Activate your premium subscription today
Tuesday, Apr 1, 2025
1990കളിലെ ഒരു രാത്രി. കുമളി പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴയായിരുന്നു. തേക്കടി വനമേഖലയിൽ ഉൾക്കാട്ടിൽ വലിയ തോതിൽ ചന്ദനമരം മുറിക്കുന്നതായി വിവരം ലഭിച്ചിട്ടാണ് പതിനഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടാകം കടന്നു വനത്തിലേക്കു കയറിയത്. വനത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചിട്ടും കൊള്ളക്കാരെ കണ്ടെത്താനായില്ല. തിരികെ നടക്കാൻ തുടങ്ങുമ്പോൾ മരം വീഴുന്ന ശബ്ദം കേട്ടു. അവിടേക്കു നടന്ന ഉദ്യോഗസ്ഥർക്കു നേർക്കെത്തിയത് ഒരു ഇരട്ടക്കുഴൽ തോക്ക്. മുന്നിൽ നിൽക്കുന്നത് പതിനാറുകാരൻ കുഞ്ഞുമോൻ. നിക്കറും കയ്യില്ലാത്ത ബനിയനുമാണ് വേഷം. കാലിൽ ചെരുപ്പില്ല. പിന്നാലെ തോക്കുമായി കുറച്ചധികം പേർ. അന്നാദ്യമായല്ല ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുഞ്ഞുമോന്റെ മുന്നിൽ പതറുന്നത്. 12–ാം വയസ്സിൽ ആദ്യമായി വനത്തിലേക്കു കയറിയപ്പോൾ മുതൽ അവർക്കു തലവേദനയായിരുന്നു കുഞ്ഞുമോൻ. അന്നു താണ്ടിയ വനപാതകളിലൂടെ ഇന്നു വനം വകുപ്പിന്റെ കുപ്പായമണിഞ്ഞ് വിദേശികളുമായി ട്രെക്കിങ് നടത്തുകയാണ് കുഞ്ഞുമോൻ. നെതർലൻഡ്സിൽ നിന്നുള്ള സഞ്ചാരികളുമായി നടക്കുന്നതിനിടെ തന്റെ ഫോണിലെ ഒരു ചിത്രം അവരെ കാട്ടി. ക്രിക്കറ്റേഴ്സ് ഫോർ വൈൽഡ് കൺസർവേഷന്റെ മികച്ച വനപരിപാലകനുള്ള അവാർഡ് സ്വീകരിക്കുന്ന ചിത്രം. ‘മുൻ ക്രിക്കറ്റർ ജി.വിശ്വനാഥാണ് കൂടെ’ – കുഞ്ഞുമോൻ വിശദീകരിച്ചു. അഭിനന്ദനങ്ങൾക്കിടെ വിദേശികളുടെ സംശയം – ‘എന്തു കൊണ്ടാണ് അവാർഡ് ലഭിച്ചത് ?’ കുഞ്ഞുമോൻ മറുപടി പറഞ്ഞു : ഐ ഹാഡ് എ പാസ്റ്റ് (എനിക്കൊരു ഭൂതകാലമുണ്ടായിരുന്നു)
ഹാംഷർ∙ ഹാംഷറിലെ ബ്രൗട്ടനിലുള്ള കമ്യൂണിറ്റി ഷോപ്പിന്റെ പ്രവേശന കവാടത്തിൽ മൃഗങ്ങളുടെ ശവങ്ങൾ കാണപ്പെട്ടത് പ്രദേശവാസികളിൽ ഭീതിപരത്തുന്നതായി റിപ്പോർട്ട്. ഇതിനു പുറമെ പ്രദേശത്തെ പ്രൈമറി സ്കൂളിനു മുന്നിൽ 27 ചത്ത മുയലുകളെ സാമൂഹികവിരുദ്ധർ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാൻ, ഇരപിടിയൻ പക്ഷികൾ എന്നിവയുടെ
വന്യമൃഗങ്ങളെ അനധികൃതമായി വേട്ടയാടി കൊല്ലുന്നത് എല്ലാ രാജ്യങ്ങളിലും ശിക്ഷാർഹമായ കുറ്റമാണ്. പ്രത്യേക സംരക്ഷണം നൽകി വരുന്ന മൃഗങ്ങൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ ഏറെ ഗൗരവതരമായാണ് നിയമ സംവിധാനങ്ങൾ കാണുന്നത്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് വന പ്രദേശങ്ങളിൽ അനധികൃത വേട്ടയാടൽ ധാരാളമായി
ഇപ്പോൾ വയനാട്ടിലെ കുറുക്കന്‍മൂലയും കടുവയും ആണല്ലോ പ്രധാന ചർച്ചാവിഷയം. നവംബർ അവസാന വാരം കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും ഇതുവരെ അതിനെ പിടികൂടാൻ കഴിയാത്തത് ദൗർഭാഗ്യകരമാണ്. 20 ദിവസത്തോളമായി കുറുക്കന്മൂല നിവാസികൾ മനസമാധാനത്തോടെ ഉറങ്ങിയിട്ട്. ഇതിനിടെ ഇന്നലെ കടുവയെ പിടിക്കാത്തത് ചോദ്യം ചെയ്ത
കടുവ വേട്ടയിൽ കുപ്രസിദ്ധി നേടിയ ‘ടൈഗര്‍ ഹബീബ്’ എന്നറിപ്പെടുന്ന വേട്ടക്കാരൻ ഹബീബ് താലൂക്ദർ പൊലീസ് പിടിയിൽ.വംശനാശഭീഷിണിനേരിടുന്ന് ബംഗാൾ കടുവകളെ കൊന്ന് തള്ളി പൊലീസിനും മൃഗസ്നേഹികൾക്ക് തലവേദനയായ കുപ്രസിദ്ധ വേട്ടക്കാരനാണ് ‘ടൈഗര്‍ ഹബീബ്’. വംശനാശ ഭീഷണ നേരിടുന്ന എഴുപതോളം ബംഗാൾ കടുവകളെ
ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ കാണ്ടാമൃഗത്തെ വേട്ടയാടാനെത്തിയ വേട്ടക്കാരനെ കാട്ടാനകൾ ചവിട്ടിക്കൊന്നു. അനധികൃതമായി വേട്ടയാടാനെത്തിയ മൂന്ന് പേരിൽ ഒരാളെയാണ് കാട്ടാനകൾ ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നതിനെ തുടർന്ന് രക്ഷപ്പെടുന്നതിനിടെയിൽ കാട്ടാനകളുടെ മുന്നിൽ
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.