Activate your premium subscription today
ചെന്നൈ∙ കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്നാഥ് സിങ് നടത്തിയ പരാമർശവും അതിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ മറുപടിയുമാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച.
തമിഴ്നാട്ടിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനത്തിൽ, വീടിനു മുന്നിലെ പടുകൂറ്റൻ ഗേറ്റ് തുറന്ന് വിജയ് സൈക്കിളിൽ പാഞ്ഞപ്പോൾ മുതൽ ചൂടുപിടിച്ചതാണു ദളപതിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള പല പ്രവചനങ്ങൾ. അഭിനയിക്കുന്ന സിനിമകളിലെ തീപാറുന്ന ഡയലോഗുകൾ വഴി ജിഎസ്ടിയേയും മരുന്നുവിലയേയും രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും കുത്തിനോവിക്കാൻ തുടങ്ങിയതോടെ പലർക്കും പൊള്ളി. തമിഴകം അപ്പോഴേ ഏതാണ്ട് ഉറപ്പിച്ചു; ദളപതി വരും തമിഴ്നാടിനെ നയിക്കാൻ. ഏറ്റവും ഒടുവിൽ, നാളെയുടെ വോട്ടർമാരായ വിദ്യാർഥികളെ ചേർത്തു പിടിച്ച് അഭിനന്ദിച്ച് എങ്ങനെയുള്ള വോട്ടർമാരാകണമെന്ന് അവരെ ഉപദേശിച്ചപ്പോഴും വീണ്ടും സജീവമായി വിജയ്യുടെ രാഷ്ട്രീയ പ്രവേശനം. ഒടുവിൽ, സസ്പെൻസിനു വിരാമമിട്ട് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന സജീവമാണെങ്കിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ്, അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തി ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം– ടിവികെ) എന്ന പാർട്ടി റജിസ്റ്റർ ചെയ്തു കഴിഞ്ഞു. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. ചിത്രീകരണം പുരോഗമിക്കുന്ന ‘ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം)’ എന്ന ചിത്രത്തിലൂടെ അഭിനയത്തോട് വിട പറയുമെന്നാണു താരത്തിന്റെ പ്രഖ്യാപനം. സംസ്ഥാന പര്യടനം നടത്തി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പദ്ധതി. അതേസമയം, തിരൈ താരങ്ങളെ വാഴിച്ചും വീഴിച്ചുമുള്ള പാരമ്പര്യം പേറുന്ന തമിഴകത്തിൽ വിജയ് വാഴുമോ വീഴുമോ...?
ചെന്നൈ∙ തമിഴ്നാടിനെ വീണ്ടും അശാന്തിയിലാക്കി രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിന്റെ കൊലപാതകം നടന്ന് ഒരു മാസം തികയും മുൻപാണ് തമിഴ്നാട്ടിലെ വിവിധ
കൊച്ചി∙ നൂറു കോടി രൂപയുടെ ഭൂമി തട്ടിപ്പു കേസിൽ തമിഴ്നാട് മുൻ മന്ത്രിയും മുതിർന്ന എഐഎഡിഎംകെ നേതാവുമായ എം.ആർ.വിജയഭാസ്കർ അറസ്റ്റിലായി. പീച്ചിക്കടുത്ത് വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നാണ് വിജയഭാസ്കറിനെയും സഹായി പ്രവീണിനെയും തമിഴ്നാട് സിബിസിഐഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പീച്ചി പൊലീസ്
