർ ഫാന്റം ആയിരുന്നു.