Activate your premium subscription today
കൽപറ്റ∙ രണ്ട് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ ഇടനിലക്കാരിയായ ആശാവർക്കർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ എന്നിവർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം ∙ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി മുഖ്യമന്ത്രി പ്രസിഡന്റായി പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ഇടതു ജീവനക്കാരുടെ സംഘടനാ നേതാവായി കൊലക്കേസ് പ്രതിയെ തിരഞ്ഞെടുത്തതു വിവാദത്തിൽ. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതി വി.അജികുമാറിനെയാണു ശിശുക്ഷേമസമിതി
തൊടുപുഴ∙ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണു തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പ്രതിയുടെ പരുക്ക് ഗുരുതരമല്ല. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ പരേഡിനിടെ ആയിരുന്നു ആത്മഹത്യാശ്രമം.
അടൂർ∙ ഏഴംകുളം ദേവീക്ഷേത്രത്തിൽ കുട്ടിയെയുമെടുത്തുള്ള തൂക്കവഴിപാടു നടക്കുന്നതിനിടെ തൂക്കക്കാരന്റെ കയ്യിൽ നിന്നു 9 മാസം പ്രായമുള്ള കുട്ടി താഴെ വീണ സംഭവത്തിൽ ജില്ലാ ശിശു ക്ഷേമസമിതി ക്ഷേത്രത്തിലും കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലുമെത്തി തെളിവെടുപ്പ് നടത്തി. ചെയർമാൻ എൻ.രാജീവ്, അംഗങ്ങളായ സുനിൽ പേരൂർ,
പാലക്കാട് ∙ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച സ്കൂൾ വിദ്യാർഥികളുടെ ബാലപാർലമെന്റ് സിപിഎം പരിപാടിയാക്കി മാറ്റി. കുട്ടികളെ എത്തിച്ചതു പാർട്ടിയുടെ സംഘടനയായ ബാലസംഘത്തിന്റെ കൊടിയും ബാനറും വച്ച വാഹനത്തിൽ. പാലക്കാട് ജില്ലയിലെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതു ബാലസംഘം പ്രവർത്തകനാണ്.
തിരുവനന്തപുരം∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 2016ലെയും 2022 ലെയും മാധ്യമ പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് സ്പീക്കർ എ.എൻ.ഷംസീർ വിതരണം ചെയ്തു. പ്രളയവും കോവിഡും കാരണം മാറ്റിവെച്ച 2016ലെ വിക്ടർ ജോർജ് സ്മാരക അവാർഡ് മികച്ച വാർത്താചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം മനോരമയിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ‘പണി
തിരുവനന്തപുരം ∙ താനറിയാതെ കുഞ്ഞിനെ ശിശുക്ഷേമസമിതി ദത്തു നൽകിയതിനെതിരെ അമ്മ അനുപമ എസ്.ചന്ദ്രൻ നവകേരള സദസ്സിലെത്തി പരാതി നൽകി. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമയും ഭർത്താവ് അജിത്തും ഇന്നലെ വട്ടിയൂർക്കാവിലെ നവകേരള സദസ്സിലെത്തി പരാതി നൽകിയത്.
കൊല്ലം ∙ സംസ്ഥാനതലത്തിൽ വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്വല ബാല്യം’ പുരസ്കാരം സ്വന്തമാക്കി ജില്ലയിൽ നിന്ന് 3 പേർ. വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി
കാസർകോട്∙ ചിറ്റാരിക്കലിലെ സ്കൂളിൽ ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച പ്രധാനാധ്യാപികയ്ക്കെതിരെ ബാലാവകാശ കമ്മിഷന് കേസെടുത്തു. സംഭവത്തില്‍ ചിറ്റാരിക്കൽ പൊലീസ് എസ്എച്ച്ഒ, കാസര്‍കോട് ഡിഡിഇ എന്നിവരോട് റിപ്പോര്‍ട്ട് തേടി.
തിരുവനന്തപുരം∙ സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു ലഭിച്ചത് ഒട്ടേറെ പരാതികൾ. ദത്തെടുക്കൽ നിയമത്തിന്റെ ലംഘനം, നിയമനങ്ങളിലെ ക്രമക്കേട്, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണു ഗവർണർക്കു ലഭിച്ച പരാതികളിലുള്ളത്. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന സമിതിയിൽ മദ്യവ്യവസായി മണിച്ചൻ ഉൾപ്പെടെ അഞ്ഞൂറോളം പേർക്ക് അംഗത്വം കൊടുത്തു സിപിഎം ഭരണം പിടിച്ചെടുത്തത് 2000ൽ ആയിരുന്നു. ഇതു വലിയ വിവാദം സൃഷ്ടിച്ചു. അടുത്തകാലത്ത് അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ മാതാവ് അറിയാതെ അനധികൃതമായി കൈമാറ്റം ചെയ്തതും ഏറെ വിവാദമുണ്ടാക്കി. ഇതുൾപ്പെടെ വ്യാപകമായ ആക്ഷേപങ്ങൾ നിലവിലുണ്ട്.
Results 1-10 of 64