ബംഗ്ലദേശ് പ്രധാനമന്ത്രി ഇടപെട്ടു; വിരമിക്കൽ പിന്‍വലിച്ച് തമീം ഇക്ബാൽ,ഒന്നരമാസം വിശ്രമം
Mail This Article
ധാക്ക ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ബംഗ്ലദേശ് ക്രിക്കറ്റ് താരം തമിം ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു. ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന തമിം, അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരം പരാജയപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ബംഗ്ലദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന തമീമിന്റെ അപ്രതീക്ഷിത പ്രഖ്യാപനം സകലരെയും ഞെട്ടിക്കുകയും ചെയ്തു.ഇന്നലെ ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർത്താസയ്ക്കൊപ്പമാണ് തമീം ഇഖ്ബാലും ഭാര്യയും ഷെയ്ഖ് ഹസീനയെ വസതിയിൽ സന്ദർശിച്ചത്.
ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൽ ഹസനും സന്നിഹിതനായിരുന്നു. ചർച്ചയ്ക്കു ശേഷം, താൻ വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കുകയാണെന്നു തമിം ഇഖ്ബാൽ മാധ്യമങ്ങളോടു പറഞ്ഞു. ഒന്നരമാസത്തെ വിശ്രമം തമിമിന് അനുവദിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും ടീമിലേക്കു തിരിച്ചെത്തുക.
English Summary : Prime Minister of Bangladesh intervened, Tamim Iqbal changed decision