Activate your premium subscription today
അരളിച്ചെടിയുടെ നിരോധനം യുഎഇയിലെ പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടമുണ്ടാക്കി.
നാട്ടിലെ ഉദ്യാനങ്ങളിൽ സർവ സാധാരണമായ, നിത്യഹരിത പൂച്ചെടികളാണ് അരളിയും (Oleander) മഞ്ഞ അരളിയും (Yellow oleander). പൂമാല കോർക്കാനും ക്ഷേത്രത്തിലെ പൂജാ കർമങ്ങൾക്കായുമെല്ലാം അരളിപ്പൂവിനു നല്ല ഡിമാൻഡാണ്. അത്ര കണ്ട് ശ്രദ്ധ നൽകിയില്ലെങ്കിൽ പോലും ഇവ രണ്ടും നന്നായി വളരുകയും എല്ലാക്കാലത്തും പുഷ്പിക്കുകയും
അട്രോപ ബെല്ലാഡോണയെന്ന ശാസ്ത്രനാമമുള്ള ഈ ചെടി കാഴ്ചയിൽ സുന്ദരിയാണെങ്കിലും മനുഷ്യനെ കൊല്ലുന്നതിൽ മുൻപന്തിയിലാണ്. ഭാഷയിൽ ‘സുന്ദരി’ എന്നാണ് ബെല്ലാഡോണയുടെ അർഥം. 1700കളുടെ മധ്യത്തിൽ കാൾ ലിനിയസ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഇവയ്ക്ക് ഈ പേരു നൽകിയത്. തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും വഴുതനങ്ങയുടെയുമെല്ലാം
തിരുവനന്തപുരത്ത് ഷാരോൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്താൻ സുഹൃത്ത് ഗ്രീഷ്മ ആശ്രയിച്ചത് വിഷത്തെയാണ്. അതും ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷം. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ മനുഷ്യൻ വിഷം ഉപയോഗിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജാക്കന്മാർ വരെ ഒരുകാലത്ത് ജീവിച്ചിരുന്നത്ത് ഈ വിഷഭയത്തിന്റെ നിഴലിലാണ്. നൂറ്റാണ്ടുകളായി മനുഷ്യനെ പിന്തുടരുന്നതാണു വിഷത്തോടുള്ള ഭയം. രാഷ്ട്രീയ ആയുധമായും വ്യക്തിപരമായ പക തീർക്കലിനുള്ള ഉപാധിയുമായൊക്കെ വിഷം ഉപയോഗിക്കപ്പെട്ടു. വിഷം ഏതു രൂപത്തിലും വരാം, ജീവൻ കവരാം. ഇതായിരുന്നു ഭയം. ചാണക്യന്റെ അർഥശാസ്ത്രത്തിൽ പ്രാചീന ഇന്ത്യയിലെ ‘വിഷകന്യക’മാരെപ്പറ്റി പറയുന്നുണ്ട്. ശത്രുക്കളെ ഇല്ലാതാക്കാന്‍, അൽപാൽപമായി വിഷം നൽകി വളർത്തുന്നവരാണത്രേ ഇത്തരം വനിതകൾ. രാജാക്കന്മാരാണ് ഇവരെ ശത്രുക്കൾക്കെതിരെ ഉപയോഗിക്കുക. ഇവരുടെ രക്തവും മറ്റു ശാരീരിക ദ്രവങ്ങളും വിഷമയമായിരിക്കും എന്നാണു പറയപ്പെടുന്നത്. അതിസുന്ദരിമാരായ ഇവരിലേക്ക് ആകർഷിക്കപ്പെടുന്നവരെ കാത്തിരിക്കുന്നതു മരണമാണ്. സത്യമായാലും അല്ലെങ്കിലും ഈ ആശയത്തെ അടിസ്ഥാനമാക്കി മലയാളത്തിലും ഒരു നോവലുണ്ട്. പേരും വിഷകന്യക എന്നു തന്നെ. എസ്.കെ.