താരതമ്യേന ഉയർന്ന എഞ്ചിൻ ശേഷിയുള്ള ഉയർന്ന പെർഫോമൻസ് മോട്ടോർസൈക്കിളാണ് സൂപ്പർ ബൈക്ക്. ഒരു സൂപ്പർ ബൈക്ക് എന്ന പ്രത്യേക കാറ്റഗറിക്ക് നിർവചനം ഇല്ലെങ്കിലും പൊതുവേ എൻജിൻ ശേഷിയും പ്രകടനവും അടിസ്ഥാനമാക്കി മിക്ക മോട്ടോർസൈക്കിളുകളെയും സൂപ്പർ ബൈക്കുകൾ എന്ന് വിളിക്കുന്നു. സാധാരണഗതിയിൽ, 600 സിസി എൻജിൻ കപ്പാസിറ്റി പരിധിയിലും അതിനുമുകളിലും ഉള്ള മോട്ടോർസൈക്കിളുകൾ സൂപ്പർ ബൈക്കുകളായി യോഗ്യത നേടുന്നു.