Activate your premium subscription today
Wednesday, Apr 2, 2025
ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഒന്നാണ് മുകേഷ് അംബാനിയുടെ ആന്റിലിയ.കണ്ടാലും തീരാത്ത കാഴ്ചകളും ആഡംബരവും നിറഞ്ഞ ലോകപ്രശസ്തമായഈ വീടിന്റെ വൈദ്യുതിബില്ല് എത്രയായിരിക്കും? അംബാനി കുടുംബം ഇവിടെ താമസംആരംഭിച്ച സമയത്ത്ആന്റീലിയയുടെ വൈദ്യുതി ബിൽ എത്രയായിരുന്നു എന്നത് സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ
‘നല്ല പൂ പോലെയിരിക്കണം...’ ഇഡ്ഡലിക്കല്ലാതെ ഈ വിശേഷണം ഏത് ആഹാരത്തിനൊപ്പം ചേരാനാണ്! ആവിപറക്കുന്ന ഇഡ്ഡലി ചൂടു സാമ്പാറിൽ മുക്കി അതല്ലെങ്കിൽ തേങ്ങാ ചട്നിക്കൊപ്പം വായിലേക്ക് എത്തുമ്പോഴേക്കും ആ ചൂടു തണുപ്പിക്കാനുള്ള വെള്ളം വായിൽ നിറഞ്ഞുകാണും. എത്ര ദിവസം തുടർച്ചയായി കഴിച്ചാലും മടുക്കാത്ത പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. സംശയമുണ്ടെങ്കിൽ മുംബൈയിലെ അംബാനി കുടുംബത്തിലെ 'കുക്കി'നോടു ചോദിച്ചാൽ മതി! മുകേഷ് അംബാനിയുടെ ഇഡ്ഡലി പ്രേമം അത്രയ്ക്ക് പ്രശസ്തം. പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക നിരത്തിയാൽ ഇഡ്ഡലിയുടെ ‘തട്ട്’ താണുതന്നെയിരിക്കും. അല്ലെങ്കിലും, ഇഡ്ഡലിയുണ്ടാക്കുന്ന വട്ടത്തിൽ കുഴികളുള്ള, ആവികടക്കാൻ കണ്ണുകൾ ഇട്ട, പാത്രത്തെ തട്ടെന്നുതന്നെയാണല്ലോ വിളിക്കുന്നത്. കുട്ടിക്കാലത്തെ കളരിപ്പയറ്റു കളികളിൽ പരിചയായി ഏറെ വെട്ടുകൾ തടുത്തതും അമ്മയുടെ കണ്ണുവെട്ടിച്ചെടുത്ത ഇഡ്ഡലി തട്ടല്ലേ. ഇപ്പോള്‍ ഇഡ്ഡലിയെ കുറിച്ചു പറയാൻ കാരണങ്ങൾ ഒന്നിലേറെയുണ്ട്. അതിൽ പ്രധാനം ഇന്ന്, മാർച്ച് 30, ഇഡ്ഡലി ഡേ ആണെന്നതാണ്. അതെന്ത് ഡേ! എന്നുചോദിക്കരുത്. കഴിഞ്ഞ 10 വർഷമായി മാർച്ച് 30 ഇഡ്ഡലിയുടെ ദിവസമാണ്. എന്നാൽ ദക്ഷിണേന്ത്യക്കാരുടെ പ്രിയ പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്കു കഴിഞ്ഞ കുറച്ച് നാളായി അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് ഗോവയിൽ. അവിടെ വിദേശ ടൂറിസ്റ്റുകൾ കുറയാനുള്ള കാരണം ആവിയിൽ വെന്തുണരുന്ന ഈ പലഹാരത്തിന്റെ തലയിലാണ് അവിടുത്തെ ഒരു ബിജെപി നേതാവ് കൊണ്ടിട്ടത്. പിന്നെയൊരു ആശ്വാസം ‘കൂട്ടുപ്രതിയായി’ ഇഡ്ഡലിക്കൊപ്പം സാമ്പാറുമുണ്ടെന്നതാണ്. എങ്ങനെയാണ് പതുപതുത്ത ഇഡ്ഡലി നമ്മുടെ പ്രിയ ഭക്ഷണമായി മാറിയത്? ആരാവും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പ്രയ്തനത്തിനൊടുവിൽ ഇഡ്ഡലി ആദ്യമായി ഉണ്ടാക്കിയത്? ഗോവക്കാർക്ക് എങ്ങനെയാണ് ഇഡ്ഡലി ‘പണി’യായത്? ഇഡ്ഡഡി ദിനത്തിലറിയാംഅതിന്റെ ചരിത്രവും ഗുണങ്ങളും. ഒപ്പം ഇന്ത്യയിൽ ഇഡ്ഡലി നേരിടുന്ന ആരോപണങ്ങളും.