പൊറ്റെക്കാടിന്റെ ഈ നോവലിൽ പക്ഷേ വിഷകന്യക സ്ത്രീയല്ല, മറിച്ച് ഭൂമിയാണ്. തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് ഒരുകാലത്ത് വൻതോതിൽ കുടിയേറിയിരുന്നവരെക്കുറിച്ചാണ് ഈ നോവൽ. ‘നായകനെ ദൂരെയിരുന്നു കടാക്ഷിച്ചു ചാരത്തു വരുത്തി, അയാളുടെ വിയര്‍പ്പും ചോരയും പ്രേമോപഹാരങ്ങളായി കരസ്ഥമാക്കിയതിനു ശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരം കൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന തരിശുഭൂമി’ അതായിരുന്നു പൊറ്റെക്കാടിന്റെ വിഷകന്യകയെന്നാണ് നിരൂപകന് പ്രഫ. എൻ.കൃഷ്ണപിള്ള എഴുതിയത്. ഇങ്ങനെ മണ്ണിലും മനസ്സിലും എന്നും ഭീതി വിതയ്ക്കുന്ന വാക്കാണ് വിഷം. ആ വിഷഭയം ഇന്നും തുടരുകയാണോ? എങ്ങനെയാണ് വിഷം ഒരാൾക്കെതിരെയുള്ള, അയാളെ ഇല്ലാതാക്കാനുള്ള ആയുധമായി മാറുന്നത്? ലോകത്തെമ്പാടുമുണ്ട് അതുമായി ബന്ധപ്പെട്ട, അസാധാരണമെന്നു തോന്നുന്ന കഥകൾ. ചിലതെല്ലാം സത്യമേതെന്നോ നുണയേതെന്നോ അറിയാത്ത വിധം ദുരൂഹമായവ. അറിയാം, വിഷത്തെക്കുറിച്ചുള്ള ആ കഥകൾ.
ഇംഗ്ലണ്ടിലെ നോര്‍ത്തമ്പര്‍ലാന്‍ഡില്‍ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഉദ്യാനമുണ്ട്. വിവിധ ചെടികളും പൂക്കളുമൊക്കെയായി കാഴ്ചയില്‍ സാധാരണ പൂന്തോട്ടമാണെങ്കിലും മറ്റുചില പ്രത്യേകതകള്‍ കൂടി ഇതിനുണ്ട്. നമ്മൾ ഭയപ്പെടേണ്ട ചില പ്രത്യേകതകള്‍. അതുകൊണ്ട് തന്നെ ഈ ഉദ്യാനത്തിലെ ചെടികള്‍ പലതും കൂടിനുള്ളില്‍ അടച്ച
കരീബിയന്‍ ദ്വീപസമൂഹങ്ങളിലേക്കു പോകുന്നവര്‍ക്ക് പേടിസ്വപ്നമാകുന്ന ഒരു മരമുണ്ട്. ട്രീ ഓഫ് ഡെത്ത് അഥവാ മരണത്തിന്റെ മരം എന്നാണ് അതിന്റെ പേരുതന്നെ. മഞ്ചിനീല്‍ എന്നറിയപ്പെടുന്ന ഈ മരത്തിന്റെ സമീപത്തേക്കു പോകുന്നതുതന്നെ അപകടകരമാണ്. ഇതിന്റെ ഫലം ഭക്ഷിച്ചാല്‍ മരണം വരെ സംഭവിക്കാം. മഴനേരത്ത് ഈ മരത്തിന്റെ
ഇംഗ്ലണ്ടിലെ ബ്രാഡ്ഫീൽഡ് വുഡ്സ് എന്ന വനമേഖലയിലൂടെ കാഴ്ചകൾ കണ്ടുനടന്നു നീങ്ങുകയായിരുന്നു അബ്ബി ഡോബ്സ് എന്ന വനിത. കരിയിലകൾക്കിടയിലൂടെ നടക്കുന്നതിനിടെ വിചിത്രമായ എന്തോ ഒന്ന് തന്റെ കാലിന് സമീപമുള്ളതായി തോന്നിയതിനെ തുടർന്ന് ശ്രദ്ധിച്ചു നോക്കിയ അബ്ബി അക്ഷരാർത്ഥത്തിൽ ഭയന്നുപോയി. കൂർത്ത പല്ലുകൾ തെളിഞ്ഞു
ഭാഷയിൽ ‘സുന്ദരി’ എന്നാണ് ബെല്ലാഡോണയുടെ അർഥം. എന്നാൽ അട്രോപ ബെല്ലാഡോണയെന്ന ശാസ്ത്രനാമമുള്ള ഈ ചെടി കാഴ്ചയിൽ സുന്ദരിയാണെങ്കിലും മനുഷ്യനെ കൊല്ലുന്നതിൽ മുൻപന്തിയിലാണ്. 1700കളുടെ മധ്യത്തിൽ കാൾ ലിനിയസ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഇവയ്ക്ക് ഈ പേരു നൽകിയത്. തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും
Results 1-8