Activate your premium subscription today
Tuesday, Apr 1, 2025
റാന്നി ∙ കടുത്ത ചൂട് കാർഷിക വിളകളെയും സാരമായി ബാധിച്ചു. കരിഞ്ഞുണങ്ങുകയാണു വിളകൾ. ഏത്തവാഴ, കുടിവാഴ എന്നിവയെയാണ് ചൂട് കൂടുതൽ ബാധിച്ചത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ കരിഞ്ഞുണങ്ങുന്നു. പിണ്ഡിയിലെ വെള്ളം വറ്റുകയാണ്. വേനൽ മഴ പെയ്യുമ്പോൾ ഇത്തരം വാഴകൾ ഒടിഞ്ഞും പിഴുതും വീഴുന്നു. ഉയർന്ന സ്ഥലങ്ങളിൽ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂടി കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 39 ഡിഗ്രി സെൽഷ്യസോടെ പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട്. തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം.
അരൂർ∙വേനൽച്ചൂടും, കായലിൽ മത്സ്യത്തിന്റെ ലഭ്യതക്കുറവും കാരണം ഉൾനാടൻ മത്സ്യമേഖലയിൽ തൊഴിലാളികൾ പട്ടിണിയിലേക്ക്. കൂടാതെ കായലിൽ മാലിന്യം നിറഞ്ഞു മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതും മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി.ഇതുമൂലം വേമ്പനാട്, കൈതപ്പുഴ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ഉൾനാടൻ പരമ്പരാഗത
പനമരം∙ ചുട്ടു പൊള്ളുന്ന വേനലിൽ ജില്ലയിൽ കാപ്പി അടക്കമുള്ള കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. കാപ്പിയുടെ വില റെക്കോർഡിലെത്തി നിൽക്കുമ്പോഴാണ് വേനൽ ചൂട് കർഷകർക്ക് തിരിച്ചടിയാകുന്നത്. കടുത്ത ചൂടിൽ കൃഷികൾ ഉണങ്ങി നശിക്കുന്നതിനാൽ വൻ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. കാപ്പിക്ക് പുറമേ കുരുമുളക്, വാഴ, ഏലം,
ചെറുപുഴ∙ വേനൽച്ചൂട് കടുത്തതോടെ മലയോരത്തെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയിലെയും തിരുമേനി പുഴയിലെയും ജലനിരപ്പാണു വൻതോതിൽ കുറയാൻ തുടങ്ങിയത്. തേജസ്വിനിപ്പുഴയുടെ കൊല്ലാട പാലത്തിനു താഴെ ഭാഗം പൂർണമായും വറ്റിവരണ്ട നിലയിലാണ്. ചെറുപുഴ കമ്പിപ്പാലത്തിനു
തിരുവനന്തപുരം ∙ ചൂട് ഈ നിലയിൽ തുടർന്നാൽ സംസ്ഥാനം കൊടുംവരൾച്ചയിലേക്കു നീങ്ങുമെന്ന് ആശങ്ക. കഴിഞ്ഞ വർഷം ഇതേസമയത്ത് ഏറ്റവും ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെങ്കിൽ ഇക്കുറി കണ്ണൂർ വിമാനത്താവളത്തിൽ 40 ഡിഗ്രി രേഖപ്പെടുത്തി. കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിൽനിന്നു കുറഞ്ഞിട്ടില്ല. അതേസമയം, ഈ മാസം 30% അധികം വേനൽമഴ ലഭിച്ചത് ആശ്വാസം നൽകുന്നു.
ആലപ്പുഴ ∙ ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ അന്തരീക്ഷ താപനില 37 ഡിഗ്രി കടന്നു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നു നടപടികൾ വിലയിരുത്തി.കായലും കടലുമുള്ളതിനാൽ ജില്ലയുടെ അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പമുണ്ട്. ഇതുകാരണം താപമാപിനിയിൽ രേഖപ്പെടുത്തുന്നതിനെക്കാൾ
കണ്ണൂർ∙ ജില്ലയിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, വേനലവധി സമയങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രമേ വിദ്യാലയങ്ങളിൽ സ്പെഷൽ ക്ലാസുകൾ നടത്താൻ പാടുള്ളൂവെന്ന് ജില്ലാ കലക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം നിർദേശിച്ചു.ക്ലാസുകൾ താപനിലയ്ക്കനുസരിച്ച് (11 മണി മുതൽ 3 മണി വരെ ഒഴികെ) സമയം
പത്തനംതിട്ട∙ അത്യുഷ്ണ സാഹചര്യത്തിലേക്കു നീങ്ങുന്ന കേരളത്തിന്റെ ഉറക്കം കെടുത്തി അൾട്രാവയലറ്റ് (യുവി) രശ്മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും. സംസ്ഥാനത്തെ 14 ജില്ലകളിലും താപനിലയ്ക്കു പുറമെ സൂര്യനിൽ നിന്നുള്ള യുവി കിരണങ്ങളുടെ തീവ്രത സൂചിപ്പിക്കുന്ന സൂചികകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
വേനൽച്ചൂട് പൊള്ളിച്ചുതുടങ്ങിയതോടെ സംസ്ഥാനത്ത് എസിക്ക് ചൂടൻ വിൽപന. മുൻകാലങ്ങളിൽ സമ്പന്നരുടെ വീടുകളുടെ ആഡംബരമായിരുന്നു എസിയെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും എസി വാങ്ങിത്തുടങ്ങി. തവണവ്യവസ്ഥയിൽ (ഇഎംഐ) എസി വാങ്ങാനെത്തുന്ന ഉപഭോക്താക്കൾ നിരവധിയാണെന്ന് വിതരണക്കാർ
Results 1-10 of 698
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.