Activate your premium subscription today
Tuesday, Apr 1, 2025
ദെയ്ർ അൽ ബാല (ഗാസ) ∙ ഗാസയിലെമ്പാടും ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി. 48 മണിക്കൂറിനിടെ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യം ആക്രമിച്ച പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തകരിൽ 15 പേരുടെ മൃതദേഹം കണ്ടെടുത്തു. ഒരാഴ്ച മുൻപ് തെക്കൻ ഗാസയിലെ റഫായിലാണ് ഇവരുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ടത്.
ടെഹ്റാൻ ∙ ആണവ പദ്ധതിയുടെ കാര്യത്തിൽ യുഎസുമായി ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിടുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തിരിച്ചടിയും കനത്തതായിരിക്കുമെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വ്യക്തമാക്കി.
മോസ്കോ ∙ ധാതു കരാറിൽനിന്നു പിൻവാങ്ങാൻ സെലെൻസ്കി ശ്രമിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. കഴിഞ്ഞ ദിവസം റഷ്യയ്ക്കെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു.
നയ്പീഡോ ∙ മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി. 3900 പേർ പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ചെറിയ ഭൂചലനങ്ങളും രൂപപ്പെട്ടു.
പാരിസ് ∙ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പഴ്സനല്‍ സ്റ്റാഫിനും ശമ്പളം നല്കാൻ ഉപയോഗിച്ച കേസിൽ ഫ്രാന്‍സിലെ പ്രതിപക്ഷ നേതാവ് മരീന്‍ ലെ പെന്‍ കുറ്റക്കാരി. 4 വർഷം തടവു ശിക്ഷയും ഒരു ലക്ഷം യൂറോ പിഴയും പാരിസ് ക്രിമിനല്‍ കോടതി ജഡ്ജി വിധിച്ചു. 5 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് റിപ്പോർട്ട്.
വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തടസ്സം നിന്നാൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 – 50 % അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
ടെഹ്റാൻ ∙ ആണവപദ്ധതി വിഷയത്തിൽ യുഎസുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. നേരിട്ടു ചർച്ച നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു. ഇതിനോടുള്ള ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
നയ്പീഡോ (മ്യാൻമർ)∙ റെയിൽവേ, വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ മ്യാൻമർ ഭൂകമ്പത്തിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. ഇന്ത്യ, ചൈന, സിംഗപ്പൂർ, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നു രക്ഷാപ്രവർത്തകർ സഹായവുമെത്തിയെങ്കിലും ഇതു രാജ്യത്തിന്റെ പലഭാഗത്തും ലഭ്യമാക്കാൻ കഴിയുന്നില്ല. റോഡുകളും പാലങ്ങളും തകർന്ന നിലയിലാണ്. ഭൂകമ്പ പ്രഭവകേന്ദ്രത്തിനു സമീപമുള്ള പ്രദേശങ്ങളിലൊന്നും സഹായങ്ങളെത്തിയിട്ടില്ലെന്നും ജനങ്ങൾ സ്വയം അതിജീവിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ജറുസലം ∙ വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൗ കൊല്ലപ്പെട്ടു. ജബാലിയയിൽ ഹനൗവിന്റെ ടെന്റിനുനേരെയായിരുന്നു ആക്രമണം. ഗാസ സിറ്റിയിൽ മറ്റൊരു ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 കുട്ടികളടക്കം 6 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഹമാസിന്റെ മുതിർന്ന നേതാക്കളായ 2 പേരും കൊല്ലപ്പെട്ടിരുന്നു. ഒരു വർഷത്തിനിടെ ഹമാസിന്റെ ഉന്നത രാഷ്ട്രീയ സമിതിയിലെ 20 അംഗങ്ങളിൽ 11 പേരെയും ഇസ്രയേൽ കൊലപ്പെടുത്തി.
ജറുസലം ∙ ഗാസ സിറ്റിയുടെ സെയ്തൂൻ, ടെൽ അൽ ഹവ എന്നീ മേഖലകളിലും പലസ്തീൻകാരോട് ഒഴിയാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം, 24 മണിക്കൂറിനിടെ നടത്തിയ ബോംബാക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈ മാസം 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചശേഷം 1.42 ലക്ഷം പലസ്തീൻകാരെ ഒഴിപ്പിച്ചെന്ന് യുഎൻ ജീവകാരുണ്യ ഏജൻസി അറിയിച്ചു.
Results 1-10 of 937
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.