Activate your premium subscription today
സന്തോഷ് ട്രോഫി ഫുട്ബോളിൽ 8–ാം കിരീടം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ യാത്രയ്ക്കു വെടിക്കെട്ട് വിജയത്തോടെ തുടക്കം. കഴിഞ്ഞ തവണത്തെ 2–ാം സ്ഥാനക്കാരായ ഗോവയെ ഇന്നലെ ആദ്യ മത്സരത്തിൽ കേരളം 4–3നു തോൽപിച്ചു. ആദ്യാവസാനം ത്രില്ലർ മോഡിലായിരുന്നു കളി.
ഹൈദരാബാദ്∙ ഈ വർഷത്തെ ആദ്യ വിജയം, കോച്ച് മനോലോ മാർക്കസിനു കീഴിലെ ആദ്യ ജയം എന്നീ സ്വപ്നങ്ങളുമായെത്തിയ ഇന്ത്യയെ, സൗഹൃദ മത്സരത്തിൽ സമനിലയിൽ തളച്ച് ഫിഫ റാങ്കിങ്ങിൽ പിന്നിലുള്ള മലേഷ്യ. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനില വഴങ്ങിയത്. 19–ാം മിനിറ്റിൽ പൗലോ ജോസ്വെയുടെ ഗോളിൽ മുന്നിൽക്കയറിയ മലേഷ്യയ്ക്കെതിരെ, 39–ാം മിനിറ്റിൽ രാഹുൽ ഭേക്കെ നേടിയ ഗോളിലാണ് ഇന്ത്യ രക്ഷപ്പെട്ടത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (125) പിന്നിലുള്ള ടീമാണു മലേഷ്യ (133).
മലയാളി താരങ്ങളായ എം.എസ്.ജിതിനെയും വിബിൻ മോഹനനെയും ഉൾപ്പെടുത്തി മലേഷ്യയ്ക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള 26 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഒരു ഇടവേളയ്ക്കു ശേഷം സീനിയർ താരം സന്ദേശ് ജിങ്കാൻ ദേശീയ ടീമിലേക്ക് തിരിച്ചെത്തി.
മലപ്പുറം ∙ സ്വന്തം മണ്ണിൽ അവസാന മത്സരം കളിച്ച്, പ്രഫഷനൽ ഫുട്ബോളിനോടു വിടപറഞ്ഞ് ഇന്ത്യൻ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായിരുന്ന മുപ്പത്തിയേഴുകാരൻ അനസ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിനെതിരെ കളത്തിലിറങ്ങിയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
കൊല്ലം ∙ ‘ഗോപാലകൃഷ്ണൻ സാർ തൊടാത്ത ഒരാളും കളിക്കാരനാവില്ല, അത്രമേൽ ഫുട്ബോളുമായും കായികമേഖലയുമായും പരിശീലനവുമായും ബന്ധമുള്ള ഒരാൾ മുൻ ഫുട്ബോൾ താരവും കോച്ചുമായിരുന്ന ഗോപാലകൃഷ്ണൻ സാറെ കുറിച്ചു ആരോട് ചോദിച്ചാലും ലഭിക്കുന്ന മറുപടിയാണ് ഇത്. ഒരു ജീവിതകാലം മുഴുവൻ കായിക മേഖലയ്ക്ക് വേണ്ടിയും കായിക താരങ്ങളെ
കൊല്ലം∙ കേരളം ആദ്യമായ സന്തോഷ് ട്രോഫി സ്വന്തമാക്കിയ ടീമിന്റെ കോച്ചും ഇന്ത്യൻ ഫുട്ബോൾ താരവുമായിരുന്ന കൊല്ലം ആശ്രാമം റോയൽ നഗർ ധന്യം വീട്ടിൽ കെ.കെ. ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. സംസ്കാരം നാളെ നടക്കും. ഭാര്യ: എൻ. രാജേശ്വരി. മക്കൾ: രാജേഷ് (യുഎസ്), ധന്യ (യുകെ). മരുമക്കൾ: നിഥിൻ, രൂപ. 1973ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ അതിന്റെ അമരക്കാരിൽ ഒരാളായിരുന്നു ഗോപാലകൃഷ്ണൻ. സ്കൂൾ കാലഘട്ടം മുതൽ ഫുട്ബോൾ താരമായി തിളങ്ങി. പ്രാദേശിക ടീമുകളിലൂടെയാണ് കളിച്ചു വളർന്നത്.
