Activate your premium subscription today
Saturday, Mar 22, 2025
ഔദ്യോഗിക വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് രാജ്യക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.
ന്യൂഡൽഹി ∙ ഒറ്റരാത്രികൊണ്ട് സമരപ്പന്തലുകൾ ഒഴിപ്പിച്ചു. പ്രധാന നേതാക്കളെയും മുന്നൂറിലേറെ കർഷകരെയും അറസ്റ്റ് ചെയ്തു. സമരത്തെ പിന്തുണച്ചിരുന്ന പഞ്ചാബ് സർക്കാർ നിലപാടു മാറ്റിയതോടെ പഞ്ചാബ്–ഹരിയാന അതിർത്തികളിലെ കർഷകസമരത്തിന്റെ ഭാവി തുലാസിലായി. ‘ആം ആദ്മി പാർട്ടി പിന്നിൽനിന്നു കുത്തി. കേന്ദ്രവുമായി കൈകോർത്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ കർഷകർക്കെതിരെ തിരിഞ്ഞു’– കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്സി) നേതാവ് സത്നാം സിങ് പന്നു പറഞ്ഞു. എഎപിയുടെ നടപടിയെ കോൺഗ്രസും ബിജെപിയും വിമർശിച്ചു.
സിംഗപ്പൂർ ∙ ലഹരിമരുന്നു കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്തൊനീഷ്യയിൽ 2024 ജൂലൈയിൽ അറസ്റ്റിലായ 3 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചേക്കും. സിംഗപ്പൂരിൽ കപ്പൽ വ്യവസായ മേഖലയിൽ ജോലി ചെയ്തിരുന്ന തമിഴ്നാട്ടുകാരായ രാജു മുത്തുകുമാരൻ (38), സെൽവദുരൈ ദിനകരൻ (34), ഗോവിന്ദസ്വാമി വിമൽകാന്തൻ (45) എന്നിവരെ 106 കിലോഗ്രാം ലഹരിമരുന്നുമായി ഒരു ചരക്കുകപ്പലിൽ നിന്നാണ് പിടികൂടിയത്. കപ്പലിന്റെ ക്യാപ്റ്റന്റെ അറിവോടെയല്ലാതെ ഇത്രയധികം ലഹരിമരുന്നു കടത്ത് നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ക്യാപ്റ്റൻ കോടതിയിൽ ഹാജരാകാതിരുന്നത് തിരിച്ചടിയായി. ഏപ്രിൽ 15ന് വിധി പ്രഖ്യാപിക്കും.
ബെംഗളൂരു∙ പ്രതിരോധ രഹസ്യങ്ങൾ പാക്കിസ്ഥാനു ചോർത്തിയതിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) സീനിയർ എൻജിനീയറും ഉത്തർപ്രദേശ് സ്വദേശിയുമായ ദീപരാജ് ചന്ദ്രയെ (36) മിലിറ്ററി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ക്രിപ്റ്റോകറൻസി മുഖേന പ്രതിഫലം കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വാർത്താവിനിമയ രംഗത്തെ റഡാർ സംവിധാനങ്ങൾ, സുരക്ഷാ പ്രോട്ടോക്കോൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങൾ തുടങ്ങിയവയാണ് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ദീപരാജ് ചോർത്തിയത്.
തിരുവനന്തപുരം ∙ നഗരത്തിലെ സ്വകാര്യ സ്കൂളില്‍ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറിയ തയ്യല്‍ക്കാരനെ അറസ്റ്റ് ചെയ്തു. ശംഖുമുഖം സ്വദേശി അജീമിനെ(49) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് സ്കൂളില്‍ വച്ച് അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണു പരാതി.
ഭിക്ഷാടനം നടത്തിയതിന് ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 127 പേർ അറസ്റ്റിലായതായും ഇവരിൽ നിന്ന് അരലക്ഷം ദിർഹം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഭിക്ഷാടന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലൂടെയും തടയുന്നതിലൂടെയും രാജ്യത്തിന്റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നടത്തിവരുന്ന "ഭിക്ഷാടന പോരാട്ടം" എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് അറസ്റ്റ്.
കോഴിക്കോട് ∙ താമരശ്ശേരിയിലെ പ്രധാന രാസലഹരി വിൽപനക്കാരനെ പിടികൂടി എക്സൈസ്. താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് എന്ന മസ്താനെയാണ് പിടികൂടിയത്. കോവൂർ ഇരിങ്ങാടൻപള്ളിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് 58 ഗ്രാം മെത്താംമെറ്റഫിനും പിടിച്ചെടുത്തു.
മാതമംഗലം (കണ്ണൂർ) ∙ കൈതപ്രത്തു നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. മരിച്ച കെ.കെ.രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന സൗഹൃദത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. വീടു പണിക്കായി വന്ന പ്രതി എൻ.കെ.സന്തോഷ്, രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദത്തിലാകുകയായിരുന്നു.
തിരുവണ്ണാമലയിൽ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച ടൂറിസ്റ്റ് ഗൈഡിനെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വെങ്കടേശനാണ് പിടിയിലായത്. ജനുവരിയിൽ തിരുവണ്ണാമലയിലെത്തിയ വനിതയെ വിവിധ ആശ്രമങ്ങളും തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കാൻ വെങ്കടേശൻ സഹായിച്ചിരുന്നു.
കുവൈത്ത് സിറ്റി ∙ ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
Results 1-10 of 9984
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.