Activate your premium subscription today
മാതൃകമ്പനിയായ എൻടിപിസിയുടെ ഓഹരികൾ കൈവശമുള്ളവർക്കായി 1,000 കോടി രൂപയുടെ ഓഹരികളും നീക്കിവച്ചിട്ടുണ്ട്. റീട്ടെയ്ൽ നിക്ഷേപകർക്ക് പരമാവധി രണ്ടുലക്ഷം രൂപയുടെ ഓഹരികൾക്കായാണ് അപേക്ഷിക്കാനാവുക.
ലുലു റീട്ടെയ്ലിന്റെ ഐപിഒയ്ക്ക് ലഭിച്ചത് മൊത്തം 3.11 ലക്ഷം കോടി രൂപയുടെ അപേക്ഷകളായിരുന്നു. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒയാണ് ലുലുവിന്റേത്. 2.04 ദിർഹം (ഏകദേശം 47 രൂപ) ആയിരുന്നു ഐപിഒയിൽ ഓഹരി വില.
ദുബായ്∙ അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ മണിമുഴക്കി ലുലുവിന്റെ ഓഹരി വിൽപന ആരംഭിച്ചു. നിശ്ചയിച്ച ഉയർന്ന വിലയായ 2.04 ദിർഹത്തിനു തന്നെ ആദ്യ ദിന വ്യാപാരം അവസാനിച്ചു. ആദ്യ മണിക്കൂറിൽ വില 2.5% ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ചു കയറി. രാവിലെ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽ സുവെയ്ദിക്കൊപ്പം ലുലു
സ്വിഗ്ഗിയുടെ ഐപിഒയ്ക്കും ലിസ്റ്റിങ്ങിന് ശേഷമുള്ള ഓഹരിക്കുതിപ്പിനും പിന്നാലെ കോളടിച്ചത് 5,000ഓളം ജീവനക്കാർക്ക്. ഇതിൽ 500 പേർ കോടീശ്വരന്മാരായും മാറും. നവംബർ 6 മുതൽ എട്ടുവരെയായിരുന്നു സ്വിഗ്ഗി ഐപിഒ.
കൊറിയൻ ഡിസ്കൗണ്ട് പ്രശ്നത്തിൽ നിന്ന് കരകയറാനും ഉയർന്ന മൂല്യം നേടാനുമുള്ള മാർഗങ്ങളിലൊന്നാണ് വിദേശ വിപണികളിലെ ഐപിഒ. ഇന്ത്യയിലെ എക്കാലത്തെയും റെക്കോർഡ് ഐപിഒ വഴി 27,870 കോടി രൂപ സമാഹരിച്ച് ഒക്ടോബര്‍ 22നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.
ജിസിസി മേഖലയിൽ അടുത്ത 5 വർഷത്തിനകം അധികമായി 100 ഹൈപ്പർമാക്കറ്റുകൾ തുറക്കാന്‍ ലുലു ഗ്രൂപ്പ് ഉന്നമിടുന്നു. ഇതിൽ 91 എണ്ണം ആസൂത്രണം ചെയ്തുകഴിഞ്ഞു. സൗദി അറേബ്യക്ക് മികച്ച പരിഗണന ലഭിക്കും. നിലവിൽ ജിസിസിയിൽ 240 സ്റ്റോറുകളും 50,000ലേറെ ജീവനക്കാരും ലുലുവിനുണ്ട്. പുതിയ സ്റ്റോറുകൾ വഴിയും ആയിരക്കണക്കിന് പുതിയ തൊഴിലവരസരങ്ങൾ സൃഷ്ടിക്കപ്പെടും.
കൊച്ചി: സ്വിഗ്ഗി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 നവംബര്‍ 6 മുതല്‍ 8 വരെ നടക്കും. 4499 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 175,087,863 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 371
ഐപിഒയിൽ വിറ്റഴിക്കുന്ന ഓഹരികളുടെ എണ്ണം 5% ഉയർത്തി 30 ശതമാനമാക്കിയെങ്കിലും അധികമായി അനുവദിച്ച ഓഹരികൾ പൂർണമായും ലുലു ഗ്രൂപ്പ് നീക്കിവച്ചത് നിക്ഷേപ സ്ഥാപനങ്ങൾക്കായാണ്. അതായത്, റീറ്റെയ്ൽ നിക്ഷേപകരുടെ വിഹിതം 10 ശതമാനത്തിൽ തന്നെ നിലനിർത്തി. ലുലുവിന്റെ ഈ തീരുമാനമാണ് ലിസ്റ്റിങ്ങിലും വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയേക്കുക എന്നാണ് വിലയിരുത്തലുകൾ.
സംവത്-2081ൽ 1.3 ലക്ഷം കോടി രൂപയുടെ സമാഹരണമുണ്ടായേക്കുമെന്ന് കരുതുന്നു. സംയോജിതമായി 48,425 കോടി രൂപ സമാഹരിക്കാൻ ഇതിനകം 29 കമ്പനികൾക്ക് സെബിയുടെ അനുമതി കിട്ടിക്കഴിഞ്ഞു. 59 കമ്പനികൾ അനുമതി കാത്തുനിൽക്കുന്നു.
ദുബായ് ∙ ലുലുവിന്റെ മുഴുവൻ ഓഹരികൾക്കും അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ആദ്യ ദിനം ആദ്യ മണിക്കൂറിൽ തന്നെ ആവശ്യക്കാരായി.
Results 1-10 of 304