Activate your premium subscription today
സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന് എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന ചർച്ചകൾക്കെതിരെ പ്രതികരിച്ച് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി. നാൽപതിലധികം സിനിമകൾ മമ്മൂട്ടിയോടൊപ്പം ചെയ്തിട്ടുള്ള തനിക്ക് മമ്മൂട്ടിയുടെ സ്വഭാവം വ്യക്തമായി അറിയാമെന്നും ‘നേരറിയാൻ സിബിഐ’ എന്ന തന്റെ സിനിമയിൽ കാപ്ര എന്ന കഥാപാത്രമായി തിലകനെ
തിരുവനന്തപുരം ∙ മലയാള സിനിമയില്‍ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് നടന് തിലകന്റെ മകള്‍ സോണിയ. മുറിയിലേക്കു വരണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമുഖ നടന് വിളിച്ചു, സന്ദേശങ്ങള്‍ അയച്ചു. നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. അച്ഛനെ പുറത്താക്കിയതില്‍ മോളോടു മാപ്പ് പറയണം എന്നു പറഞ്ഞാണ് വിളിച്ചതെന്നും സോണിയ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പരിഹാസ പോസ്റ്റുമായി നടൻ ഷമ്മി തിലകൻ. തന്റെ പിതാവായ നടൻ തിലകനൊപ്പമുള്ള ചിത്രവും ചെറിയൊരു കുറിപ്പും ചേർത്താണ് ഷമ്മി സിനിമയിലെ വിവിധ സംഘടനകൾക്കെതിരെ ഒളിയമ്പെയ്തത്.
നായിക-നായകൻമാരാൽ മാത്രമല്ല സ്വഭാവ നടി-നടൻമാരാലും സമ്പന്നമാണ് മലയാള സിനിമ. മലയാള സിനിമയിലുള്ള അത്ര പ്രതിഭശാലികളും വൈവിധ്യം നിറഞ്ഞതുമായ ക്യാരക്ടർ ആക്റ്റേഴ്സ് ഇന്ത്യയിലെ മറ്റ് ഏത് സിനിമ ഇൻടസ്ട്രീയിലും ഇല്ലെന്നു തന്നെ പറയാം. 1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ മലയാള സിനിമ മണിച്ചിത്രത്താഴ്
തൃശൂർ ∙ വേദിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകം കണ്ടുകൊണ്ടു തൽസമയം ഒരു ഗാനമെഴുതുക, ആ ഗാനം ഉടനടി ഈണത്തിലേറി നാടകത്തിന്റെ അവസാനം അരങ്ങിൽ അവതരിപ്പിക്കപ്പെടുക, ഗാനത്തിന്റെ ഉശിരിൽ നാടകം കയ്യടിവാങ്ങിക്കൂട്ടുക! ഇങ്ങനെയൊരപൂർവ അനുഭവം ജി.കെ.പള്ളത്തിനു മാത്രം സ്വന്തം. 1970ൽ നടൻ തിലകൻ സംവിധാനം ചെയ്തു പ്രധാന
അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്ര ചാർത്തിയ അതുല്യ നടൻ തിലകൻ ഓർമയായിട്ട് പത്തുവർഷം. മലയാള സിനിമയുടെ അഭിമാനവും ആത്മവിശ്വാസവുമായിരുന്നു തിലകൻ. തിരശീലയിലെ അഭിനയയിടങ്ങളുടെ സാധ്യതയും ചാരുതയും അറിയിച്ചാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. എവിടെയും തലകുനിക്കാത്ത
28 വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ‘തങ്കത്തോണി’ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രമോ വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ശോഭന, മോഹൻലാൽ, തിലകൻ, വേണു നാഗവള്ളി തുടങ്ങിയ മുൻനിരാ താരങ്ങളാണ് ഈ ഓണം ആൽബത്തിന്റെ പ്രമോഷനിൽ ഭാഗമായിരിക്കുന്നത്. താരങ്ങളോരോരുത്തരും താന്താങ്ങളുടെ ഓണം ഓർമകൾ വിഡിയോയിൽ
മലയാള സിനിയമയിൽ മഹാ നടന്മാരായി വിശേഷിപ്പിച്ചിരുന്നവരുടെ അഭിനയപ്രമാണിത്തം കാണുമ്പോൾ മനുഷ്യൻ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് മനുഷ്യനേക്കാൾ ശക്തിയും കരുത്തുമുണ്ടെന്നു പലപ്പോഴും എനിക്ക് തോന്നിപ്പോയിട്ടുണ്ട്. സംവിധായകനും തിരക്കഥാകാരനും മനസ്സിൽ രൂപപ്പെടുത്തി വച്ചിരിക്കുന്നതിനേക്കാൾ പുതിയ നാട്യഭാവങ്ങൾ അണിഞ്ഞു
വേർപിരിയലിന്റെ ഒൻപതാം വർഷത്തിൽ , ഈ ഓർമ അങ്ങേക്ക് വേണ്ടി... മുത്തച്ഛന്റെ ഒന്നാം പക്കം എന്നു ഞാൻ ഈ എഴുത്തിനെ പേരിട്ടുവിളിക്കുന്നു. ‘മൂന്നാം പക്കം’ എന്ന സിനിമയോളം ആഴം ഞാൻ കണ്ട മറ്റൊരു കടലിനും തോന്നിയിട്ടില്ല. എടുക്കുന്നതിനെ കൊടുക്കില്ലെന്നു ശപഥം ചെയ്തിരിക്കണം ആ കടൽ. അതുകൊണ്ടാണ് പാച്ചുവിനെ മൂന്നാം
Results 1-10 of 13