ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലോകത്തിലെ ഏറ്റവും വലിയ ഗുഹയെക്കുറിച്ച് കേട്ടിട്ടുണ്ടോ? മദ്ധ്യ വിയറ്റ്‌നാമിലെ ക്വാങ് ബിൻഹ് പ്രവിശ്യയിലെ 'ഫോങ് നാ കി ബാങ്' ദേശീയോദ്യാനത്തിലാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്. ലാവോസ്-വിയറ്റ്നാം അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ ഗുഹ ഇന്ന് പ്രസിദ്ധമായ ഒരു വിനോദസഞ്ചാര ആകര്‍ഷണമാണ്. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ധാരാളം സഞ്ചാരികള്‍ ഗുഹയ്ക്കുള്ളിലെ കാഴ്ചകള്‍ കാണാന്‍ എത്തുന്ന. സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന്റെ ക്ലൈമാക്സിന് പ്രചോദനമായത് ഈ ഗുഹായായിരുന്നു എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. കൂടാതെ വിവിധ ഭാഷകളിലായി സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രങ്ങള്‍ക്കും സൺ ഡൂങ് ഗുഹ വേദിയായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഗുഹയെക്കുറിച്ച് കൂടുതല്‍ അറിയാം.

എത്രയാണ് ഗുഹയുടെ വലുപ്പം?

പുരാവസ്തുഗവേഷകരുടെ പഠനങ്ങള്‍ പ്രകാരം ഗുഹയ്ക്ക് ഏകദേശം അന്‍പതു ലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്നു. ഏകദേശം 9 കിലോമീറ്ററോളം നീളവും 200 മീറ്റർ ഉയരവും 150 മീറ്റർ വീതിയുമാണ് ഈ ഗുഹയ്ക്കുള്ളത്. അതായത്, ഒരു ബോയിംഗ് 747 വിമാനത്തിന് കയറാൻ കഴിയുന്നത്ര സ്ഥലമുണ്ട് ഗുഹയില്‍!

hyunwoong park | Shutterstock
hyunwoong park | Shutterstock

 

കണ്ടെത്തിയത് കര്‍ഷകന്‍

Vietnam Stock Images | Shutterstock
Vietnam Stock Images | Shutterstock

ഹോ ഖാൻ എന്നുപേരായ ഒരു വിയറ്റ്‌നാമീസ് കർഷകൻ ആണ് 1990 ൽ ഈ ഗുഹ ആദ്യമായി കണ്ടെത്തിയത്. ഒരിക്കല്‍ ഈ പ്രദേശത്ത് കൂടി സഞ്ചരിക്കവേ ഗുഹയിലേക്കുള്ള പ്രവേശനകവാടം ഇദ്ദേഹം കണ്ടെത്തി. എന്നാല്‍ അപകടകരമായി തോന്നിയതിനാല്‍ അതിനുള്ളിലേക്ക് പോയില്ല. 

 

പിന്നീട് 2009ല്‍ ബ്രിട്ടീഷ് കേവ് റിസർച്ച് അസോസിയേഷൻ ഫോങ് നാ കി ബാങിൽ നടത്തിയ സർവ്വേയുടെ ഭാഗമായി ഇവിടെ കൂടുതല്‍ തിരച്ചിലുകള്‍ നടത്തിയതോടെയാണ് ഗുഹയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറംലോകമറിയുന്നത്. ‘പർവതത്തിലെ അരുവി’ എന്നര്‍ത്ഥം വരുന്ന, സൺ ഡൂങ് എന്ന പേര് ഗുഹയ്ക്ക് നൽകിയതും ഇവര്‍ തന്നെയായിരുന്നു.

 

ഗുഹയ്ക്കുള്ളിലെ കാഴ്ചകള്‍

Vietnam Stock Images | Shutterstock
Vietnam Stock Images | Shutterstock

ഗുഹയ്ക്കുള്ളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് മറ്റൊരു ലോകം തന്നെയാണ്. ഗുഹയ്ക്കുള്ളിലൂടെ റൗവോ തൂങ് നദിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൂടാതെ അരുവികളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും 50 മീറ്ററോളം ഉയരമുള്ള മരങ്ങൾ നിറഞ്ഞ കാടുമെല്ലാം ഈ ഗുഹയിലുണ്ട്. വിള്ളലുകളിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശത്തില്‍ തെളിയുന്ന കാഴ്ചകള്‍ ഒരു മായാലോകമാണ് മുന്നില്‍ തുറന്നിടുക.

കുരങ്ങൻമാരും പാമ്പുകളും എലികളും കിളികളും വവ്വാലുകളും തുടങ്ങി നിരവധി ജീവജാലങ്ങള്‍ ഇതിനുള്ളില്‍ വസിക്കുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിലുകളും ഇതിനുള്ളില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 70 മീറ്റർ വരെ ഉയരമുള്ള ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും ഉയരമുള്ള സ്റ്റാലഗ്മൈറ്റുകളിൽ ചിലത് ഗുഹയിലുണ്ട്. ഗുഹയിലെ ഹാൻഡ് ഓഫ് ഡോഗ് സ്റ്റാലഗ്മൈറ്റിന് 70 മീറ്ററിലധികം ഉയരമുണ്ട്. ഉള്ളില്‍ നല്ല ഇരുട്ടായതിനാല്‍ ടോര്‍ച്ച് പോലുള്ള ഉപകരണങ്ങള്‍ കൊണ്ടാണ് എല്ലാവരും ഉള്ളിലേയ്ക്ക് പോകുന്നത്.

 

പ്രവേശനം ആര്‍ക്കൊക്കെ

2013-ലാണ് ഇവിടം വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നത്. ഗുഹയിലേക്ക് പ്രവേശിക്കാൻ പ്രത്യേക അനുമതി വേണം. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത്, വർഷത്തിൽ പരമാവധി 300-500 പേര്‍ക്ക് മാത്രമാണ് ഗുഹയ്ക്കുള്ളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ടൂറിസം ആവശ്യങ്ങൾക്കായി ഗുഹയിൽ പ്രവേശിക്കാൻ ഓക്സാലിസ് അഡ്വഞ്ചർ ടൂറുകൾക്ക് മാത്രമേ അനുമതിയുള്ളൂ. എന്നിരുന്നാലും മഴക്കാലത്ത് ഗുഹയിലേക്ക് ആരെയും കടത്തിവിടാറില്ല.

 

English Summary: Son Doong Cave, Largest Cave in the world: Pulimurugan Shooting Location

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com