ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പൊതുവേ അനുകൂലമായ സമയം. ആത്മവിശ്വാസവും കാര്യപ്രാപ്തിയും വര്‍ധിക്കും. ചെറുപ്പക്കാര്‍ക്ക് ഇഷ്ടമുള്ള മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. വൈകാരികമായി അല്‍പം മോശമാകാം. ഓഫീസിലെ പ്രശ്നങ്ങള്‍ തുടരാം. പ്രണയബന്ധം കൂടുതല്‍ ഊഷ്മളമാകും. ആരോഗ്യസ്ഥിതി തൃപ്തികരം. വരുമാനത്തിൽ അധികമായ ചെലവുകൾ വന്നു ചേരും.  

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): മാസത്തിന്‍റെ രണ്ടാം പകുതി കൂടുതല്‍ അനുകൂലം. അമിത ആത്മവിശ്വാസവും അഹംഭാവവും സൗഹൃദങ്ങളെ ബാധിക്കാം. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് കരുതല്‍ ആവശ്യമായ സമയം. വിദ്യാർഥികള്‍ക്ക് പഠനസംബന്ധമായ ബുദ്ധിമുട്ടുകള്‍ വരാം. ജോലിസ്ഥലത്ത് ചില്ലറ പരാതികളുയരാം. കുടുംബത്തോടൊപ്പം അല്‍പ സമയം ചെലവിടാൻ ശ്രദ്ധിക്കുക.

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി): നിങ്ങളില്‍ മറഞ്ഞിരിക്കുന്ന കഴിവുകള്‍ വെളിപ്പെടാം. പുതിയ കാര്യങ്ങള്‍ക്കായുള്ള പദ്ധതികള്‍ ഉണ്ടാക്കാം. അമിതമായ ചര്‍ച്ചകള്‍ ഒരു വിഷയത്തിലും വേണ്ട. ഇത് കാര്യങ്ങള്‍ കൈവിടാനിടയാക്കാം. പുറമെ നിന്നുള്ള ഇടപെടലുകള്‍ക്കും അവസരം നല്‍കേണ്ട. ദാമ്പത്യബന്ധത്തില്‍ ആശയവൈരുധ്യങ്ങള്‍ വരാം. ശരീരവേദനയ്ക്ക് സാധ്യത കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വിദ്യാര്‍ഥികള്‍ക്ക് പഠനവിജയം. ദിവസത്തിന്‍റെ രണ്ടാം പകുതി കൂടുതല്‍ അനുകൂലം. ഒരു പക്ഷേ ഉല്ലാസയാത്ര പോയേക്കാം. വിചാരിക്കാത്ത ചെലവുകളുയരാം. നിങ്ങളുടെ ദേഷ്യം മൂലം ഏതെങ്കിലും അടുപ്പമുള്ളവരുമായി പ്രശ്നങ്ങളുണ്ടാകാം. ബിസിനസില്‍ പുതിയ ചുവടുവയ്പുകളുണ്ടാകാം. പ്രണയ ബന്ധം ഊഷ്മളമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടാം. വസ്തു സംബന്ധിച്ച ഇടപാടിന് സാധ്യത. എന്തെങ്കിലും കളവ് പോകാനായി സാധ്യതയുണ്ട്. അതുകൊണ്ട് സൂക്ഷിക്കുക. വൈകാരികതയ്ക്ക് മുകളില്‍ തീരുമാനങ്ങളെടുക്കാതിരിക്കുക. വിദ്യാർഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കീഴുദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാം. ദമ്പതികൾക്ക് ഒന്നിച്ച് ചെലവിടാൻ സമയം കിട്ടാതെയാകാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): ദിനചര്യകളില്‍ വരുത്തുന്ന മാറ്റം നല്ല ഫലം കൊണ്ടു വരാം. വസ്തു ഇടപാടില്‍ ലാഭം. വൈകാരികത നിയന്ത്രിക്കേണ്ടതുണ്ട്. കാരണം അടുപ്പമുള്ളവരുമായി പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ് കാര്യങ്ങളില്‍ അനുഭവപരിചയമുള്ളവരുടെ ഉപദേശം തേടാം. പൊതുവേയുള്ള അസ്വസ്ഥത ശരീരത്തെ ബാധിക്കാം. തളര്‍ച്ചയും മടിയും നേരിടാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വീട് പുതുക്കുന്നതുമായി മുന്നോട്ടു പോകും. പൊതുവേ സന്തോഷകരമായ വാരമായിരിക്കും. ആഗ്രഹിക്കുന്നവർക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ബിസിനസ് വികസിപ്പിക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവരും. സാമ്പത്തിക പുരോഗതി കൈവരിക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും.

