Activate your premium subscription today
തിരുവനന്തപുരം∙ അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കലക്ടർക്ക് നിർദേശം നൽകി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടുമാണ്. ശബരിമല തീർഥാടനം നടക്കുന്ന സമയമായതിനാലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കലക്ടർ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ചെന്നൈ ∙ പ്രവചനങ്ങൾ തെറ്റിച്ച് ബംഗാൾ ഉൾക്കടലിൽ ‘ഫെയ്ഞ്ചൽ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ നഗരവും സമീപപ്രദേശങ്ങളും കടുത്ത ജാഗ്രതയിലായി. ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും ചെങ്കൽപെട്ട് അടക്കമുള്ള അയൽ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ ഇന്ന്
ചെന്നൈ∙ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിലാണു രണ്ടു ദിവസമായി വ്യാപക മഴ. ഈ 6 ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്.
തിരുവനന്തപുരം ∙ കേരള തീരത്ത് 15ന് പുലർച്ചെ 5.30 മുതൽ 16ന് രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടി– കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകി.
മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. സെപ്റ്റംബർ 26 രാവിലെ 8.30വരെയാണ് റെഡ് അലർട്ട്. കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അവധി പ്രഖ്യാപിച്ചു.
അഹമ്മദാബാദ്∙ ന്യൂനമർദത്തിനു പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഗുജറാത്ത്, കർണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കർണാടകയുടെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട ∙ കക്കാട് ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിൽ റെഡ് അലർട്ട്. സംഭരണിയിലെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. ഇന്നലെ ജലനിരപ്പ് 190 മീറ്ററിൽ കൂടുതലായി. ഇതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കാട് പവർ ഹൗസിലെ ഒരു ജനറേറ്ററിന് അറ്റകുറ്റപ്പണികൾ വേണ്ടതിനാൽ പൂർണ തോതിൽ വൈദ്യുതി ഉൽപാദനം
തിരുവനന്തപുരം∙ വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റിനു കേരള തീരത്ത് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെ വേഗമുണ്ടാകും. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പാലിക്കണം.
തിരുവനന്തപുരം ∙ മഴ ശക്തമാകും; സംസ്ഥാനം വീണ്ടും റെഡ് അലർട്ടിലേക്ക്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 5 ദിവസം വ്യാപകമായി ശക്തമായ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം∙ മഴ വരുമ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അലർട്ടുകൾ പ്രഖ്യാപിക്കാറുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു എന്നെല്ലാം വാർത്തകളിൽ നിറയും. എന്താണ് റെഡ് അലർട്ട്? എന്തു സാഹചര്യത്തിലാണ് വിവിധ അലർട്ടുകൾ പ്രഖ്യാപിക്കുന്നത്? നാല് നിറങ്ങളിലുള്ള അലർട്ടുകളാണ്
Results 1-10 of 13