Activate your premium subscription today
Tuesday, Apr 1, 2025
മൂന്നരക്കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തു നിന്നിറങ്ങുന്ന സിനിമകളിൽ ഏറെയും 100 കോടി കലക്ഷൻ നേടുന്നു! കേരളത്തിൽനിന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നു ലഭിക്കുന്നതും സാറ്റലൈറ്റ് റൈറ്റ്സും എല്ലാം ചേർത്താണ് ഈ കണക്കെന്നു പറയുമ്പോഴും പലർക്കും അസ്വാഭാവികത തോന്നി. പ്രത്യേകിച്ച് പ്രൊഡ്യൂസർമാർക്ക്. 100 കോടി കിട്ടിയെന്നു പറയുന്ന ചിത്രങ്ങളുടെ പ്രൊഡ്യൂസർമാർ പോലും പരാതി പറയാൻ തുടങ്ങി, ‘ഞങ്ങൾക്ക് അതിന്റെ വിഹിതമൊന്നും കിട്ടിയില്ലല്ലോ’ എന്ന്. അങ്ങനെയാണ് ഓരോ സിനിമയുടെയും ബജറ്റും തിയറ്റർ കലക്ഷനും ഓരോ മാസവും പുറത്തുവിടാൻ അവർ തീരുമാനിച്ചത്. 2025 ഫെബ്രുവരിയിലെ കണക്കും വന്നു. പല ചിത്രങ്ങളുടെയും യഥാർഥ ബജറ്റും കലക്ഷനും കേട്ട് കേരളമൊന്നു ഞെട്ടി. ഇത്രയും നാൾ 100 കോടി കലക്ഷനെന്നായിരുന്നു നാം കേട്ടിരുന്നത്, ഇപ്പോഴത് 150 കോടിയും കടന്നുള്ള ബജറ്റിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെ ഈ തുക തിരിച്ചു പിടിക്കും? മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പ്രൊഡ്യൂസർമാർ പറയുന്നത് എന്തുകൊണ്ടാണ്? ജയിച്ച/ പരാജയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ട് സത്യാവസ്ഥ എന്താണെന്നു ജനത്തെ അറിയിക്കേണ്ട അവസ്ഥയിലേക്ക് എന്തുകൊണ്ടാണ് പ്രൊഡ്യൂസർമാർ എത്തിയത്? കൊട്ടിഘോഷിക്കുന്ന പല ചിത്രങ്ങളുടെയും യഥാർഥ അവസ്ഥ എന്താണ്? പ്രൊഡ്യൂസർമാർതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽ മറഞ്ഞുകിടക്കുന്ന കണക്കുകളുടെ രഹസ്യങ്ങൾ കൂടിയാണത്.
∙ മലയാള ചലച്ചിത്ര ഗാനരചനയുടെ തീരത്തേക്ക്, കാവാലം നാരായണപ്പണിക്കർക്കു മുൻപേ തുഴഞ്ഞെത്തിയതാണു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന കുട്ടനാട്ടുകാരൻ. അച്ഛനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം എനിക്കു കേട്ടറിവു മാത്രമാണ്. 1974 മുതൽ സജീവമായിരുന്നു ആ രചനാകൗശലം. ഒരുപക്ഷേ അന്യഭാഷാചിത്രങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തപ്പോൾ, ഏറ്റവുമധികം മലയാളികളല്ലാത്ത സംഗീത സംവിധായകർക്കു വേണ്ടി, കൂടുതൽ വട്ടം അക്ഷരങ്ങളെ ചിന്തേരിട്ടു ഗാനങ്ങളാക്കിയ രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണനാകാം.
തിരുവനന്തപുരം∙ സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫിലിം ചേംബർ, നിർമാതാക്കൾ, തിയറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികൾ യോഗത്തില്‍ പങ്കെടുത്തു. സംഘടനകള്‍ ഉയര്‍ത്തിയ വിവിധ വിഷയങ്ങളില്‍ അനുഭാവപൂര്‍വമായ നിലപാടാണ് സര്ക്കാരിനുള്ളതെന്നു മന്ത്രി പറഞ്ഞു.