കഴിഞ്ഞ ഒരുവർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയിൽ നിന്ന് കൊഴിഞ്ഞുപോയത് ഒരുലക്ഷം കോടി രൂപ. 8.6 ലക്ഷം കോടി രൂപയായാണ് അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞതെങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം നിലനിർത്തിയെന്ന് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്-2025 വ്യക്തമാക്കി.
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ എത്തിക്കാൻ ജിയോയും എയർടെലും കൈകൊടുത്തതോടെ, ജിയോയ്ക്ക് ശേഷം പുതിയൊരു ഇന്റർനെറ്റ് വിപ്ലവത്തിനാണ് രാജ്യത്ത് കളമൊരുങ്ങുന്നത്. ആദ്യം എയർടെലുമായി കൈകോർത്ത സ്റ്റാർലിങ്ക് ഇന്നാണ് ജിയോയുമായി കരാറിൽ ഒപ്പിട്ടത്. ‘സ്പേസ് എക്സുമായി ചേർന്ന് സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ എല്ലാവർക്കും സുഗമമായി ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുകയും അതുവഴി രാജ്യത്തെ വ്യാവസായികമായും സാമൂഹികമായും ശാക്തീകരിക്കുകയുമാണ് ഞങ്ങൾ ലക്ഷ്യംവയ്ക്കുന്നത്’ എന്നാണ് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ അറിയിച്ചത്.
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ ആഢംബര വാച്ച് പ്രേമം പ്രസിദ്ധമാണ്. ആനന്ദിന്റെയും രാധിക മെർച്ചെന്റിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്ത സുഹൃത്തുക്കൾക്ക് സമ്മാനിച്ചത് തന്നെ കോടികളുടെ വാച്ചാണ്. അപ്പോൾ ആനന്ദ് അമ്പാനിയുടെ പ്രിയ വാച്ച് ഏതായിരിക്കും. റിച്ചാർഡ് മില്ലെ ആർഎം 26-01
ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് അസമിൽ 50,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും സമാനതുകയുടെ നിക്ഷേപം അസമിന് പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും വിലമതിപ്പേറിയ സ്വകാര്യ വസതിയിൽ പ്രതിമാസം ലക്ഷങ്ങൾ കൈപ്പറ്റി ജോലിക്കാരാകാം. മുകേഷ് അംബാനിയുടെ ആന്റീലിയയാണ് പുതിയ ജോലിക്കാരെ തേടുന്നത്. 15000 കോടിക്ക് മുകളിൽ വിലമതിപ്പുള്ള വീട്ടിൽ 600നും 700നും ഇടയിൽ ജോലിക്കാരെ അംബാനി കുടുംബം നിയമിച്ചിട്ടുണ്ടെന്നാണ് വിവരം. വൻകിട കോർപ്പറേറ്റ്
പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ ജീവിതപാഠങ്ങള്‍ പകര്‍ന്ന് നല്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി .............................. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തിലും കരിയറിലും മുന്നേറാന്‍ അനുഭവപാഠങ്ങള്‍ പകര്‍ന്ന് നല്കി
മുകേഷ് അംബാനിയുടെ ഗാരിജിലെ റോൾസ് റോയ്സ് ശേഖരത്തിലേക്കു പുതിയൊരണ്ണം കൂടി. ഇത്തവണ ബുള്ളറ്റ് പ്രൂഫ് കള്ളിനാൻ ആണ് രാജ്യത്തെ വ്യവസായ പ്രമുഖൻ സ്വന്തമാക്കിയിരിക്കുന്നത്. അംബാനി ഗാരിജിലെ ആദ്യത്തെ റോൾസ് റോയ്സ് എസ് യു വി അല്ല ഇതെങ്കിലും സുരക്ഷാകവചമുള്ള ആദ്യ വാഹനമെന്ന സവിശേഷതയിതിനുണ്ട്. സിൽവർ
ന്യൂഡൽഹി ∙ വാർത്താ പോർട്ടലുകളുടെ വെബ്സൈറ്റ് അനുകരിച്ച് വ്യാജ നിക്ഷേപക സ്കീമുകൾ പ്രചരിപ്പിക്കുന്നതു വ്യാപകമാകുന്നു. പ്രമുഖ ഇംഗ്ലിഷ് മാധ്യമങ്ങളുടെ വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ വെബ്പേജുകൾ വഴിയാണ് തട്ടിപ്പ്. വ്യാജ നിക്ഷേപ സ്കീമുകൾ മഹത്തരമെന്ന് പ്രമുഖ വ്യക്തികൾ പറഞ്ഞ തരത്തിലായിരിക്കും ഇതിലെ ലേഖനം.
Results 1-10 of 318
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.