Activate your premium subscription today
Saturday, Apr 12, 2025
വീട്ടിലെ പ്രസവം എന്ന ജീവൻവച്ചുള്ള ഞാണിന്മേൽക്കളിയിൽ ഒരു യുവതികൂടി ബലിയാടായിരിക്കുന്നു. പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ കുടുംബാംഗം അസ്മ എന്ന മുപ്പത്തഞ്ചുകാരി. മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽവച്ച് പ്രസവത്തിനിടെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മരണം സംഭവിച്ചത്.
പരീക്ഷയും മൂല്യനിർണയവും ഫലപ്രഖ്യാപനവുമൊക്കെ കുറ്റമറ്റു നടത്താൻ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ പരീക്ഷ എഴുതുന്നവർക്കെതിരെയുള്ള കുറ്റംതന്നെയാണ്. വിദ്യാർഥികളുടെയും തൊഴിലന്വേഷകരുടെയും കഠിനാധ്വാനവും പ്രതീക്ഷകളുമൊക്കെ ചേർന്നതാണ് ഉത്തരക്കടലാസിന്റെ മൂല്യം. അതുകൊണ്ടുതന്നെ, അശ്രദ്ധകൊണ്ടും ഉത്തരവാദിത്തമില്ലായ്മകൊണ്ടും പരീക്ഷാനടപടികളിൽ കളങ്കമേൽപിക്കുന്നവർ കടുത്തതെറ്റാണു ചെയ്യുന്നത്.
രാജ്യത്തിന്റെയാകെ നൊമ്പരമായി മാറിയ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായ ടൗൺഷിപ്പിന് ഇന്നു കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുകയാണ്. പ്രതീക്ഷിച്ചതിലും കുറച്ചു വൈകിയെങ്കിലും, മഹാദുരന്തമുണ്ടായി 8 മാസത്തിനുള്ളിൽ ടൗൺഷിപ് പദ്ധതിയുടെ പ്രധാന കടമ്പ പൂർത്തിയാക്കാനായതിൽ സംസ്ഥാന സർക്കാരിനു തീർച്ചയായും അഭിമാനിക്കാം.
ഇത്തവണത്തെ ഹജ് തീർഥാടനനിരക്ക് കേന്ദ്ര ഹജ് കമ്മിറ്റി പുറത്തുവിട്ടതോടെ കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോടിനുമേൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു. കേരളത്തിൽ കോഴിക്കോടിനുപുറമേ, കണ്ണൂരും കൊച്ചിയുമാണു ഹജ് എംബാർക്കേഷൻ പോയിന്റുകൾ (പുറപ്പെടൽ കേന്ദ്രങ്ങൾ).
സംസ്ഥാനത്തിനുമേൽ പിടിമുറുക്കുന്ന ലഹരിവല എത്രത്തോളം വിസ്തൃതവും ആപൽക്കരവുമാണെന്നു ബോധ്യപ്പെടാൻ ഈയിടെയുണ്ടായ ചില സംഭവങ്ങൾതന്നെ ധാരാളം. ഏറ്റവുമൊടുവിലായി, കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ‘പെരിയാർ’ ഹോസ്റ്റലിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തതിനോടൊപ്പം കഞ്ചാവ് തൂക്കിവിൽക്കുന്നതിനുള്ള ത്രാസ് വരെ കണ്ടെടുക്കുകയുണ്ടായി.
സ്വകാര്യ മൂലധനനിക്ഷേപത്തിനു വാതിൽ തുറന്നിട്ടും വിഭവസമാഹരണത്തിനു ജനങ്ങൾക്കുമേൽ ഭാരം കയറ്റുന്നതുൾപ്പെടെയുള്ള ഏതു മാർഗവും സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചുമാണ് കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊടിയിറങ്ങിയത്. നിർണായകമായ നയംമാറ്റങ്ങൾക്കു സമ്മേളനം പച്ചക്കൊടി കാട്ടിയിരിക്കുന്നു.
അപായമുനമ്പിലാണു കേരളം. അടുത്ത കാൽവയ്പ് ചിലപ്പോൾ കടുത്ത ദുരന്തത്തിലേക്കാവാം എന്ന മുന്നറിയിപ്പ് നാം നെഞ്ചിടിപ്പോടെ കേട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിനങ്ങളിലെ വാർത്തകളിൽ ചോരവീണു തെളിയുന്ന നമ്മുടെ നാടിന്റെ ചിത്രം അത്രമേൽ ഭയപ്പെടുത്തുന്നതാണ്.
ഒരാൾ മരിക്കുമ്പോൾ മരിക്കുന്നത് ആ ഒരാൾ മാത്രമല്ല. മരിച്ചയാളുമായി ബന്ധപ്പെട്ട ഓരോരുത്തരെയും ആ മരണം പലവിധത്തിൽ ബാധിക്കുന്നു. ആത്മഹത്യ ചെയ്യുന്നവരാകട്ടെ, പ്രിയപ്പെട്ടവർക്കു തീരാസങ്കടം നൽകിയാണു കടന്നുപോകുന്നത്. സ്വയംജീവനൊടുക്കുന്നവരുടെ എണ്ണം ഭയപ്പെടുത്തുംവിധം കേരളത്തിൽ വർധിച്ചുവരികയാണെന്ന യാഥാർഥ്യത്തോടൊപ്പം അത്രയും കുടുംബങ്ങളുടെ സങ്കടംകൂടി ചേർത്തുവയ്ക്കേണ്ടതുണ്ട്.
പത്തനംതിട്ട കലഞ്ഞൂരിൽ, രാത്രി മദ്യപിച്ചു വീട്ടിലെത്തിയ പിതാവ് പതിമൂന്നു വയസ്സുള്ള മകനെ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടുണ്ടായ ഞെട്ടലിൽനിന്നു കേരളം മോചനം നേടിയിട്ടില്ല. കുട്ടിയെ ബെൽറ്റും മറ്റും ഉപയോഗിച്ച്, മാസങ്ങളായി നിരന്തരം അതിക്രൂരമായി മർദിച്ചിരുന്ന പിതാവ് കഴിഞ്ഞദിവസം പിടിയിലായെങ്കിലും ആ വിലാപം മായാതെനിൽക്കുന്നു. ആ നിലവിളി എത്രയോ കുഞ്ഞുങ്ങളുടേതുകൂടിയാണ്.
കണ്ണൂർ ജില്ലയിലെ ആറളം ഫാം പുനരധിവാസ മേഖലയിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുകയായിരുന്ന ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടർന്നു കനത്ത പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷിത ജീവിതം എന്ന അടിസ്ഥാനാവശ്യത്തിനുവേണ്ടിയുള്ള ആ പ്രതിഷേധം കേരളത്തിന്റെയാകെ ശ്രദ്ധയിൽ നിറഞ്ഞുനിൽക്കുകയാണിപ്പോൾ.
Results 1-10 of 1486
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.