Activate your premium subscription today
Saturday, Mar 29, 2025
ന്യൂഡൽഹി∙ 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ. ഡൽഹി വിചാരണ കോടതി സ്പെഷൽ ജഡ്ജ് കാവേരി ബവേജയാണ് ശിക്ഷ വിധിച്ചത്. കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി ഫെബ്രുവരി 12ന് കണ്ടെത്തിയിരുന്നു. നിലവിൽ തിഹാർ ജയിലിലാണ് സജ്ജൻ കുമാർ.
ന്യൂഡൽഹി ∙ സിഖ് വിരുദ്ധ കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷാവിധി സംബന്ധിച്ചു വാദമുന്നയിക്കാൻ സജ്ജൻ കുമാറിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ 21ലേക്ക് കേസ് മാറ്റി.ഡൽഹിയിലെ സരസ്വതി വിഹാറിലാണ് 1984 നവംബർ 1ന് ജസ്വന്ത് സിങ്ങിനെയും മകൻ തരുൺ ദീപ് സിങ്ങിനെയും തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്തത്.
ന്യൂഡൽഹി∙ സിഖ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗ്ദീഷ് ടൈറ്റ്ലർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐയ്ക്ക് നിർദേശം നൽകി കോടതി. ടൈറ്റ്ലർക്കെതിരെ കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകളുണ്ടെന്നും ഡൽഹി റൗസ് അവന്യു കോടതി വെള്ളിയാഴ്ച പറഞ്ഞു.
ന്യൂഡൽഹി ∙ ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊലയ്ക്കിടയിൽ പുൽ ബംഗഷ് ഗുരുദ്വാരയിൽ തീയിട്ട് 3 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലർക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐ. സിഖുകാരെ കൊലപ്പെടുത്താൻ ജഗദീഷ് ടൈറ്റ്ലർ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.