Activate your premium subscription today
ഒട്ടാവ∙ കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽനിന്ന് ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു. ട്രൂഡോ സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്ന ഘട്ടത്തിലാണ്, വിശ്വസ്തയായ ധനമന്ത്രിയുടെ രാജി. സാമ്പത്തിക പ്രതിസന്ധി, യുഎസുമായും ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണു രാജി. പാർട്ടി അതിന്റെ കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രൂഡോ പറഞ്ഞു. ഭാവി പരിപാടികൾ അദ്ദേഹം വിശദീകരിച്ചില്ല. തിരഞ്ഞെടുപ്പ് നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
എഡ്മണ്ടൺ ∙ ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം വെടിയേറ്റ് മരിച്ച 20 കാരനായ ഇന്ത്യൻ വംശജനായ സുരക്ഷാ ജീവനക്കാരന്റെ ത്യാഗത്തെ ആദരിച്ച് കനേഡിയൻ ജനത.
ഉപരിപഠനത്തിനായി എത്തിയ ഇന്ത്യൻ വിദ്യാർഥികളോടു സ്റ്റഡി പെർമിറ്റ്, വീസ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ വീണ്ടും സമർപ്പിക്കാൻ കാനഡ ആവശ്യപ്പെട്ടതായി വിവരം. ഈ രേഖകൾ എല്ലാം അവർ മുൻപു നൽകിയിട്ടുള്ളതാണ്. 2 വർഷത്തിലേറെ വീസ കാലാവധിയുള്ള വിദ്യാർഥികളും ഈ കൂട്ടത്തിലുണ്ടെന്നാണു വിവരം. വിദേശ
ന്യൂഡൽഹി ∙ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയിലുള്ള ആശങ്ക അധികൃതരെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി ∙ വീസ അനുവദിക്കൽ ഓരോ രാജ്യത്തിന്റെയും പരമാധികാരത്തിൽ ഉൾപ്പെടുന്നതാണെന്നും അഖണ്ഡതയ്ക്ക് എതിരു നിൽക്കുന്നവരുടെ അപേക്ഷ നിരസിക്കാൻ അധികാരമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡയിൽനിന്നുള്ള വീസ അപേക്ഷകൾ പലതും ഇന്ത്യ നിരസിക്കുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ.
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ജെയിംസ് തടാകത്തിനടുത്ത് തീ കായുന്നതിനിടെ മരം വീണ് പഞ്ചാബ് സ്വദേശിനിയായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു.
വാഷിങ്ടൻ ∙ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ‘ഗവർണർ’ എന്നു വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപിന്റെ പരിഹാസം. ‘ട്രൂത്ത് സോഷ്യൽ’ എന്ന സ്വന്തം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ‘കാനഡയെന്ന മഹാ സംസ്ഥാനത്തിന്റെ ഗവർണർ ജസ്റ്റിൻ ട്രൂഡോ’യുമായി നടത്തിയ അത്താഴവിരുന്നിനെക്കുറിച്ചു ട്രംപ് പരാമർശിച്ചത്.
കാൽഗറി ∙ കാൽഗറിയിൽ 14 വർഷമായി തുടർന്നു വരുന്ന മലയാള സാഹിത്യത്തിന്റെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ ശൈത്യകാലത്തിന്റെ കവിതാ സായാഹ്നം പൂർവാധികം ജനപങ്കാളിത്തത്തോടെ പനോരമ ഹിൽസിലെ ആർസിസിജി ചർച്ചിൽ ആഘോഷിച്ചു.
കാനഡയിലെ ആൽബർട്ടയിൽ എഡ്മിന്റണിൽ ആസ്ഥാനമായുള്ള നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ 2024ലെ പ്രത്യേക വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കാനഡിൽ സംഭവിച്ചത് ഒരു അത്ഭുതക്കാഴ്ചയായിരുന്നു. ചെറിയ തൂണുകൾപോലെ പ്രകാശം ആകാശത്തുനിന്ന് താഴേക്ക് ഉയർന്നുനിന്നു. പില്ലേഴ്സ് ഓഫ് ലൈറ്റ് എന്ന പ്രതിഭാസമായിരുന്നു ഇതിനു പിന്നിൽ.
Results 1-10 of 560