കൊച്ചി ∙ ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു. ഇനി ബജാജും അലയൻസും സ്വന്തം നിലയിൽ ലൈഫ് ഇൻഷുറൻസും മറ്റ് ഇൻഷുറൻസ് പദ്ധതികളും നടത്തും. സംയുക്ത കമ്പനിയിൽ അലയൻസിന്റെ 26% ഓഹരി ബജാജ് വാങ്ങും. ലൈഫ് ഇൻഷുറൻസിന് 13,780 കോടിയും മറ്റ് ഇൻഷുറൻസ് ബിസിനസിന് 10,400 കോടിയും നൽകിയാണ് ഓഹരികൾ വാങ്ങുന്നത്.
ബജാജ് ഫിൻസെർവിനും ബജാജ് ഹോൾഡിങ്സിനും ജമ്നലാൽ ബജാജ് സൺസിനുമായി ഈ ഓഹരികൾ വീതം വയ്ക്കും. ബജാജ് ഹോൾഡിങ്സിന് 20% ഓഹരി ലഭിക്കും. ബജാജും ജർമ്മൻ ധനകാര്യ സേവന കമ്പനിയായ അലയൻസും ചേർന്ന് ഇൻഷുറൻസ് ബിസിനസ് 2000ലാണ് ആരംഭിച്ചത്. ലൈഫ് ഇൻഷുറൻസിന് ഇന്ത്യയിൽ ഈ രംഗത്ത് 3% വിപണിയുണ്ട്, മറ്റ് ഇൻഷുറൻസിൽ 7 ശതമാനവും. സംയുക്ത കമ്പനിക്ക് 40,000 കോടി മൂല്യമുണ്ടെന്ന് ബജാജ് എംഡി സഞ്ജീവ് ബജാജ് പറഞ്ഞു.
English Summary:
Bajaj Allianz to split into two separate entities, with Bajaj acquiring Allianz's stake for a combined ₹24,180 crore. The move impacts the Indian insurance market significantly and marks the end of a 23-year partnership.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.