സഞ്ജു സാംസണും സൂര്യകുമാർ യാദവും ബാറ്റിങ് വിരുന്നൊരുക്കിയ ഹൈദരാബാദിൽ ഇന്ത്യയ്ക്ക് 133 റൺസ് വിജയം. മൂന്നാം ട്വന്റി20യിൽ ഇന്ത്യ ഉയർത്തിയ 298 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ട്വന്റി20യിലെ ആദ്യ സെഞ്ചറി തികച്ച സഞ്ജു സാംസണാണു കളിയിലെ താരം. ഇന്ത്യ മൂന്നാം വിജയം നേടിയതോടെ ടെസ്റ്റ് പരമ്പരയിലെയും ട്വന്റി20യിലേയും എല്ലാ കളികളും തോറ്റാണ് ബംഗ്ലദേശ് മടങ്ങുന്നത്. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ.
നാംദിൻ (വിയറ്റ്നാം)∙ തുടർച്ചയായ 11–ാം മത്സരത്തിലും വിജയം സ്വന്തമാക്കാൻ സാധിക്കാതെ ഇന്ത്യൻ ഫുട്ബോൾ ടീം. വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുന്നിലുള്ള വിയറ്റ്നാം ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ ഗോൾ മടക്കുകയായിരുന്നു.
ഒരുവണ്ടി നിറയെ സുന്ദരൻമാർ. കൂട്ടത്തോടെ വന്നിറങ്ങുന്നു. ഡ്രെസിങ് റൂമിലേക്കു പോകുന്നു. വാമപ്പ് ചെയ്യുന്നു. പിന്നെ നീലക്കുപ്പായത്തിൽ കളത്തിലേക്കുവരുന്നു. ഇറ്റലിയുടെ ദേശീയഗാനം പതിനായിരക്കണക്കിനു കാണികൾക്കൊപ്പം പാടുന്നു. കളി തുടങ്ങുന്നു. അതുവരെ കണ്ടതെല്ലാം സുന്ദരചിത്രങ്ങൾ. തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇറ്റലി ഫുട്ബോൾ ടീമിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. നീലക്കണ്ണുള്ള സുന്ദരൻമാർ. പോണിടെയ്ൽ കെട്ടിയ സുന്ദരൻമാർ, തലമുടി അലക്ഷ്യമായിട്ട സുന്ദരൻമാർ. ഷേവ് ചെയ്യാത്ത മുഖത്തെ കുറ്റിരോമങ്ങൾക്കിത്ര ഭംഗിയോ എന്നു ചിന്തിച്ചുപോകുന്നതരം ഹാൻസം ഗയ്സ്. പന്തുകളിയുടെ സാങ്കേതിക രഹസ്യങ്ങളുടെ മതിൽക്കെട്ടിനിപ്പുറം മാത്രം നിന്ന മലയാളി യുവതികളെ പച്ചപ്പുൽ മൈതാനത്തെ തുറന്നു പറച്ചിലുകളിലൂടെ കൈകോർത്തുപിടിച്ച് അപ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയ സുന്ദരൻമാർ. അത്തരം സുന്ദരൻമാർക്കിടയിൽനിന്ന്, കളിയുടെ ഭൂരിഭാഗം സമയവും തീർന്നല്ലോ എന്നു വിചാരിച്ചിരിക്കുമ്പോൾ അതാ എഴുന്നേറ്റുവരുന്നു ഒരാൾ. അധികം ഉയരമില്ല. കഷണ്ടികയറിയ തല
ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എെഎഎഫ്എഫ്) നഷ്ടപരിഹാരമായി 3.36 കോടി രൂപ നൽകും. കരാർ കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ പുറത്താക്കിയതിനെത്തുടർന്ന്, 2 വർഷത്തെ ശമ്പളമായ 7.72 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച് ഫിഫ കോടതിയെ സമീപിച്ചിരുന്നു.
Results 1-10 of 291