Activate your premium subscription today
കുട്ടനാട്ടിലെ പാടശേഖരങ്ങളിലും വേമ്പനാട് കായലിന്റെ അടിത്തട്ടിലും ഒരു നിധി ഒളിച്ചിരിപ്പുണ്ട്. ശതകോടികൾ വിലമതിക്കുന്ന ആ നിധിക്ക് ബ്ലൂ കാർബൺ എന്നാണു പേര്. കുട്ടനാടൻ പാടങ്ങളിലും വേമ്പനാട്ടുകായലിലും അടിഞ്ഞ എക്കലിലാണു വൻ കാർബൺ നിക്ഷേപമുള്ളത്. കാർബൺ വ്യാപാരം (കാർബൺ ട്രേഡിങ്) സംബന്ധിച്ച നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ കാർബൺ ശേഖരത്തെ പണമാക്കി മാറ്റാനാകും. എങ്ങനെയാണത് സാധ്യമാകുക? കുട്ടനാടും വേമ്പനാട്ടു കായലും കാർബണിന്റെ കലവറ (കാർബൺ സിങ്ക്) ആണെന്നു രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ പറയുന്നു. കുട്ടനാട്ടിലും വേമ്പനാട്ടുകായലിലും അടിയുന്ന എക്കലാണു കാർബൺ നിക്ഷേപത്തിനു കാരണം.
കുട്ടനാട് ∙ ജലനിരപ്പ് വീണ്ടും ഉയർന്നു. ആശങ്ക ഒഴിയാതെ കുട്ടനാട്. കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായ വേലിയേറ്റവുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. 2 ദിവസം കൂടി സമാന രീതി തുടരാനാണ് സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. ഒരു പാടശേഖരത്തിൽ കൂടി മട വീണു. ദുർബലമായ പുറംബണ്ട് ഉള്ള പാടശേഖരങ്ങൾ മട വീഴ്ചാഭീഷണിയിലാണ്.
കുട്ടനാട് ∙ ശക്തമായ വേലിയേറ്റം തുടരുന്നതോടെ കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ എത്തിയതോടെ നെൽക്കൃഷി ഇറക്കുന്ന പാടശേഖരങ്ങളിലെ കർഷകർ ദുരിതത്തിലായി. ഒരു പാടശേഖരത്തിൽ മട വീഴുകയും ദുർബലമായ പുറംബണ്ടുകൾ ഉള്ള മറ്റു പാടശേഖരങ്ങൾ മട വീഴ്ച ഭീഷണിയിലുമാണ്. പുറംബണ്ടുകൾ
കുട്ടനാട്∙ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ആശങ്കയൊഴിയാതെ കുട്ടനാട്. കാവാലം, നെടുമുടി മേഖലയിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാവാലത്ത് 6 സെന്റി മീറ്ററും നെടുമുടിയിൽ 2 സെന്റി മീറ്ററും അപകട നിലയ്ക്കു മുകളിലാണു ജലനിരപ്പ്.ജലനിരപ്പ് ഉയർന്നതു
ആലപ്പുഴ∙ പക്ഷിപ്പനിയെത്തുടർന്ന് സർക്കാർ പരിഗണനയിലുള്ള കടുത്ത നിയന്ത്രണങ്ങളും പക്ഷിവളർത്തൽ നിരോധനവും കുട്ടനാടിന്റെ തനതു താറാവിനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ ഇല്ലാതാക്കുമോ എന്ന് ആശങ്ക.2022ൽ പക്ഷിപ്പനി വ്യാപകമായപ്പോൾ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ കലക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യമായിരുന്നു
കുട്ടനാട് ∙ വെള്ളപ്പൊക്കത്തിനു കുട്ടനാട്ടിൽ ശമനം ഉണ്ടായെങ്കിലും വെള്ളക്കെട്ടു ദുരിതത്തിൽ നിന്നു മോചനം ഇല്ലാതെ മങ്കൊമ്പ് ക്ഷേത്രം റോഡ്. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 13, 14 വാർഡുകളിലൂടെ പോകുന്ന റോഡാണിത്. മങ്കൊമ്പ് അവിട്ടം തിരുനാൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും ഗവ. എൽപി സ്കൂളിലേക്കും പോകുന്ന
കാര്യങ്ങൾ കലണ്ടർ പ്രകാരമായി വരുന്നുണ്ട്. എന്നാലും കുറേക്കൂടി കണിശമാകണം. കുട്ടനാട്ടിൽ വിതയും കൊയ്ത്തും സമയത്തു തുടങ്ങി തീർക്കാൻ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ നിർദേശിക്കുന്നതാണു കാർഷിക കലണ്ടർ. സർക്കാരും ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും എവിടെയെങ്കിലുമൊക്കെ തീയതികൾ കയറിയിറങ്ങിയും ചിട്ടകൾ ഏറിയും കുറഞ്ഞും
കുട്ടനാട് ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു. ഇന്നലെ രാവിലെ ഒരടിയിലേറെ ജലനിരപ്പാണ് ഉയർന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദുർബലമായ പുറംബണ്ടുള്ള പാടശേഖരങ്ങളുടെ പുറംബണ്ടു കവിഞ്ഞു പാടശേഖരത്തിലേക്കു വെള്ളം കയറിയതു കർഷകരെ
തിരുവല്ല ∙ അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ അതിഥിത്തൊഴിലാളികളുടെ ഞാറ്റുപാട്ട് ഉയരുന്നു. അതിന് ഹിന്ദിയുടെയും ബോജ്പുരിയുടെയും ബംഗ്ലായുടെയും താളം ഉണ്ട്. വിതയ്ക്കുന്നതും ഞാറ് നടുന്നതും വളം ഇടുന്നതും കൊയ്യുന്നതും എല്ലാം പശ്ചിമ ബംഗാൾ, ബിഹാർ, അസം സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. പാടങ്ങളിൽ പണിയെടുക്കാൻ നാട്ടുകാരായ കർഷക തൊഴിലാളികളെ ലഭിക്കാതെ വന്നതോടെയാണ്, അതിഥിത്തൊഴിലാളികളെ കർഷകർ ജോലിക്ക് ഇറക്കിയിരിക്കുന്നത്.
ആലപ്പുഴ ∙ വേഗ ബോട്ട് സർവീസ് തുടങ്ങി 4 വർഷം തികയുമ്പോൾ മുടക്കിയതിന്റെ രണ്ടിരട്ടി വരുമാനം. വിനോദ സഞ്ചാരികൾക്ക് സുരക്ഷയും ആഹ്ലാദവും നൽകി കുട്ടനാടിന്റെ കായൽക്കാഴ്ച ആസ്വദിക്കാൻ മികച്ച യാത്ര ഒരുക്കിയാണ് 2020 മാർച്ച് 10 ന് സംസ്ഥാന ജലഗതാഗത വകുപ്പ് കാറ്റമറൈൻ വേഗ ബോട്ട് സർവീസ് തുടങ്ങിയത്. കോവിഡ് കാലത്ത്
Results 1-10 of 49