Activate your premium subscription today
Tuesday, Apr 1, 2025
ബെംഗളൂരു∙ കൈവിരലിനു പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ മലയാളി താരം സഞ്ജു സാംസൺ, വിക്കറ്റ് കീപ്പിങ്ങിന് അനുമതി തേടി ബെംഗളൂരുവിലേക്ക് പോയി. ഗുവാഹത്തിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനു പിന്നാലെയാണ്, ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് പോയത്. ഐപിഎലിന്റെ ആദ്യ ഘട്ടത്തിൽ
ഗുവാഹത്തി∙ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ, ടീം ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെൽഫിയെടുത്ത റിയാൻ പരാഗ്, അതിനു ശേഷം ഫോൺ എറിഞ്ഞുകൊടുത്തതാണ് ആരാധകരെ
ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ടാം മത്സരവും തോറ്റതോടെ ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടൊപ്പം ബോളർമാരെ പരാഗ് ഉപയോഗിക്കുന്ന രീതിക്കെതിരെയും വിമർശനമുയർന്നുകഴിഞ്ഞു. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാമത്തെ
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പോരാട്ടങ്ങൾ കൂടുതൽ ദുഷ്കരമാകുമെന്ന് മുൻ ഇന്ത്യൻ താരം വാസിം ജാഫർ. സീസണിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു രാജസ്ഥാൻ തോറ്റതിനു പിന്നാലെയാണ് വാസിം ജാഫറിന്റെ വിമര്‍ശനം. ആദ്യ മത്സരത്തിൽ
ഹൈദരാബാദ് ∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആയുധപ്പുരയിലേക്ക് ഇഷൻ കിഷൻ എന്ന തീപ്പൊരി കൂടി വീണാൽ എന്തു സംഭവിക്കും? ആരാധകർ കാത്തിരിക്കുന്ന, എതിരാളികൾ ഭയപ്പെടുന്ന ആകാശ വിസ്മയത്തിന് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഹൈദരാബാദ് തിരികൊളുത്തി. സൺറൈസേഴ്സിന്റെ ഓറഞ്ച് ജഴ്സിയിലെ അരങ്ങേറ്റ
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) സീസണിലെ ആദ്യ മത്സരത്തിൽ അർധസെഞ്ചറിയെന്ന രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ പതിവിന് ഈ സീസണിലും വ്യത്യാസമില്ല! ഇത്തവണ പരുക്കിൽനിന്ന് പൂർണമായി വിമുക്തനാകാത്തതിനാൽ നായകസ്ഥാനം പോലും ഉപേക്ഷിച്ച് ‘ഇംപാക്ട് പ്ലെയർ’ നിയമത്തിന്റെ ചുവടുപിടിച്ച് ബാറ്ററായി
മെഗാ ലേലത്തിനും മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഐപിഎൽ പതിനെട്ടാം അധ്യായത്തിലെ രാജസ്ഥാൻ റോയൽസിന്റെ സംഘബലം. ലേലത്തിനു മുൻപേയുള്ള റീട്ടെൻഷനിൽ ജോസ് ബട്ലറുടെ പേരില്ലാതായതോടെയാണു രാജസ്ഥാൻ വാർത്തകളിൽ നിറഞ്ഞത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ 6 താരങ്ങളെ നിലനിർത്തിയിട്ടും ഇംഗ്ലിഷ് ബാറ്ററെ നിലനിർത്താതിരുന്ന റോയൽസിന്റെ ‘പ്ലാനിങ്’ ആരാധകരെയും വിദഗ്ധരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. പുതിയ സീസണിലെ ആദ്യമത്സരത്തിനായി ഒരുങ്ങുമ്പോഴും സമീപകാല നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ബാറ്ററെന്ന ഖ്യാതിയുള്ള ബട്ലറെ ഒഴിവാക്കിയതിലെ നിരാശ ആരാധകർ മറച്ചുവയ്ക്കുന്നില്ല. തന്റെ സുഹൃത്തുകൂടിയായ ജോസേട്ടനെ ‘മിസ്’ ചെയ്യുന്നുവെന്ന പരാമർശം ഒടുവിൽ ക്യാപ്റ്റൻ സഞ്ജുവിൽ നിന്നുപോലും കേൾക്കേണ്ടിവന്നു. ബട്ലർ മാത്രമല്ല, കഴിഞ്ഞ മൂന്നു സീസണുകളിലായി ടീമിന്റെ കരുത്തായി വിലയിരുത്തിയ അശ്വിൻ–ചെഹൽ സ്പിൻ കൂട്ടുകെട്ടും പൊളിച്ചെഴുതിയാണു പ്രിമിയർ ലീഗിലെ പ്രഥമ കിരീടം ഉയർത്തിയെന്ന പെരുമയുള്ള രാജസ്ഥാൻ റോയൽസിന്റെ ഈ വരവ്. പുതിയ താരങ്ങൾ എങ്ങനെയാകുമെന്ന പ്രതീക്ഷകൾക്കുമപ്പുറം പഴയ താരങ്ങളുടെ അഭാവം ആരു നികത്തുമെന്ന തെല്ലാശങ്കയോടെയാണു രാജസ്ഥാൻ ആരാധകർ പുതിയ സീസണിനെ നോക്കിക്കാണുന്നത്. സഞ്ജുവിന്റെ സംഘമെന്ന കാരണത്താൽ കേരളത്തിന്റെ സ്വന്തം ടീമെന്ന വിശേഷണമുള്ള രാജസ്ഥാൻ റോയൽസിന്റെ കരുത്തും കണക്കുകൂട്ടലുകളും കുറയ്ക്കലുകളും അറിഞ്ഞ് പുത്തൻ ഐപിഎലിനു കണ്ണെറിയാം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിൽ രാജസ്ഥാൻ റോയല്‍സിനെ നയിക്കാൻ റിയാൻ പരാഗിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമായിരുന്നു. ടീമംഗങ്ങളുടെ സാന്നിധ്യത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയായിരുന്നു താല്‍ക്കാലിക ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. സഞ്ജുവിന് കയ്യിൽ പരുക്കേറ്റതിനാൽ വിക്കറ്റ്
ജയ്പുർ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ ജോഫ്ര ആർച്ചറിന്റെ പന്ത് പതിച്ച് കൈവിരലിനേറ്റ പരുക്കാണ് രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനത്തുനിന്ന് ആദ്യത്തെ മൂന്നു മത്സരങ്ങളിൽ മാറിനിൽക്കേണ്ട അവസ്ഥയിലേക്ക് മലയാളി താരം സഞ്ജു സാംസണിനെ എത്തിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കഠിനശ്രമത്തിനൊടുവിൽ ബാറ്റിങ്ങിന് ഇറങ്ങാൻ അധികൃതരുടെ പച്ചക്കൊടി കിട്ടിയെങ്കിലും, വിക്കറ്റ് കീപ്പറുടെ ജോലി തുടരാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആദ്യ മൂന്നു കളികളിൽ ക്യാപ്റ്റൻ സ്ഥാനം വിട്ടുകൊടുത്ത് ബാറ്ററായി ‘ഒതുങ്ങാൻ’ സഞ്ജു തീരുമാനിച്ചത്.
ഐപിഎൽ 18–ാം സീസണിലും കേരളത്തിന് സ്വന്തമായി ഒരു ടീമില്ല. പക്ഷേ ഒരു ക്യാപ്റ്റനും 3 താരങ്ങളും മലയാളത്തിന്റെ മേൽവിലാസമായി ഈ സീസണിലുമുണ്ട്. തുടർച്ചയായ അഞ്ചാം സീസണിലും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സാംസൺ നയിക്കുന്ന കേരളത്തിന്റെ ‘ഐപിഎൽ സ്ക്വാഡിൽ’
Results 1-10 of 1168
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.