Activate your premium subscription today
കണ്ണൂർ ∙ രാജ്യത്ത് സീപ്ലെയ്ൻ സർവീസുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ഉഡാൻ പദ്ധതി യാത്രക്കാർക്കു നേട്ടമെങ്കിലും സംസ്ഥാന സർക്കാരുകൾക്ക് കനത്ത ബാധ്യതയാകും. യാത്രാ സൗകര്യം കുറഞ്ഞ മേഖലകളെ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സീപ്ലെയ്നും ഉപയോഗിച്ച് ബന്ധിപ്പിക്കാനും കുറഞ്ഞ ചെലവിൽ ആകാശ യാത്ര
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനും അതിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങൾക്കും വഴിമരുന്നിട്ട കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്, അഥവാ കിഫ്ബിക്ക് ഇന്നു വയസ്സ് 25. കിഫ്ബി എന്ന പേര് കേൾക്കാൻ തുടങ്ങിയിട്ട് 8 വർഷമേ ആയിട്ടുള്ളൂവെങ്കിലും ഇൗ സ്ഥാപനം
യുഎസിൽ എത്ര വിമാനത്താവളങ്ങളുണ്ടെന്ന് ഊഹിക്കാമോ? നിങ്ങളുടെ ഊഹം പരമാവധി ഉയർന്നിരിക്കട്ടെ. എത്ര ഉയർത്തി ഊഹിച്ചാലും നിങ്ങളുടെ ഊഹം ശരിയുത്തരത്തിന് അടുത്തെത്താൻ സാധ്യത കുറവാണ്. യുഎസിൽ മൊത്തം പത്തൊൻപതിനായിരത്തിലേറെ വിമാനത്താവളങ്ങളുണ്ട്. സൈനികാവശ്യങ്ങൾക്കുള്ള ചെറുതും വലുതുമായ വിമാനത്താവളങ്ങളാണ് ഇവയിലേറെയും. അത്യാവശ്യഘട്ടങ്ങളിൽ വിമാനമിറക്കാൻ സൗകര്യമുള്ള ഹൈവേകൾ വേറെയുമുണ്ട്. ഈ വിമാനത്താവളങ്ങളിൽ പൊതുജനത്തിന് ഉപയോഗിക്കാവുന്നവ അയ്യായിരത്തിലേറെ വരും. യുഎസിന് ഇന്ത്യയെക്കാൾ മൂന്നിരട്ടി വലുപ്പമുണ്ട്. എന്നാൽ, ജനസംഖ്യയുടെ കാര്യത്തിൽ ഇതു നേരെ മറിച്ചാണ്. ഇന്ത്യയിൽ ഏതാണ്ട് 145 കോടി ജനമുള്ളപ്പോൾ യുഎസിൽ അത് 35 കോടിക്കടുത്തു മാത്രം. യുഎസിലെ വിമാനത്താവളങ്ങളുടെ എണ്ണംവച്ചു നോക്കുമ്പോൾ ഇന്ത്യയിൽ എത്ര വിമാനത്താവളമാകാം അഥവാ എത്ര വിമാനത്താവളം വേണം? ജനസംഖ്യാനുപാതം നോക്കിയാൽ ഒരു പതിനയ്യായിരം. അല്ലെങ്കിൽ പോട്ടെ, ചുരുങ്ങിയത് ഒരു ആയിരത്തഞ്ഞൂറെങ്കിലും വേണ്ടേ? എന്നാൽ, ഉള്ളത് അഞ്ഞൂറിനടുത്തു മാത്രം. അതിൽത്തന്നെ എയർപോർട്ട് അതോറിറ്റി മാനേജ് ചെയ്യുന്നത് 150ൽ താഴെ വിമാനത്താവളങ്ങൾ.
വെച്ചൂച്ചിറ ∙പമ്പാനദിയിലെ കുരുമ്പൻമൂഴി അടുക്കളപ്പാറ കടവ് കടക്കാൻ ഇനി നടപ്പാലവും. പട്ടികവർഗ വകുപ്പ് അനുവദിച്ച 3.97 കോടി രൂപ ചെലവഴിച്ചാണ് നടപ്പാലം നിർമിക്കുന്നത്. നടപ്പാലത്തിന്റെ ബോറിങ് കഴിഞ്ഞ ദിവസം പൂർത്തിയായി.3 വശങ്ങൾ വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെടുന്ന പ്രദേശമാണിത്. ജനകീയാസൂത്രണത്തിനു
എക്സ്പോ സിറ്റിയിൽ 1000 കോടി ദിർഹത്തിന്റെ വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
മികച്ച സാമ്പത്തികനിർവഹണത്തിലൂടെ മാത്രമേ സംസ്ഥാനത്തിന്റെ ജീവൽപ്രശ്നങ്ങളും വികസനസ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ കഴിയൂ. ആയിരത്തിലേറെ വികസനപദ്ധതികൾ ഇവിടെ വഴിമുട്ടിനിൽക്കുന്നതിന്റെ കാരണങ്ങൾ മറ്റെവിടെയെങ്കിലും അന്വേഷിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.
അഹമ്മദാബാദ് മെട്രോ റെയിൽ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് ജര്മന് മന്ത്രി.
തവനൂർ ∙ സംസ്ഥാനത്ത് ആദ്യമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന പാലമാണ് തവനൂർ–തിരുനാവായ പാലമെന്നും പദ്ധതി ഒന്നര വർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭാരതപ്പുഴയിൽ നിർമിക്കുന്ന തവനൂർ–തിരുനാവായ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു
കൊച്ചി ∙ കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളിൽനിന്നു കെട്ടിടനിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞു. കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽകൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ന്യൂഡൽഹി ∙ ജലവൈദ്യുത പദ്ധതികൾക്കും മറ്റു വികസന പദ്ധതികൾക്കുമുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി വനഭൂമി ചെറിയ തോതിൽ തുരക്കുന്നതിനോ നൂറിൽ താഴെ മരങ്ങൾ മുറിക്കുന്നതിനോ മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്നു വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വനോപദേശക സമിതി വ്യക്തമാക്കി. സർവേയ്ക്കായുള്ള ഇത്തരം ചെറിയ ഇടപെടൽ വനഭൂമിയിൽ പ്രത്യേകിച്ചു മാറ്റങ്ങൾ വരിത്തില്ലെന്നു വിലയിരുത്തിയാണ് ഇളവ്.
Results 1-10 of 193