കൊച്ചി∙ പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ട് 4.48ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ച മുൻപ് വീട്ടിൽവച്ചു വീണ് മങ്കൊമ്പ് ഗോപാലകൃഷ്ണന് പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
കൊച്ചി ∙ മലയാളത്തിലെ ഒരു യുവനടന്റെ ലഹരി ഉപയോഗം പിടിവിടുന്നുവെന്ന് തോന്നിയതോടെ കുടുംബം ഒരു തീരുമാനമെടുത്തു, പിതാവും ഒപ്പം പോകാം. പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളിലും ഹോട്ടൽ മുറിയിലും എന്നുവേണ്ട, നടന് എവിടേക്ക് തിരിഞ്ഞാലും അവിടെയെല്ലാം നിഴൽ പോലെ പിതാവും ഉണ്ടായിരുന്നു. കുറച്ചുകാലം ഇങ്ങനെ കഴിഞ്ഞു. തരം കിട്ടുമ്പോഴെല്ലാം നടൻ പിതാവിന്റെ കണ്ണുവെട്ടിക്കാൻ ശ്രമിക്കും. മകനെ നേർവഴിക്ക് നടത്താൻ തീരുമാനിച്ച് പിതാവും. നടനെ എങ്ങനെയെങ്കിലും അൽപ്പനേരം സ്വതന്ത്രനായി കിട്ടാൻ മറ്റു ചിലരും ശ്രമിക്കുന്നുണ്ടായിരുന്നു, ലഹരി എത്തിച്ചു കൊടുക്കുന്ന സംഘം. അങ്ങനെയിരിക്കെ ഒരു സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയ ഹോട്ടലിന്റെ ശുചിമുറിയിൽ കയറി നടൻ ഒളിച്ചു. സെക്കന്റുകൾക്കുള്ളിൽ സാധനവുമായി ആളെത്തി. കുറച്ചു കഴിഞ്ഞപ്പോൾ പിതാവ് കാണുന്നത് ഉന്മത്തനായിരിക്കുന്ന മകനെയാണ്.
കൊച്ചി ∙ മലയാള സിനിമ മേഖലയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒടുവിൽ സർക്കാർ ഇടപെടലും. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെ ഇരട്ട നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന സിനിമ നിർമാതാക്കളുടെ ആവശ്യം ചർച്ച ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ഈ മാസം നടത്താനിരുന്ന സൂചനാ പണിമുടക്ക് കേരള ഫിലിം ചേംബർ തൽക്കാലം വേണ്ടെന്നു വച്ചു. ഈ മാസം 10നു ശേഷമായിരിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാനും നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരടങ്ങുന്ന ചേംബർ പ്രതിനിധികളുമായി ചർച്ച നടത്തുക.
കേരളത്തിലെ ചലചിത്രമേഖലയിലെ പ്രമുഖ സംഘടനയായ ഫെഫ്കയുടെ ( ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) റൈറ്റേഴ്സ് യൂണിയനും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന, സിനിമ മേഖലയിൽ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണായക സ്ഥാനം വഹിക്കുന്ന കേരളത്തിലെ അറിയപ്പെടുന്ന സിനിമ പഠന സ്ഥാപനമായ ലൂമിനാർ ഫിലിം അക്കാദമിയും ചേർന്ന് മൂന്നു ദിവസത്തെ ഫിലിം വർക്ക് ഷോപ്പ് സംഘടിപ്പിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കേഴ്സുകളിൽ പ്രധാനിയായ പ്രശസ്ത തിരക്കഥാകൃത്ത് അന്തരിച്ച ഡെന്നിസ് ജോസഫിൻ്റെ പേരിൽ സംഘടിപ്പിക്കുന്ന ഫിലിം വർക്ക്ഷോപ്പിൽ സ്ക്രീൻപ്ലേ റൈറ്റിങ്, ഡയറക്ഷൻ എന്നിങ്ങനെ ഈ മേഖലയെ കുറിച്ചുള്ള സമഗ്ര പഠനമാണ് ലക്ഷ്യം വെക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ഫിലിം മേക്കിങ്ങിൻ്റെ സകല വശങ്ങളെ കുറിച്ചും മനസ്സിലാക്കുവാൻ ഈ വർക്ക്ഷോപ്പിലൂടെ കഴിയുമെന്നത് ഉറപ്പാണ്. ചലച്ചിത്രരംഗത്തെ അതിപ്രശസ്തരായ, ഫെഫ്ക ജനറൽ സെക്രട്ടറിയും പ്രമുഖ സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ കൂടാതെ സംവിധായകരായ തരുൺ മൂർത്തി, ലിജോ ജോസ് പെല്ലിശ്ശേരി, സാബ് ജോൺ, ചിദംബരം എസ്, വിധു വിത്സൻ്റ്, എ.കെ സാജൻ, സഞ്ജയ് ( ബോബി - സഞ്ജയ്) ശ്യാം പുഷ്കർ, അജു കെ നാരയണൻ, എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
കൊച്ചി ∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു. സംഘടനകൾ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചു. ബജറ്റ് വിവാദത്തിൽ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി
ഷെയിൻ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന 'ഹാല്' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം ഏപ്രിൽ 24നാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.
മകന്റെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങി നടൻ റിയാസ് ഖാൻ . മകൻ ഷാരിഖും ഭാര്യ മരിയയുമാണ് കുഞ്ഞ് അതിഥിയെ വരവേൽക്കുന്നതിനു മുന്നോടിയായുള്ള വിഡിയോ പങ്കുവച്ചത്. ‘ഞങ്ങളുടെ പ്രണയകഥയ്ക്ക് പുതിയൊരു അധ്യായം കൂടി ലഭിച്ചു’ എന്ന കുറിപ്പോടുകൂടിയാണ് ഷാരിഖ് സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്ന വിഡിയോ പങ്കു വച്ചത്.
Results 1-10 of 252
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.