വൃശ്ചികം (വിശാഖം അവസാന ഭാഗം, അനിഴം, തൃക്കേട്ട): ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ വരാം. ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ചര്‍ച്ചകള്‍ കുറച്ച് കൂടുതല്‍ ജോലി ചെയ്യാം. അധികം ആരുടെയും ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതില്ല. യാത്രയില്‍ ചെലവ് വരാം. തൊഴില്‍ തേടുന്നവര്‍ക്ക് ഗുണകരമായ അവസരങ്ങള്‍ വരാം. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമായി പോകും. ചുമയ്ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരമാകും. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാൻ സാധിക്കും. സാമൂഹിക സേവനത്തിന് സാധ്യത. അധിക ചെലവുകള്‍ ഉണ്ടാകാമെന്നത് കൊണ്ട് ബഡ്ജറ്റ് അനുസരിച്ച് മുന്നോട്ട് പോവുക. സഹോദരങ്ങൾക്കിടയില്‍ അഭിപ്രായ വ്യത്യാസം വരാം. ബിസിനസില്‍ നിന്നും കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): മുതിര്‍ന്നവരുടെ അനുഗ്രഹവും സഹകരണവും ഗുണം നല്‍കാം. വീട്ടില്‍ അനുകൂലമായ അന്തരീക്ഷം നിറയും. നിങ്ങളുടെ ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അനിഷ്ട സംഭവങ്ങളുണ്ടാകാം. കുട്ടികളുമായി കൂടുതല്‍ സമയം ചെലവിടുന്നത് നല്ലത്. മേലുദ്യോഗസ്ഥൻ നിങ്ങളില്‍ തൃപ്തരാകാം. കുടുംബത്തില്‍ ആഘോഷ പരിപാടികള്‍ക്ക് സാധ്യത. ആരോഗ്യനില തൃപ്തികരം.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം): ജോലിയില്‍ ശ്രദ്ധ നല്‍കേണ്ട സമയം. മടിയില്‍ മുങ്ങിപ്പോകാതിരിക്കാനും ശ്രദ്ധിക്കുക. കാരണം ഇത് മുഖേന വിജയം വഴുതിപ്പോകാം. മനസ് അസ്വസ്ഥമാകാനും ദേഷ്യം വര്‍ധിക്കാനും സാധ്യത. വീട് നന്നാക്കാനുള്ള പദ്ധതി പുനര്‍ചിന്തിക്കുക. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ ആളുകളെ വിശ്വാസത്തിലെടുക്കുമ്പോള്‍ നല്ലതു പോലെ ചിന്തിക്കുക. കുടുംബാന്തരീക്ഷം നല്ലത്. ആരോഗ്യസ്ഥിതിയും നന്നായിരിക്കും.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി): പ്രണയബന്ധം ഉപേക്ഷിക്കാൻ സാധ്യത. പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടാം. ചില പണമിടപാടുകളില്‍ വിഷമം നേരിടാം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാൻ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ബിസിനസില്‍ മെച്ചം. ജോലിത്തിരക്ക് മൂലം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് ഒന്നിച്ച് സമയം ചെലവിടാൻ കഴിഞ്ഞെന്നു വരില്ല. തളര്‍ച്ച, അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത.

English Summary:

Dive into your November destiny! Dr. P.B. Rajesh reveals insightful monthly predictions for Aries, Taurus, and Gemini, covering love, career, finance, and health.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com