Activate your premium subscription today
കോഴിക്കോട് ∙ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. കാക്കൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ, ബാലുശ്ശേരി സ്വദേശി പി.വി.ബഷീർ ആണ് മരിച്ചത്. ഞായറാഴ്ചയാണ് വീട്ടിൽ കുഴഞ്ഞുവീണത്. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കാക്കൂർ പൊലീസ്
കോഴിക്കോട്∙ സിപിഎം നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി കോയമ്പത്ത് കോൺഗ്രസിൽ ചേർന്നു. മെക് 7നെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഫറോക്ക് ∙കിഫ്ബി അനുമതി നീളുന്നതിനാൽ ഫറോക്ക് നഗരസഭ ടൗൺഹാൾ പുനരുദ്ധാരണ പദ്ധതി അനിശ്ചിതത്വത്തിൽ. നഗരസഭയ്ക്ക് അത്യാധുനിക ഓഫിസും ഓഡിറ്റോറിയവും നിർമിക്കാൻ പദ്ധതി സമർപ്പിച്ചു 4 വർഷം പിന്നിട്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.നിലവിലുള്ള ടൗൺ ഹാൾ കെട്ടിടവും ബഡ്സ് സ്കൂളും പൊളിച്ചു നീക്കി ആധുനിക
പടനിലം∙പൂനൂർ പുഴയുടെ ഒഴുക്ക് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പുഴ സംരക്ഷണ സമിതിയും നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും ശുചീകരണവുമായി സന്നദ്ധ സേവനത്തിന്. കഴിഞ്ഞ ദിവസം പടനിലം കുമ്മങ്ങോട്ട് മുതൽ പാറക്കടവ് വരെ ഭാഗങ്ങളിൽ പുഴയിലും പരിസരത്തും മാലിന്യം നീക്കം ചെയ്തും കാട് വെട്ടിയും ശുചീകരണത്തിൽ
വടകര∙ഐസ് റോഡ് ലവൽ ക്രോസിനു സമീപം മരച്ചില്ലകൾ പൊട്ടി വീഴുന്നത് റോഡിലൂടെ പോകുന്നവർക്ക് ഭീഷണി. ഡിവൈഎസ്പി ഓഫിസ് പരിസരം മുതൽ ലവൽ ക്രോസ് വരെയുള്ള റോഡിലാണ് പ്രശ്നം. ഇവിടെ റോഡിന്റെ ഇരു വശത്തും റെയിൽവേയുടെ വലിയ മരങ്ങളുണ്ട്.വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചില്ലകൾ ഏറെ വലുതാണ്. ഇവ ഇടയ്ക്കിടെ പൊട്ടി വീഴുമ്പോൾ
രാമനാട്ടുകര ∙ഗതാഗത നിയന്ത്രണത്തിന് സംവിധാനം ഒരുക്കാത്തതിനാൽ ബൈപാസ് ജംക്ഷനിൽ ഗതാഗതക്കുരുക്ക്. തിരക്കേറിയ രാവിലെയും വൈകിട്ടും വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നു. ജംക്ഷനിലെ കുരുക്കിൽ നിന്നു രക്ഷപ്പെട്ടു പോകാൻ കഷ്ടപ്പെടുകയാണ് യാത്രക്കാർ.നിസരി ജംക്ഷനിൽ നിന്നു ദേശീയ പാതയിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ
അഴിയൂർ∙ചിറയിൽ പീടികയിൽ പഴയ റെയിൽവേ ക്രോസിനു സമീപം അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി നാട്ടുകാർ. പ്രൈമറി ഹെൽത്ത് സെന്റർ, പൊലീസ് സ്റ്റേഷൻ, മുസ്ലിം ആരാധനാലയം എന്നിവയിലേക്കുള്ള വഴിയാണ്. ദേശീയപാതയുമായി ബന്ധപ്പെടാനും കച്ചവട സ്ഥാപനങ്ങളിൽ പോകേണ്ടവരും വഴിയില്ലാതെ കഷ്ടപ്പെടുകയാണ്.
കോഴിക്കോട്∙സരോവരം ബയോപാർക്കിനു സമീപം കണ്ടൽ വെട്ടി നശിപ്പിച്ചു തണ്ണീർത്തടം നികത്തലിനെതിരെ 25 ദിവസമായി പ്രദേശത്തെ ജനങ്ങൾ തുടരുന്ന പ്രതിരോധ സമരം ശക്തമായതോടെ അധികൃതർ കണ്ണു തുറന്നു. ഇന്നലെ വൈകിട്ട് 6 ന് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥ സംഘം കണ്ടൽ പ്രദേശവും തണ്ണീർത്തടം
കോഴിക്കോട് ∙ സംസ്ഥാന ധനകാര്യ വിനിയോഗ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും പരിശോധന നടത്തി സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടഞ്ഞു. ഔദ്യോഗിക വാഹന ഉപയോഗം ഓഫിസ് ഡ്യൂട്ടി സമയത്തു മാത്രം മതിയെന്ന നിർദേശത്തെ തുടർന്ന് അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടും (എഡിഎം) ഡപ്യൂട്ടി കലക്ടർമാരും
മുക്കം ∙ സംസ്ഥാന പാതയിൽ അപകടങ്ങൾ കുറയുന്നില്ല. അശാസ്ത്രീയമായ റോഡ് നവീകരണത്തെ തുടർന്ന് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥ. ഇന്നലെയും സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ വലിയപറമ്പിൽ വാൻ ഇലക്ട്രിക് പോസ്റ്റുകളിലിടിച്ച് അപകടമുണ്ടായി. തൊട്ടടുത്ത കടയുടെ മേൽക്കൂരയുടെ
Results 1-10 of 10000