Activate your premium subscription today
കണ്ണൂർ ∙ ദാസൻ ഞാൻ തന്നെ; എന്റെ ലോക കാഴ്ചപ്പാടാണ് ദാസന്റെയും. അക്കാലത്ത് യുവാക്കൾ അസ്വസ്ഥരായിരുന്നു. ജോലിയില്ല, രാഷ്ട്രീയ സ്വപ്നം സഫലമാകാത്തതിലുള്ള നിരാശ, ലോകം നന്നാകില്ലെന്ന ഇരുണ്ട വീക്ഷണം; അന്ന് ഇങ്ങനെയൊരു കഥാപാത്രത്തെയേ സൃഷ്ടിക്കാനാകൂ. ആ അസ്വസ്ഥത അനുഭവിക്കാത്തവരാണ് അതിനെ കഞ്ചാവ് സാഹിത്യമെന്നു വിളിച്ചത്. ആധുനികമെന്ന് പറയാവുന്ന എഴുത്തിന്റെ മാനങ്ങളെ ലഘൂകരിക്കാൻ ശ്രമിച്ച മലയാളികളുടെ വികൃതിയാണത് – മയ്യഴിത്തീരത്തെ വെയിൽച്ചിരിയോടെ എം.മുകുന്ദൻ പറഞ്ഞു.
എഴുത്തിലൂടെ, പ്രത്യേകിച്ചും കവിതയിലൂടെ, കാൽനൂറ്റാണ്ടുകൊണ്ട് ഞാൻ എത്തിച്ചേർന്ന ഇടം വളരെ സ്വാഭാവികമായുണ്ടായ ഒന്നായി കരുതുന്നില്ല. ഏകാന്തമായ ഒരന്വേഷണം, സാമൂഹികവും അനുഭവപരവുമായ ബോധ്യങ്ങളിൽനിന്നു പിന്തിരിയാൻ കൂട്ടാക്കാത്ത മനസ്സ്, തിരസ്കരിക്കപ്പെട്ടിട്ടും ഇകഴ്ത്തപ്പെട്ടിട്ടും വീണ്ടും വീണ്ടും എഴുതിയും പറഞ്ഞും പാരമ്പര്യഭാവുകത്വത്തെ അലോസരപ്പെടുത്താൻ (തെല്ലെങ്കിലും) അവധാനതയോടും ക്ഷമയോടും കൂടി നടത്തിയ ഇടപെടലുകൾ- ഇവയൊക്കെയാവാം എന്നെ ഇവിടെവരെയെത്തിച്ചത്.
ഗദ്യ വിഭാഗം ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ആദ്യ മലയാള പുസ്തകമായി ഷീല ടോമി രചിച്ച വയനാടിന്റെ കഥ പറയുന്ന നോവൽ വല്ലിയും പരിഭാഷ നിർവഹിച്ച ജയശ്രീ കളത്തിലും. തമിഴ് – മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ എഴുതിയ ചെറുകഥകളുടെ പ്രിയംവദ രാംകുമാർ നിർവഹിച്ച പരിഭാഷ ‘സ്റ്റോറീസ് ഓഫ് ദ് ട്രൂ’ എന്ന പുസ്തകമാണ് ഇന്ത്യയിൽ നിന്ന് ഷോർട് ലിസ്റ്റിലുൾപ്പെട്ട വല്ലിക്കു പുറമെയുള്ള ഏക പുസ്തകം.
ചുരുങ്ങിയ വാക്കുകളിൽ എന്തെങ്കിലും ഒന്നു കുറിയ്ക്കാൻ എന്നെ ചില പുസ്തകങ്ങൾ വായിച്ചാൽ നിർബന്ധിക്കും, ചിലതു ഇഷ്ടമായാലും ഒന്നും തന്നെ എഴുതാൻ തോന്നാറില്ല. പക്ഷേ മറ്റുചിലത് എന്തെഴുതുമെന്നും എവിടെ തുടങ്ങുമെന്ന രീതിയിൽ എന്റെ ചിന്തകളെ വല്ലാതെ അലട്ടാറുണ്ട്. അങ്ങനെയുള്ള വിരളമായ പുസ്തകങ്ങളിൽ ഒന്നാണ് ഷീല
ന്യൂഡൽഹി ∙ ഈ വർഷത്തെ ജെസിബി സാഹിത്യ പുരസ്കാരത്തിന്റെ (25 ലക്ഷം രൂപ) ചുരുക്കപ്പട്ടികയിൽ മലയാളിയായ ഷീല ടോമിയുടേത് അടക്കം 5 കൃതികളുടെ വിവർത്തനങ്ങൾ ഇടംപിടിച്ചു. ഹിന്ദിയിൽ നിന്ന് രാജ്യാന്തര ബുക്കർ സമ്മാനം നേടിയ ഗീതാഞ്ജലിശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’, ഉറുദുവിൽ നിന്ന്
എഴുത്ത് ആവേശിക്കുകയെന്ന അനുഭവമറിയാൻ ‘വല്ലി’ വായിക്കാം. കാടു നിറയെ മഞ്ഞു പെയ്തിരുന്ന ഒരു കാലത്തിൽ നിന്നു കുന്നുകൾ ഭൂമിക്കുള്ളിലേക്കു താണുപോകാൻ തുടങ്ങിയ ഒരു കാലത്തിലേക്കുള്ള വലിയ മാറ്റമാണു ഷീല ടോമി എന്ന വയനാട്ടുകാരി വല്ലി എന്ന നോവലിലൂടെ പറയുന്നത്. ഏതാണ്ട് അര നൂറ്റാണ്ട് കാലത്തെ വയനാടിന്റെ ചരിത്രമാണത്.
Results 1-6