Activate your premium subscription today
ധാക്ക∙ ഏകദിന ലോകകപ്പ് ക്രിക്കറ്റിനു മുൻപ് ബംഗ്ലദേശ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ഷാക്കിബ് അൽ ഹസൻ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. പൂർണമായും ഫിറ്റല്ലാത്ത താരങ്ങളുമായി ഇന്ത്യയിലേക്കു പോകാൻ താൽപര്യമില്ലെന്ന് ഷാക്കിബ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാനായി ഷാക്കിബും പരിശീലകൻ ചന്ദിക ഹതുരുസിംഗയും
ബംഗ്ലാദേശ് ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന തമിം ഇഖ്ബാൽ ഖാൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ബംഗ്ലാ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുമ്പോൾ അത് ആരാധകർക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ (വേദി: ചിറ്റഗോങ്) 17 റൺസിന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഓപ്പണർകൂടിയായ നായകൻ വ്യാഴാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്. മൽസരത്തിൽ തമിം നേടിയത് വെറും 13 റൺസ് മാത്രവും. വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കാരണങ്ങൾ പലതുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.
ധാക്ക ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ബംഗ്ലദേശ് ക്രിക്കറ്റ് താരം തമിം ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു. ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന തമിം, അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരം പരാജയപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗ്ലദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന തമീമിന്റെ അപ്രതീക്ഷിത പ്രഖ്യാപനം സകലരെയും ഞെട്ടിക്കുകയും ചെയ്തു. ഇന്നലെ ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർത്താസയ്ക്കൊപ്പമാണ് തമീം ഇഖ്ബാലും ഭാര്യയും ഷെയ്ഖ് ഹസീനയെ വസതിയിൽ സന്ദർശിച്ചത്. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൽ ഹസനും സന്നിഹിതനായിരുന്നു.
ധാക്ക∙ ബംഗ്ലദേശ് ഏകദിന ക്യാപ്റ്റൻ തമീം ഇഖ്ബാലിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കലിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ബംഗ്ലദേസ് പരാജയപ്പെട്ടതിന്റെ പിറ്റേന്നാണ് ക്യാപ്റ്റന്റെ രാജി. ഇന്ത്യയിൽ നടക്കുന്ന
ധാക്ക∙ ഏകദിന ലോകകപ്പിന് മൂന്നു മാസം മാത്രം ബാക്കി നിൽക്കെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് തമീം ഇക്ബാൽ. ബംഗ്ലദേശ് ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് തമീം ഇക്ബാൽ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കഴിഞ്ഞ ദിവസം ബംഗ്ലദേശ് പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണു വിരമിക്കൽ പ്രഖ്യാപനം വന്നത്. ഇതോടെ ഏകദിന ലോകകപ്പില് ബംഗ്ലദേശിനു പുതിയ ക്യാപ്റ്റനെ
ധാക്ക∙ ട്വന്റി20 ക്രിക്കറ്റുമായി ബന്ധപ്പെട്ട്, ബംഗ്ലദേശ് ക്രിക്കറ്റ് ടീമിലെ ഭാവിയെക്കുറിച്ചുള്ള തമീം ഇക്ബാലിന്റെ ആരോപണങ്ങൾക്കെതിരെ ശക്തമായ മറുപടി ഉയർത്തി ബംഗ്ലദേശ് ക്രിക്കറ്റ് Bangladesh, Bangladesh Cricket Team, Tamim Iqbal, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
Results 1-6