Activate your premium subscription today
ഫ്ലിപ്കാർട്ടിലെ ഉൽപന്നങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പഴ്സനലൈസ്ഡ് വിഡിയോകൾ സൃഷ്ടിക്കാൻ മലയാളി സ്റ്റാർട്ടപ് ആയ ‘സ്റ്റോറിബ്രെയിൻ’. പുതിയ ആശയങ്ങൾ നടപ്പാക്കുന്നതിനായി ഫ്ലിപ്കാർട് നടത്തുന്ന ലീപ് ഇന്നവേഷൻ നെറ്റ്വർക്കിന്റെ (എഫ്എൽഐഎൻ) ഭാഗമായി ഇക്കൊല്ലം സ്റ്റോറിബ്രെയിൻ അടക്കം 5 സ്റ്റാർട്ടപ്പുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ഞൂറിലേറെ അപേക്ഷകരുണ്ടായിരുന്നു.
ന്യൂഡൽഹി ∙ കമ്പനികളുടെ നേതൃനിരയിലോ സ്റ്റാർട്ടപ് രംഗത്തോ പ്രാഗല്ഭ്യം തെളിയിച്ച ബിരുദധാരികൾക്കും കോളജ് അധ്യാപകരാകാൻ വൈകാതെ അവസരം ലഭിച്ചേക്കും. ഇതുൾപ്പെടെ കോളജ് അധ്യാപകനിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള തയാറെടുപ്പിലാണു യുജിസി. നിലവിൽ പ്രഫസർ ഓഫ് പ്രാക്ടിസ് രീതിയിലൂടെ ഇത്തരക്കാരെ നിയമിക്കാമെങ്കിലും താൽക്കാലികമായേ പാടുള്ളൂ.
തിരുവനന്തപുരം ∙ യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ
എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളുമായി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ‘കോണ്‍ഫ്ളുവന്‍സ് 2024’ന് സമാപനം. വിവിധ രംഗത്തെ പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു
ബഹിരാകാശ രംഗത്തെ സ്റ്റാർട്ടപ്പുകളിൽ കേന്ദ്രസർക്കാർ നിക്ഷേപം നടത്താനൊരുങ്ങുന്നു. സ്പേസ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ (വിസി) ഫണ്ട് രൂപീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി.
ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹെഗനിലായിരുന്നു ആ പെണ്‍കുട്ടി ജനിച്ചുവീണത്...വളര്‍ന്നത് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരിലും. വിഖ്യാത ബാഡ്മിന്റന്‍ താരമായിരുന്നു അച്ഛന്...പേര് പ്രകാശ് പദുക്കോണ്‍. അതുകൊണ്ടുതന്നെ മകള്‍ ദീപികയും കളിച്ചു ശീലിച്ചത് ബാഡ്മിന്റന്‍ തന്നെ..ടീനേജ് കാലഘട്ടത്തില്‍
വിദേശത്ത് ബിസിനസ് തുടങ്ങി അവിടെ സെറ്റിൽ ആകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വിദേശത്ത് തുടങ്ങിയ തന്റെ സ്വന്തം സംരംഭത്തെ നാട്ടിലേക്ക് പറിച് നട്ട് വളർത്തി മുന്നേറുകയാണ് ഒരു യുവ സംരംഭകൻ. അമേരിക്കയിലെ പഠന സമയത്ത് ഒരു പ്രൊജക്റ്റിന്റെ ഭാഗമായി തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്
സർക്കാരിനെ വിശ്വസിച്ച് ടെക്നോപാർക്കിലെ സി ഡാകിന്റെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഇറങ്ങിപ്പോകാൻ നോട്ടിസ്. കേരള സ്റ്റാർട്ടപ് മിഷൻ–സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്(സി ഡാക്) സംയുക്ത സംരംഭമെന്ന നിലയിൽ ആക്സലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസ്(എയ്സ്) എന്ന പേരിൽ 2020 നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി സി ഡാക് കെട്ടിടത്തിൽ ഓഫിസ് തുടങ്ങിയ സംരംഭകരാണു പ്രതിസന്ധിയിലായത്.
തിരുവനന്തപുരം∙ കുറഞ്ഞ പലിശനിരക്കിൽ 2 കോടി രൂപവരെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ നൽകാൻ കേരള ബാങ്കിന്റെ തീരുമാനം. കർഷകർ, കാർഷിക സംരംഭകർ എന്നിവർക്കും കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവയ്ക്കുമാണ് വായ്പ അനുവദിക്കുക. തൊഴിലവസരവും വരുമാനവും വർധിപ്പിക്കുകയാണു ലക്ഷ്യം. മൂന്നു ശതമാനം പലിശ ഇളവോടെ 6% പലിശയ്ക്കാണു വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കു മാത്രം അനുവദിച്ചിരുന്ന എഐഎഫ് വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണ സംഘങ്ങൾക്കും നൽകുന്നത്.
സ്പോർട്സ്, വിനോദ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും ഡേറ്റ ട്രെയിനിങ് രംഗത്തെ നിക്ഷേപത്തിനും ഈ തുക വിനിയോഗിക്കുമെന്ന് ഫ്രാമ്മർ എഐ സഹസ്ഥാപകയും സിഇഒയുമായ സുപർണ സിങ് 'മനോരമ ഓൺലൈനിനോട്' പറഞ്ഞു.
Results 1-10 of 358