ചെന്നൈ ∙ മനുഷ്യരാശിയെ കാർന്നു തിന്നുന്ന അപകടകാരി തന്നെയാണ് ലഹരിമരുന്നെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. തമിഴ്നാട്ടിൽ പടർന്നു പിടിക്കുന്ന ലഹരിമാഫിയയെ കുറിച്ച് നിരവധി തവണ മുൻപ് വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ആ ചർച്ചകൾക്ക് കൂടുതൽ ചൂട് പകരുകയാണ് ദളപതി വിജയ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽതന്നെയാണ് തമിഴ്നാട്ടിലെ 39 സീറ്റുകളും ജനവിധി തേടിയത്– ഏപ്രിൽ 19ന്. കനിമൊഴി– ഡിഎംകെ (തൂത്തുക്കുടി), തമിഴിസൈ സൗന്ദർരാജൻ– ബിജെപി (ചെന്നൈ സൗത്ത്), കെ.അണ്ണാമലൈ– ബിജെപി (കോയമ്പത്തൂർ), ദയാനിധി മാരൻ–ഡിഎംകെ (ചെന്നൈ സെൻട്രൽ), ഒ.പനീർസെൽവം– ബിജെപി പിന്തുണയുള്ള സ്വതന്ത്രൻ (രാമനാഥപുരം) തുടങ്ങിയ പ്രമുഖരുടെ പോരാട്ടത്തിലേയ്ക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും. എന്തായിരിക്കും ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന് ഇത്രയേറെ പ്രാധാന്യം ഇത്തവണ ലഭിക്കാനുള്ള കാരണം? ദ്രാവിഡ പാർട്ടികളായ ഡിഎംകെയും അണ്ണാഎഡിഎംകെയും ഉഴുതുമറിച്ച രാഷ്ട്രീയഭൂമികയിലേക്ക്, തമിഴ്നാടിന്റെ രാഷ്ട്രീയ സംസ്കൃതിയിലേക്ക് നുഴഞ്ഞുകയറാൻ സർവ സന്നാഹങ്ങളുമായിട്ടാണ് ഇത്തവണ ബിജെപി പട നയിക്കുന്നത്. അതിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ‘ഇന്ത്യ’ സഖ്യത്തിനു കരുത്തു പകരാനുള്ള തീവ്ര ശ്രമത്തിലാണ് ഡിഎംകെ. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് അണ്ണാഡിഎംകെ.
‘നാലുനാൾ കൂത്ത്’ കഴിഞ്ഞ് തമിഴ്നാട് ഇന്ന് ജനവിധിയെഴുതുകയാണ്. എത്ര നേരത്തേ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലും വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള നാലു ദിവസമാണ് തമിഴ്നാട്ടിൽ കാര്യമായി പ്രചാരണം. ഈ സമയത്താണ് നേതൃത്വവും സജീവമാകുന്നത്. പക്ഷേ കേരളത്തിൽനിന്നു വ്യത്യസ്തമാണ് തമിഴ്നാട്ടിൽ പലയിടത്തെയും പ്രചാരണരീതി.
തിരുപ്പൂർ ∙ നെയ്ത്തുതറികളുടെ താളവും പുതുവസ്ത്രങ്ങളുടെ ഗന്ധവുമാണു തിരുപ്പൂരിന്. ട്രേഡ് യൂണിയനുകൾക്കു വളക്കൂറുള്ള മണ്ണിൽ സിപിഐ പലവട്ടം വിജയം നെയ്തെടുത്തിട്ടുണ്ട്. നിയമസഭയിലേക്കായാലും ലോക്സഭയിലേക്കായാലും എല്ലാ വിജയങ്ങളുടെയും നായകൻ ഒരാൾ–കെ.സുബ്ബരായൻ.
കയ്യടി കൂടുതൽ കിട്ടുന്ന നമ്പർ അവസാനത്തേക്കു മാറ്റിവയ്ക്കുന്ന മജിഷ്യനെപ്പോലെയാണു പ്രചാരണ വേദിയിലെ ടി.ടി.വി.ദിനകരൻ. കണ്ണീരും ചിരിയും വാഗ്ദാനങ്ങളും വാരിവിതറിയ പ്രസംഗത്തിനൊടുവിലാണ് ക്ലൈമാക്സ് നമ്പർ. പ്രഷർ കുക്കർ ഉയർത്തിക്കാട്ടി പഞ്ച് ഡയലോഗ്.‘ഇത് അമ്മാവിൻ ആശി പെറ്റ ചിഹ്നം, നമത് വെട്രി ചിഹ്നം’. (ഇത് ജയലളിതയുടെ അനുഗ്രഹമുള്ള ചിഹ്നം. നമ്മുടെ വിജയ ചിഹ്നം). അകമ്പടിയായി വൻ കരഘോഷം. ‘മക്കൾ സെൽവൻ വാഴ്ക’ വിളികൾ.
ചെന്നൈ ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഗൃഹനാഥകൾക്ക് പ്രതിമാസം 3,000 രൂപ ലഭ്യമാക്കുമെന്നും കേരളവുമായുള്ള മുല്ലപ്പെരിയാർ തർക്കം പരിഹരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളുമായി അണ്ണാഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. നിലവിൽ നൽകുന്ന 1,000 രൂപ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി മൂന്നിരട്ടിയായി
Results 1-10 of 200