Activate your premium subscription today
തിരുവനന്തപുരം ∙ കോളജുകളിലെ ഗെസ്റ്റ് അധ്യാപക നിയമനത്തിന് നടപടിക്രമം തയാറാക്കി കോളജ് വിദ്യാഭ്യാസ വകുപ്പ്. നിയമനം, നിയമന അംഗീകാരം, ശമ്പള വിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണു നടപടിക്രമം പുറത്തിറക്കിയത്. ഉദ്യോഗാർഥികൾ ഒറ്റത്തവണ ഓൺലൈൻ ( www.collegiateedu.kerala.gov.in) റജിസ്ട്രേഷൻ നടത്തിയാൽ മതിയാകും. അധിക യോഗ്യതകൾ പിന്നീട് കൂട്ടിച്ചേർക്കാം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഏത് ഡപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസിലും ഹാജരാകാം. തുടർന്നു ലഭിക്കുന്ന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കേരളത്തിലെവിടെയും ഉപയോഗിക്കാം.
ന്യൂഡൽഹി ∙ ജൂൺ 18ന് നടന്ന യുജിസി–നെറ്റ് പരീക്ഷയുടേതായി ടെലിഗ്രാം ചാനലുകളിൽ പ്രചരിച്ച ചോദ്യക്കടലാസ് വ്യാജമായി ചമച്ചതെന്നു സിബിഐ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു സ്കൂൾ വിദ്യാർഥിയെ പ്രതിചേർത്ത് ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് വിവരം. പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നിരുന്നില്ലെന്നു വ്യക്തമാക്കുന്നതാണു പുതിയ കണ്ടെത്തലുകൾ.
ന്യൂഡൽഹി ∙ ചോദ്യചോർച്ച വിവാദത്തെ തുടർന്നു മാറ്റിവച്ച യുജിസി–നെറ്റ് പരീക്ഷ ഉൾപ്പെടെയുള്ളവ ഇനി ഓൺലൈനായി നടത്തും. 18നു പെൻ–പേപ്പർ രീതിയിൽ നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്നു തൊട്ടടുത്ത ദിവസം റദ്ദാക്കിയിരുന്നു. 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്ഐ ആർ–യുജിസി നെറ്റ്
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പിജി പ്രവേശനപരീക്ഷയുടെ (നീറ്റ്–പിജി) പുതുക്കിയ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും. വീഴ്ചയുണ്ടായിട്ടില്ലെന്നും മുൻകരുതൽ എന്ന നിലയിലാണു കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചതെന്നുമാണു നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) വിശദീകരിക്കുന്നത്.
ന്യൂഡൽഹി ∙ നീറ്റ് പരീക്ഷയുടെ തലേന്നു രഹസ്യകേന്ദ്രത്തിൽ ഒത്തുചേർന്ന 4 വിദ്യാർഥികൾ ചോദ്യങ്ങൾ കാണാതെ പഠിച്ചുവെന്നു ബിഹാർ പൊലീസിനു മൊഴി. പരീക്ഷ നടന്ന മേയ് അഞ്ചിനു പട്ന ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബിഹാർ ധാനാപുർ
നീറ്റും നെറ്റും അത്ര ‘നീറ്റല്ലെന്ന’ റിപ്പോർട്ട് പുറത്തുവന്നതോടെ ആശങ്കയിലാണു വിദ്യാർഥി സമൂഹം. സമയവും പണവും ഊർജവും മുടക്കി നല്ലൊരു ഭാവി സ്വപ്നം കണ്ടെഴുതുന്ന ഇത്തരം പരീക്ഷകളിൽ യാതൊരു തരത്തിലുമുള്ള വീഴ്ചകൾ അംഗീകരിക്കാനാവില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. 317 നഗരങ്ങളിലായി ഇത്തവണ 11.21 ലക്ഷം വിദ്യാർഥികളാണു നെറ്റ് പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്തിരുന്നത്.
കൊച്ചി ∙ യുജിസി വിജ്ഞാപന പ്രകാരം പിഎച്ച്ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഏകീകരിച്ചു പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി എംജി സർവകലാശാല പ്രവേശന
ആലപ്പുഴ ∙ കാഴ്ച പരിമിതി ഷാനിയുടെ അറിവു നേടാനുള്ള ആഗ്രഹത്തിന് ഒരിക്കലും തടസ്സമായില്ല. ആദ്യ ശ്രമത്തിൽ തന്നെ കോളജ് അധ്യാപനത്തിനുള്ള നെറ്റ് യോഗ്യത പരീക്ഷ വിജയിച്ചു; ഇനി ലക്ഷ്യം ജെആർഎഫ് വിജയം.ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കാഴ്ച നഷ്ടമായ ഷാനി, പഠനത്തിലൂടെ നേട്ടങ്ങൾ സ്വന്തമാക്കുകയാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ
യുജിസി നെറ്റിന്റെ ആദ്യ പേപ്പർ എല്ലാവർക്കും ഒരുപോലെ. ഇതിൽ സ്കോർ ചെയ്യാൻ സ്വന്തം വിഷയം മാത്രം അറിഞ്ഞാൽ പോരാ യുജിസി നെറ്റിന്റെ ഡിസംബർ സെഷനിലേക്ക് അപേക്ഷിക്കേണ്ട സമയമാണിത്. മാനവിക വിഷയങ്ങളിലും മറ്റും പിജി കഴിഞ്ഞ് കോളജ് അധ്യാപനവും ഗവേഷണവും ലക്ഷ്യമിടുന്നവർക്കുള്ള യോഗ്യതാപരീക്ഷയായ നെറ്റ് വിജയിക്കുക
ജൂനിയർ റിസർച് ഫെലോഷിപ്പോടെ (JRF) ഗവേഷണത്തിനും, സർവകലാശാലകളി ലോ കോളജുകളിലോ മാനവിക വിഷയങ്ങളിലടക്കം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ യുജിസി–നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 6 മുതൽ 22 വരെ നടക്കും. ഓൺലൈൻ അപേക്ഷ ഈമാസം 28നു വൈകിട്ട് 5 വരെ. വെബ് : https://ugcnet.nta.ac.in
Results 1-10 of 13